ETV Bharat / bharat

'അധികം സമയമെടുക്കില്ല...' കർണാടക മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് രൺദീപ് സിങ് സുർജേവാല - സുർജേവാല കർണാടക മുഖ്യമന്ത്രിയെക്കുറിച്ച്

മുഖ്യമന്ത്രിയാരെന്ന് മല്ലികാർജുൻ ഖാർഗെ വൈകാതെ പ്രഖ്യാപിക്കും. വിഷയത്തിൽ എംഎൽഎമാരുടെ അഭിപ്രായങ്ങൾ ഇതിനോടകം രേഖപ്പെടുത്തിയെന്നും സുർജേവാല

Congress Surjewala on new Karnataka CM  Randeep Singh Surjewala on new Karnataka CM  Randeep Singh Surjewala  karnataka cm  karnataka election  karnataka congress  karnataka chief minister  കർണാടക മുഖ്യമന്ത്രി  കർണാടക മുഖ്യമന്ത്രിയാര്  കർണാടക മുഖ്യമന്ത്രി കോൺഗ്രസ്  കോൺഗ്രസ് കർണാടക തെരഞ്ഞെടുപ്പ്  കർണാടക തെരഞ്ഞെടുപ്പ്  രൺദീപ് സിങ് സുർജേവാല  സുർജേവാല കർണാടക മുഖ്യമന്ത്രിയെക്കുറിച്ച്  സുർജേവാല
സുർജേവാല
author img

By

Published : May 15, 2023, 8:15 AM IST

Updated : May 15, 2023, 9:46 AM IST

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയെ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വൈകാതെ പ്രഖ്യാപിക്കുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള നേതാവ് രൺദീപ് സിങ് സുർജേവാല. കർണാടകയിൽ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ആരാകും എന്ന വിഷയത്തിൽ പാർട്ടി നേതൃത്വം തീരുമാനം എടുക്കും.

ഖാർഗെ തങ്ങളുടെ സീനിയറാണ്. കർണാടകയുടെ മകനാണ് ഖാർഗെ. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ അദ്ദേഹം അധികം സമയമെടുക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സുർജേവാല പറഞ്ഞു. കർണാടക മുഖ്യമന്ത്രിയുടെ ആരെന്ന് തീരുമാനിക്കാൻ ഹൈക്കമാൻഡിന് വിട്ടുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് ലെജിസ്‌ലേച്ചർ പാർട്ടി (സിഎൽപി) ഏകകണ്‌ഠേന പാസാക്കിയിട്ടുണ്ട്.

തീരുമാനം ഹൈക്കമാൻഡിന്‍റേത് : ഒറ്റവരി പ്രമേയം ഏകകണ്‌ഠേന പാസാക്കി. 'കോൺഗ്രസ് ലെജിസ്‌ളേച്ചർ പാർട്ടിയുടെ പുതിയ നേതാവിനെ നിയമിക്കാൻ എഐസിസി പ്രസിഡന്‍റിന് ഇതിനാൽ അധികാരമുണ്ടെന്ന് സിഎല്‍പി ഏകകണ്‌ഠമായി തീരുമാനിക്കുന്നു.' എന്നാണ് പ്രമേയത്തില്‍ രേഖപ്പെടുത്തിയത്.

ഞായറാഴ്‌ച രാത്രി ബെംഗളൂരുവിലെ ഹോട്ടലിൽ ആരംഭിച്ച യോഗം പുലർച്ചെ 1.30 വരെ നീണ്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 135 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, പാർട്ടി നേതാക്കളായ ജിതേന്ദ്ര സിങ്, ദീപക് ബാബരിയ എന്നിവരുൾപ്പെടെ മൂന്ന് നിരീക്ഷകരെ ഖാർഗെ ഞായറാഴ്‌ച കർണാടകയിൽ നിയോഗിച്ചു.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, പാർട്ടി നേതാക്കളായ ജിതേന്ദ്ര സിങ്, ദീപക് ബാബരിയ എന്നിവർ യോഗത്തിൽ നിരീക്ഷകരായി പങ്കെടുത്തു. സിദ്ധരാമയ്യ, ഡികെ ശിവകുമാർ, കെസി വേണുഗോപാൽ, ജയറാം രമേശ് തുടങ്ങിയ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുത്തു. നിരീക്ഷകർ എല്ലാ എംഎൽഎമാരെയും വ്യക്തിപരമായ ചർച്ച നടത്തി അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. തുടർന്ന് കോൺഗ്രസ് നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിക്കും. അതിനുശേഷം തങ്ങൾ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് കർണാടകയുടെ എഐസിസി ചുമതലയുള്ള രൺദീപ് സിങ് സുർജേവാല മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എം‌എൽ‌എമാരുടെ അഭിപ്രായം സ്വീകരിക്കുന്ന നടപടികൾ ഇന്ന് രാത്രി തന്നെ പൂർത്തിയാകുമെന്നും അതിനുശേഷം എഐസിസി അധ്യക്ഷനെ അഭിപ്രായം അറിയിക്കാൻ നിരീക്ഷകർ ഡൽഹിയിലേക്ക് പോകുമെന്നും സിഎൽപി യോഗത്തിന് മുന്നോടിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

കർണാടക മുഖ്യമന്ത്രി ആര്? കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം സ്വന്തമാക്കിയെങ്കിലും മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വമാണ് ഉണ്ടായത്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും, കോണ്‍ഗ്രസിന്‍റെ വിജയത്തിൽ മുഖ്യപങ്ക് വഹിച്ച പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാറുമാണ് മുഖ്യമന്ത്രി കസേരക്ക് വേണ്ടി മുന്നിലുള്ളത്. മുഖ്യമന്ത്രി ആരാണെന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം ബുധനാഴ്‌ച ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയാണെങ്കില്‍ വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ഉണ്ടാകും. സിദ്ധരാമയ്യയ്‌ക്കാണ് മുന്‍തൂക്കമെന്നാണ് റിപ്പോർട്ടുകൾ.

224 സീറ്റുകളുള്ള കർണാടക നിയമസഭയിൽ 135 സീറ്റാണ് കോൺഗ്രസ് നേടിയത്. ബിജെപി 66 സീറ്റും ജെഡിഎസ് 19 സീറ്റുകളും നേടി. 1999ന് ശേഷം കർണാടകയിലെ എക്കാലത്തെയും മികച്ച വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്.

Also read : 'കര്‍ണാടക മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തെരഞ്ഞെടുക്കട്ടെ'; തീരുമാനം എഐസിസിക്ക് വിട്ടു

Last Updated : May 15, 2023, 9:46 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.