ETV Bharat / bharat

രണ്‍ബീറിന്‍റെ ആനിമൽ റിലീസില്‍ മാറ്റം ; സംവിധായകന്‍റെ സ്ഥിരീകരണ വീഡിയോ പുറത്ത്

author img

By

Published : Jul 3, 2023, 11:10 PM IST

രൺബീർ കപൂറിന്‍റെ ആക്ഷൻ ഡ്രാമയായ 'ആനിമൽ' റിലീസില്‍ മാറ്റം. പുതിയ റിലീസ് തീയതിയുമായി സംവിധായകൻ രംഗത്ത്..

Animal release date  Animal  Ranbir Kaporr  Sandeep Reddy Vanga  Rashmika Mandanna  Anil Kapoor  Animal on December 1  Animal release confirmed  T Series  രണ്‍ബീറിന്‍റെ അനിമൽ റിലീസില്‍ മാറ്റം  അനിമൽ റിലീസില്‍ മാറ്റം  രണ്‍ബീര്‍ കപൂര്‍  സംവിധായകന്‍റെ സ്ഥിരീകരണ വീഡിയോ  വീഡിയോ വൈറല്‍  രൺബീർ കപൂറിന്‍റെ ആക്ഷൻ ഡ്രാമ  സന്ദീപ് റെഡ്ഡി വംഗ  അനിമൽ  അനിമൽ റിലീസ്  രണ്‍ബീര്‍
രണ്‍ബീറിന്‍റെ അനിമൽ റിലീസില്‍ മാറ്റം; സംവിധായകന്‍റെ സ്ഥിരീകരണ വീഡിയോ വൈറല്‍

രണ്‍ബീര്‍ കപൂറും Ranbir Kapoor രശ്‌മിക മന്ദാനയും Rashmika Mandanna കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'ആനിമല്‍' Animal സിനിമയുടെ റിലീസ് തീയതി നീട്ടിവച്ച് നിര്‍മാതാക്കള്‍. ഈ വര്‍ഷം ഡിസംബര്‍ 1നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. സിനിമയുടെ മികച്ച പോസ്‌റ്റ് - പ്രൊഡക്ഷൻ ക്വാളിറ്റിക്കായാണ് നിര്‍മാതാക്കള്‍ റിലീസ് തീയതി മാറ്റിവച്ചത്.

'ആനിമല്‍' സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ Sandeep Reddy Vanga ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. 2023 ഡിസംബർ 1ന് 'അനിമല്‍' തിയേറ്ററുകളിൽ എത്തുമെന്ന് പറയുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നേരത്തെ ഓഗസ്‌റ്റ് 11ന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്.

'ഞാൻ ഈ വീഡിയോ ചെയ്‌തതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്ന്, എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഓഗസ്‌റ്റ് 11ന് 'ആനിമല്‍' റിലീസ് ചെയ്യാൻ കഴിയാത്തത് എന്ന് ഞാൻ നിങ്ങളോട് വിശദീകരിക്കാൻ പോവുകയാണ്. മറ്റൊന്ന്, സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കാൻ പോകുന്നു' -സന്ദീഗ് റെഡ്ഡി പറഞ്ഞു.

ചിത്രം ഓഗസ്‌റ്റിൽ റിലീസ് ചെയ്യാൻ കഴിയാത്തതിന് ഒരേയൊരു കാരണം "ഗുണനിലവാരം" മാത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു ഉദാഹരണം ഉദ്ധരിച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Also Read: ക്ലീന്‍ ഷേവ് ചെയ്‌ത് സ്‌കൂള്‍ യൂണിഫോമില്‍ രണ്‍ബീര്‍ കപൂര്‍; അനിമല്‍ ദൃശ്യം ചോര്‍ന്നു

'സിനിമയിൽ ഏഴ് ഗാനങ്ങളുണ്ട്, ഏഴ് പാട്ടുകളെ അഞ്ച് ഭാഷകളിലായി ഗുണിച്ചാൽ അത് 35 ഗാനങ്ങളായി മാറുന്നു. 35 ഗാനങ്ങൾ, വ്യത്യസ്‌തരായ ഗാന രചയിതാക്കൾ, വ്യത്യസ്‌ത ഗായകർ. ഞാൻ യഥാർഥത്തിൽ ആസൂത്രണം ചെയ്‌തതിനേക്കാൾ കുറച്ച് സമയമെടുക്കും.' -സന്ദീപ് റെഡ്ഡി വംഗ പറഞ്ഞു.

