ETV Bharat / bharat

Ranbir Kapoor Confirms Break From Films : സിനിമയില്‍ നിന്നും ഇടവേള പ്രഖ്യാപിച്ച് രണ്‍ബീര്‍; പ്രഖ്യാപനം പുതിയ പ്രോജക്‌ട് വിശേഷങ്ങള്‍ പങ്കുവച്ച ശേഷം - റാഹ

Ranbir Kapoor opens up new projects : രാമായണവും കിഷോര്‍ കുമാറിന്‍റെ ബയോപിക്കുമാണ് രണ്‍ബീര്‍ കപൂറിന്‍റെ പുതിയ പ്രോജക്‌ടുകള്‍. ആരാധകരോട് പുതിയ പ്രോജക്‌ട് വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നതിനിടെ സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നതിനെ കുറിച്ചും രണ്‍ബീര്‍ പറഞ്ഞു.

Ranbir Kapoor on Ramayan  Ranbir Kapoor on Kishore Kumar biopic  Ranbir Kapoor upcoming films  Ranbir Kapoor 6 months break  Ranbir Kapoor acting break  Ranbir Kapoor latest news  Ranbir Kapoor confirms break from films  സിനിമയില്‍ നിന്നും ഇടവേള പ്രഖ്യാപിച്ച് രണ്‍ബീര്‍  രണ്‍ബീര്‍ കപൂര്‍  രണ്‍ബീര്‍ കപൂറിന്‍റെ പുതിയ പ്രോജക്‌ടുകള്‍  Ranbir Kapoor opens up new projects  Ranbir Kapoor confirms break from films  രണ്‍ബീര്‍  അനിമല്‍  റാഹ  ആലിയ ഭട്ട്
Ranbir Kapoor confirms break from films
author img

By ETV Bharat Kerala Team

Published : Oct 25, 2023, 10:57 PM IST

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും ബോളിവുഡ് ക്യൂട്ട് താരം രണ്‍ബീര്‍ കപൂര്‍ (Ranbir Kapoor) തന്‍റെ ആരാധകരുമായി സംവദിക്കാറുണ്ട്. അടുത്തിടെ തന്‍റെ പുതിയ പ്രോജക്‌ട് വിശേഷങ്ങള്‍ പങ്കിടുന്നതിനായി താരം ആരാധകരുമായി സൂം കോള്‍ നടത്തിയിരുന്നു (Ranbir Kapoor new projects).

നിതീഷ് തിവാരിയുടെ 'രാമായണം' (Nitesh Tiwari Ramayana), അനുരാഗ് ബസുവിന്‍റെ കിഷോര്‍ കുമാര്‍ ബയോപിക് (Anurag Basu s Kishore Kumar biopic) എന്നിവയാണ് രണ്‍ബീര്‍ കപൂറിന്‍റെ വരാനിരിക്കുന്ന പുതിയ സിനിമകള്‍. കിഷോര്‍ കുമാറിന്‍റെ ബയോപിക്കിനെ കുറിച്ചും 'രാമായണ'ത്തെ കുറിച്ചുമുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും രണ്‍ബീര്‍ കപൂറും താരത്തിന്‍റെ പുതിയ പ്രോജക്‌ടുകളെ കുറിച്ചുമുള്ള ചര്‍ച്ചകളാണിപ്പോള്‍ ബോളിവുഡ് ലോകത്ത്.

Also Read: Yash remuneration ramayan രാമായണത്തില്‍ രാവണ വേഷത്തില്‍ യാഷ്; കഥാപാത്രത്തിന്‌ 100 കോടിയിലധികം പ്രതിഫലം ആവശ്യപ്പെട്ട്‌ കെജിഎഫ് താരം

നിതീഷ് തിവാരിയുടെ 'രാമായണ'യില്‍ ഭഗവാന്‍ രാമനായാണ് രണ്‍ബീര്‍ വേഷമിടുക. നടനും ഗായകനുമായ കിഷോര്‍ കുമാറിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ കിഷോര്‍ കുമാര്‍ ആയാണ് രണ്‍ബീര്‍, അനുരാഗ് ബസു ചിത്രത്തില്‍ എത്തുന്നത്. വർഷങ്ങളായുള്ള പണിപ്പുരയിലാണ് കിഷോർ കുമാറിന്‍റെ ബയോപിക്. ഈ മാസം അവസാനത്തോടെ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാകുമെന്നും രണ്‍ബീര്‍ സൂചിപ്പിച്ചു. അതേസമയം ബിഗ്‌ സ്‌കെയിലില്‍ ഒരുങ്ങുന്ന 'രാമായണം' പ്രോജക്‌ടിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.

തന്‍റെ തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകൾ കാരണം, മകൾ റാഹയ്‌ക്കൊപ്പം തനിക്ക് കൂടുതൽ സമയം ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സൂം ആരാധകരുമായുള്ള ചർച്ചയിൽ രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. ഇപ്പോഴിതാ താരം തന്‍റെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുക്കുകയാണ്.

ആറ് മാസ കാലമാണ് താരം സിനിമയില്‍ നിന്നും ഇടവേള എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് താന്‍ അഭിനയത്തിൽ നിന്നും ആറ് മാസത്തെ ഇടവേള എടുക്കുന്നതെന്ന് താരം വ്യക്തമാക്കി. 2022 നവംബറിലാണ് ആലിയ ഭട്ടിനും രണ്‍ബീറിനും മകള്‍ റാഹ ജനിച്ചത്.

Also Read: Happy Birthday to Raha's Papa: റാഹയുടെ പപ്പയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമ്മയും സഹോദരിയും; ചിത്രങ്ങള്‍ വൈറല്‍

ആലിയ ഭട്ടിന്‍റെ (Alia Bhatt) വരാനിരിക്കുന്ന ചിത്രം 'ജിഗ്ര'യുടെ (Jigra) തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുമായി ബന്ധപ്പെട്ടാണ് രണ്‍ബീറിന്‍റെ ഈ തീരുമാനം. വാസന്‍ ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആലിയ ഭട്ടാണ് കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്. അതേസമയം പ്രോജക്‌ടുകളോടുള്ള തിരഞ്ഞെടുപ്പ് സമീപനം കാരണം രണ്‍ബീര്‍ കപൂര്‍ തിരക്കിലല്ല.

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്‌ത 'അനിമല്‍' ആണ് രണ്‍ബീറിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. 2023 ഡിസംബര്‍ 1ന് ഈ മാസ് ആക്ഷന്‍ ത്രില്ലര്‍ റിലീസ് ചെയ്യും (Animal Release). രണ്‍ബീറിന്‍റെ മറ്റൊരു പുതിയ പ്രോജക്‌ടായ 'ബ്രഹ്മാസ്‌ത്ര'യുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം 2024 അവസാനത്തോടെ ആരംഭിക്കും. ആദ്യ ഭാഗത്തില്‍ എന്ന പോലെ രണ്ടാം ഭാഗത്തിലും രണ്‍ബീര്‍ ശിവ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുക (Second installment of Brahmastra franchise).

Also Read: Alia Bhatt Drops Unseen Pics : 'നീ അതെല്ലാം മാന്ത്രികമാക്കുന്നു' ; ജന്മദിനത്തില്‍ രണ്‍ബീറിന്‍റെ അപൂര്‍വ ചിത്രങ്ങളുമായി ആലിയ ഭട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.