ബോളിവുഡ് താരം രൺവീർ സിംഗിന്‍റേതായി (Ranveer Singh) ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'റോക്കി ഔർ റാണി കി പ്രേം കഹാനി' (Rocky Aur Rani Ki Prem Kahani). സിനിമയുടെ വിജയത്തിനുപിന്നാലെ മുംബൈയിലെ തന്‍റെ രണ്ട് ആഡംബര ഫ്ലാറ്റുകള്‍ വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ കൂടുതല്‍ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
റിപ്പോർട്ടുകള്‍ പ്രകാരം, 15.25 കോടി വിലവരുന്ന മുംബൈയിലെ വെസ്‌റ്റേൺ എക്‌സ്‌പ്രസ് ഹൈവേയിൽ സ്ഥിതി ചെയ്യുന്ന രണ്ട് ആഡംബര ഫ്ലാറ്റുകളാണ് താരം വിറ്റത്. എക്‌സ്പ്രസ് ഹൈവേയിൽ ഒബ്‌റോയ് മാളിന് സമീപമുള്ള ഗോരേഗാവ് ഈസ്‌റ്റിലെ ഒബ്‌റോയ് എസ്‌ക്വിസൈറ്റ് കെട്ടിടത്തിന്‍റെ 43-ാം നിലയിലാണ് ഈ ഫ്ലാറ്റുകള്‍ സ്ഥിതി ചെയ്യുന്നത്.
Also Read: Don 3| ഫർഹാൻ അക്തറിന്‍റെ പുതിയ 'ഡോൺ' രൺവീർ തന്നെ; പ്രഖ്യാപന വീഡിയോ പുറത്ത്
രണ്ട് ഫ്ലാറ്റുകളുടെ ആകെ ഏരിയ 1,324 ചതുരശ്ര അടിയാണ്. ഇരു ഫ്ലാറ്റുകളിലുമായി ആകെ ആറ് പാര്‍ക്കിംഗ് ഏരിയകള്‍ ഉണ്ട്. ഓരോ ഫ്ലാറ്റിനും 45.75 ലക്ഷം രൂപയാണ് സ്‌റ്റാമ്പ് ഡ്യൂട്ടി. നവംബർ 6ന് കരാർ അവസാനിച്ചിരുന്നു. കഴിഞ്ഞ വർഷം ബാന്ദ്ര വെസ്‌റ്റിൽ 119 കോടിക്ക് ഒരു ക്വാഡ്രപ്ലെക്‌സ് അപാര്‍ട്ട്മെന്‍റും രൺവീർ വാങ്ങിയിരുന്നു.
രണ്‍വീര്‍ സിംഗിനെ കൂടാതെ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സോനം കപൂർ, അക്ഷയ് കുമാർ തുടങ്ങി നിരവധി താരങ്ങളും റിയൽ എസ്‌റ്റേറ്റ് നിക്ഷേപം നടത്തിയതായി റിപ്പോർട്ടുണ്ട്. 2022ൽ അക്ഷയ് കുമാര്‍, അന്ധേരി വെസ്‌റ്റിലെ താരത്തിന്‍റെ ഒരു വസ്‌തു, സംഗീത സംവിധായകൻ ദബൂ മാലിക്കിന് ആറ് കോടി രൂപയ്ക്ക് വിറ്റിരുന്നു. സോനം കപൂർ, ബാന്ദ്ര കുർള കോംപ്ലക്‌സിലെ തന്‍റെ ആഡംബര ഫ്ലാറ്റ് ഏകദേശം 32 കോടി രൂപയ്ക്കും അടുത്തിടെ വിറ്റിരുന്നു.
Also Read: Don 3| 'ഒരു പുതിയ യുഗം ആരംഭിക്കുന്നു'; 'ഡോൺ 3' പ്രഖ്യാപിച്ച് ഫർഹാൻ അക്തർ, ഷാരൂഖ് ഇല്ല പകരം രൺവീർ?
രോഹിത് ഷെട്ടിയുടെ (Rohit Shetty) ആക്ഷൻ പാക്ക്‌ഡ് ചിത്രം 'സിങ്കം എഗെയ്‌ന്‍' (Singham Again) ആണ് രണ്‍വീറിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഫർഹാൻ അക്തറിന്‍റെ 'ഡോൺ 3'യിലും Farhan (Akhtar Don 3) രണ്‍വീര്‍ സിംഗ് കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. 2024ല്‍ ഡോൺ 3 റിലീസ് ചെയ്യും.
അടുത്തിടെ ജനപ്രിയ ടോക് ഷോ ആയ കോഫി വിത്ത് കരണിന്‍റെ എട്ടാം സീസണില്‍ ഭാര്യ ദീപിക പദുകോണിനൊപ്പം (Deepika Padukone) രണ്‍വീര്‍ പങ്കെടുത്തിരുന്നു (Ranveer Singh in Koffee with Karan).