ഇത് വൈകിയാണ് താൻ തിരിച്ചറിഞ്ഞതെന്നും അല്ലെങ്കിൽ പ്രീ ടീസർ റിലീസ് ചെയ്യില്ലായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. പ്രീ ടീസറിന് ലഭിച്ച നല്ല പ്രതികരണത്തിന് പ്രേക്ഷകരോട് നന്ദി പറയാനും സംവിധായകന്‍ മറന്നില്ല.

'ഹിന്ദിയിലുള്ള പാട്ടുകളുടെ നിലവാരം മറ്റ് ഭാഷകളിലും പ്രതിഫലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കൂടുതൽ സമയവും ഊർജവും ചെലവഴിക്കേണ്ടതുണ്ട്. ഹിന്ദിയിൽ നിന്ന് തെലുഗുവിലേയ്‌ക്കോ തമിഴിലേക്കോ ഡബ്ബ് ചെയ്‌ത സിനിമ പോലെ തോന്നാതിരിക്കാനും അത് പ്രാദേശിക സിനിമ പോലെ തോന്നിപ്പിക്കാനും ഇത് സഹായിക്കും' - സന്ദീപ് റെഡ്ഡി പറഞ്ഞു.

'അനുകൂലമായ തീയതിയും ശരിയായ തീയതിയും ഡിസംബർ 1 ആണ്. ഡിസംബർ 1ന് ഞങ്ങൾ തിയേറ്ററുകളിൽ എത്തും. ഡിസംബർ 1ന് ഓഡിയോ, വീഡിയോ തുടങ്ങി എല്ലാം മികച്ച നിലവാരവുമായി ഞങ്ങൾ തിയേറ്ററുകളില്‍ എത്തുമെന്ന് നിങ്ങള്‍ക്ക് വാഗ്‌ദാനം നല്‍കുന്നു. ഇതൊരു വലിയ ചിത്രമാണ്. ഉള്ളടക്കവും വളരെ സമ്പന്നമാണ്. വളരെ വൈകാരികമായ സിനിമയാണ്. അടുത്ത കാലത്ത് ഒരു സിനിമയ്ക്കും ലഭിക്കാത്ത വിധത്തിൽ ഈ ചിത്രം പ്രേക്ഷകരെ ആകർഷിക്കുമെന്നും വാഗ്‌ദാനം ചെയ്യുന്നു' - സംവിധായകന്‍ പറഞ്ഞു.

സിനിമയുടെ വിഎഫ്‌എക്‌സ് ജോലികള്‍ കാലതാമസം ഉണ്ടാക്കുന്നുവെന്ന് നേരത്തെ തന്നെ സന്ദീപ് റെഡ്ഡി വംഗ പറഞ്ഞിരുന്നു. എന്നാൽ പോസ്‌റ്റ് പ്രൊഡക്ഷന്‍റെ എല്ലാ വശങ്ങളിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കാലതാമസത്തിന് കാരണമായതെന്നും സംവിധായകന്‍ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, 'ആനിമലി'ന്‍റെ ചിത്രീകരണം പൂർത്തിയാക്കാൻ അണിയറപ്രവര്‍ത്തകര്‍ കഠിനമായി പരിശ്രമിക്കുകയാണ്.

Also Read: 'അനിമൽ' ഷൂട്ട് പൂർത്തിയാക്കി രശ്‌മിക മന്ദാന; വലിയ ശൂന്യത അനുഭവപ്പെടുന്നതായി താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.