ETV Bharat / bharat

ബ്രസൽസിൽ അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ച്‌ രൺവീറും ദീപികയും; ചിത്രങ്ങള്‍ വൈറല്‍ - Deepika Padukone upcoming projects

Ranveer Singh Deepika Padukone celebrate അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ബോളിവുഡ് താര ദമ്പതികള്‍. ബ്രസൽസിൽ നിന്നുള്ള രണ്‍വീറിന്‍റെയും ദീപികയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Ranveer Singh Deepika Padukone  ദീപ്‌വീര്‍  വിവാഹ വാർഷികം ആഘോഷിച്ച്‌ രൺവീറും ദീപികയും  രൺവീറും ദീപികയും  രണ്‍വീറിന്‍റെയും ദീപികയുടെയും ചിത്രങ്ങള്‍  DeepVeer celebrating 5th wedding anniversary  Ranveer Singh and Deepika Padukone  Ranveer Deepika wedding ceremony  Deepika Padukone upcoming projects  Ranveer Singh new movies
Ranveer Singh Deepika Padukone celebrate 5th marriage anniversary
author img

By ETV Bharat Kerala Team

Published : Nov 15, 2023, 3:17 PM IST

ആരാധകരുടെ പ്രിയ താര ദമ്പതികളാണ് ദീപ്‌വീര്‍ (DeepVeer). ബോളിവുഡ് താര ദമ്പതികളായ രണ്‍വീര്‍ സിംഗിനെയും ദീപിക പദുക്കോണിനെയും ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന പേരാണ് ദീപ്‌വീര്‍. ഇപ്പോഴിതാ തങ്ങളുടെ അഞ്ചാം വിവാഹ വാര്‍ഷികം യൂറോപ്പില്‍ ആഘോഷിക്കുകയാണ് രണ്‍വീറും ദീപികയും (Ranveer Singh and Deepika Padukone).

യൂറോപ്പിലെ ബ്രസല്‍സില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന രണ്‍ബീറിന്‍റെയും ദീപികയുടെയും ചിത്രങ്ങളും വീഡിയോകളുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് (DeepVeer celebrating 5th wedding anniversary). ആരാധകര്‍ക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്യുന്ന താര ദമ്പിതകളുടെ ചിത്രങ്ങളാണ് ഒരു ആരാധകന്‍ എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്. മറ്റൊരു ചിത്രത്തില്‍ സംഭാഷണത്തില്‍ മുഴുകിയിരിക്കുന്ന താര ദമ്പതികളുടെ കാന്‍ഡിഡ് ചിത്രങ്ങളാണ് കാണാനാവുക.

Also Read: ഭാര്യയെ പുകഴ്‌ത്തി രണ്‍വീര്‍ , ചുംബന രംഗം പങ്കുവച്ച്‌ താരം ; 'ശശി തരൂരിന്‍റെ അടിക്കുറിപ്പ്'

അതേസമയം കഴിഞ്ഞ ദിവസം രണ്‍വീറും ദീപികയും ഇന്‍സ്‌റ്റഗ്രാമില്‍ തങ്ങളുടെ സുന്ദര നിമിഷങ്ങള്‍ പങ്കുവച്ചിരുന്നു. പരസ്‌പരം ചുംബിക്കുന്ന ചിത്രം താര ദമ്പതികള്‍ ഇന്‍സ്‌റ്റയില്‍ പങ്കുവച്ചിരുന്നു. 'മനോഹരമായ കപ്പിള്‍സ്' എന്നാണ് ദീപിക ചിത്രത്തിന് അടുക്കുറിപ്പ് നല്‍കിയത്. 'സ്നേഹവും വെളിച്ചവും, ദീപാവലി ആശംസകൾ' എന്ന് രണ്‍വീറും കുറിച്ചു.

ഇതിന് പിന്നാലെ മറ്റൊരു പോസ്‌റ്റും രണ്‍വീര്‍ പങ്കുവച്ചു. 'രാമലീലയുടെ 10 വർഷം - നമ്മുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച... ഒന്നിലധികം വഴികള്‍!' -എന്ന അടിക്കുറിപ്പില്‍ രാമലീലയുടെ ചിത്രീകരണ വേളയിലെ ദീപികയ്‌ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള നിരവധി നിമിഷങ്ങള്‍ രണ്‍വീര്‍ സിംഗ് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു.

കൂടാതെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി, പ്രിയങ്ക ചോപ്ര എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു. രാമലീലയിലെ അവിസ്‌മരണീയമായ ലാഹു മുൻ ലഗ് ഗയാ എന്ന ഗാനത്തിന്‍റെ ചിത്രീകരണത്തിൽ നിന്നുള്ള ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്.

Also Read: മുംബൈയിലെ രണ്ട് ആഡംബര ഫ്ലാറ്റുകള്‍ വിറ്റ് രണ്‍വീര്‍ സിംഗ്

ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 2018 നവംബർ 14നായിരുന്നു രണ്‍വീര്‍ സിംഗ് - ദീപിക പദുക്കോണ്‍ വിവാഹം (Ranveer Deepika wedding ceremony). ഇറ്റലിയിലെ മനോഹരമായ ലേക്ക് കോമോയിൽ വെച്ച് പ്രൗഡ ഗംഭീര ചടങ്ങുകളോടെയായിരുന്നു വിവാഹം.

സഞ്ജയ് ലീല ബൻസാലിയുടെ റൊമാന്‍റിക് ഡ്രാമായായ 'ഗോളിയോൻ കി രാസ്‌ലീല രാം ലീല'യുടെ സെറ്റിൽ വെച്ചാണ് ദീപിക-രണ്‍വീര്‍ പ്രണയത്തിന് തിരിതെളിഞ്ഞത്. പിന്നീട് ബജിറാവോ മസ്‌താനി, പദ്‌മാവത് എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചിരുന്നു.

അതേസമയം നിരവധി പ്രോജക്‌ടുകളുടെ തിരക്കിലാണിപ്പോള്‍ ദീപിക. പ്രഭാസിനൊപ്പമുള്ള സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമായ 'കൽക്കി 2898 എഡി', ഹൃത്വിക് റോഷനൊപ്പമുള്ള സിദ്ധാർത്ഥ് ആനന്ദിന്‍റെ ഫൈറ്റര്‍, സിംഗം എഗെയ്‌ന്‍ എന്നിവയാണ് ദീപികയുടെ പുതിയ പ്രോജക്‌ടുകള്‍ (Deepika Padukone upcoming projects). അതേസമയം ഫർഹാൻ അക്തർ ചിത്രം 'ഡോൺ 3' (Don 3) ആണ് രണ്‍വീര്‍ സിംഗിന്‍റെ പുതിയ ചിത്രം.

Also Read: Meet Shakti Shetty aka Deepika Padukone: ശക്തി ഷെട്ടി ആയി ദീപിക പദുക്കോണ്‍; താരത്തിന്‍റെ സിങ്കം ലുക്ക് വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.