റാഞ്ചി : ടേക് ഓഫ് ചെയ്യാനിരിക്കെ എ.സി തകരാറിനെ തുടർന്ന് റദ്ദാക്കിയ ഇൻഡിഗോ വിമാനത്തിന്‍റെ അധികൃതര്‍ക്കെതിരെ യാത്രികര്‍. വലിയ ശബ്‌ദത്തോടെ വിമാനത്തിന്‍റെ എ.സി ഓഫായതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റി. എന്നാല്‍, 20 മിനിറ്റ് കഴിഞ്ഞിട്ടും വാതിൽ തുറന്നില്ലെന്ന് യാത്രക്കാര്‍ രോഷം പ്രകടിപ്പിച്ചു.
ജീവനക്കാര്‍ നിരുത്തരവാദപരമായി പെരുമാറിയെന്നും അവര്‍ ആരോപിച്ചു. ജാര്‍ഖണ്ഡിലെ റാഞ്ചി വിമാനത്താവളത്തില്‍ ശനിയാഴ്‌ച രാവിലെ ഒന്‍പതിനാണ് സംഭവം. കൊൽക്കത്തയിലേക്ക് പറന്നുയരാനിരിക്കെ വലിയ ശബ്‌ദത്തോടെ വിമാനത്തിന്‍റെ എ.സി ഓഫാവുകയായിരുന്നു.
ALSO READ | കുഞ്ഞിന് ജീവനുണ്ടെന്ന് സ്വപ്‌നം കണ്ട് മുത്തശ്ശി, സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് ബന്ധുക്കൾ
72 സീറ്റുള്ള വിമാനത്തില്‍ 62 യാത്രക്കാരുണ്ടായിരുന്നു. ഇവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പൈലറ്റ് പാര്‍ക്കിങ് ഭാഗത്തേക്ക് വിമാനം മാറ്റിയിട്ടു. 'ചില തകരാറുകള്‍ ഉണ്ടായതായി കണ്ടെത്തി. യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി' - ഇതായിരുന്നു റാഞ്ചി എയർപോർട്ട് ഡയറക്‌ടർ വിനോദ് ശർമയുടെ വിശദീകരണം.