ജയ്‌പൂര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ബലാത്സംഗ ശ്രമം നടത്തി സഹോദരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഓഗസ്റ്റ് ആറിന് ഭഹത്പൂരിലെ കമാനിലാണ് സംഭവം. സഹോദരിക്കൊപ്പം കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കാന്‍ പോകും വഴി ആഢംബര കാറിലെത്തിയ സംഘം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.
ഇത് കണ്ടയുടന്‍ പെണ്‍കുട്ടിയുടെ സഹോദരി അവളെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതോടെ കാറിലെത്തിയ സംഘം പെണ്‍കുട്ടിയുടെ സഹോദരിയെ കാറില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നെന്ന് ഡി.എസ്.പി പ്രദീപ് യാദവ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യ പരിശോധന വിധേയയാക്കി.
തട്ടിക്കൊണ്ട് പോയ സഹോദരിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.