ETV Bharat / bharat

ജയിലില്‍ ഡോക്‌ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ബലാത്സംഗ കേസിലെ തടവുപുള്ളി ; പ്രതിക്കെതിരെ നടപടി ആരംഭിച്ച് പൊലീസ് - ന്യൂഡൽഹി ഇന്നത്തെ വാര്‍ത്ത

മണ്ഡോലി ജയിലില്‍ കഴിയുന്ന ബലാത്സംഗ കേസിലെ തടവുപുള്ളിയാണ് സെപ്‌റ്റംബര്‍ 26 ന് ജൂനിയര്‍ ഡോക്‌ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്

rape accused molests doctor inside Mandoli jail  molests doctor inside Mandoli jail  Mandoli jail  ബലാത്സംഗ കേസിലെ തടവുപുള്ളി
ജയിലില്‍ ഡോക്‌ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ബലാത്സംഗ കേസിലെ തടവുപുള്ളി; പ്രതിക്കെതിരെ നടപടി ആരംഭിച്ചു
author img

By

Published : Sep 27, 2022, 10:57 PM IST

ന്യൂഡൽഹി : ജയിലില്‍ പരിചരണത്തിനെത്തിയ ഡോക്‌ടറെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച് വിചാരണ തടവുകാരൻ. ലൈംഗിക പീഡനക്കേസില്‍ തടവില്‍ കഴിയുന്ന ആളാണ് യുവതിയ്‌ക്കെതിരെ അതിക്രമത്തിന് ശ്രമിച്ചത്. തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 26) മണ്ഡോലി ജയിലിനുള്ളില്‍ വച്ചാണ് സംഭവം.

എല്ലാ അന്തേവാസികളെയും സ്ഥിരമായി പരിശോധിക്കുന്നതിന്‍റെ ഭാഗമായെത്തിയ ജൂനിയര്‍ ഡോക്‌ടര്‍ക്കെതിരെയാണ് തടവുപുള്ളിയുടെ ലൈംഗിക അതിക്രമ ശ്രമം. ശുചിമുറിയില്‍ ഒളിച്ചിരുന്ന പ്രതി, യുവതി ഒറ്റയ്‌ക്കായ സമയത്താണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തടവുകാരനെ തള്ളിമാറ്റി ഡോക്‌ടര്‍ തക്കസമയത്ത് അലാറം അമര്‍ത്തി സുരക്ഷാജീവനക്കാരെ വിവരമറിയിച്ചു.

തുടര്‍ന്ന്, പൊലീസെത്തി പ്രതിയെ ഉടൻ പിടികൂടുകയായിരുന്നെന്ന് ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.