ETV Bharat / bharat

'സ്റ്റൈലന്‍' ചിരിയുമായി രൺബീറും രശ്‌മികയും; അനിമല്‍ സെറ്റിലെ വൈറല്‍ ചിത്രം പുറത്ത് - അനിമല്‍ സെറ്റ്

രൺബീർ കപൂറും രശ്‌മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് അനിമൽ. ചിത്രത്തിന്‍റെ സെറ്റിൽ നിന്നുള്ള രണ്‍ബീറിന്‍റേയും രശ്‌മികയുടേയും ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Ranbir Kapoor  Rashmika Mandanna  Ranbir Kapoor and Rashmika Mandanna  Ranbir Kapoor and Rashmika Mandanna in Animal  viral pictures from Animal shoot  viral pictures of Ranbir Kapoor from Animal shoot  viral pictures of Rashmika from Animal shoot  പുഞ്ചിരിച്ച് രൺബീർ കപൂറും രശ്‌മിക മന്ദാനയും  രൺബീർ കപൂറും രശ്‌മിക മന്ദാനയും  രൺബീർ  രശ്‌മിക മന്ദാന  രൺബീർ കപൂര്‍  അനിമല്‍ സെറ്റിലെ വൈറല്‍ ചിത്രം  അനിമല്‍ സെറ്റ്  അനിമല്‍
പുഞ്ചിരിച്ച് രൺബീർ കപൂറും രശ്‌മിക മന്ദാനയും; അനിമല്‍ സെറ്റിലെ വൈറല്‍ ചിത്രം
author img

By

Published : Jun 17, 2023, 11:04 PM IST

ബോളിവുഡ് ക്യൂട്ട് താരം രൺബീർ കപൂറും Ranbir Kapoor തെന്നിന്ത്യന്‍ താരം രശ്‌മിക മന്ദാനയും Rashmika Mandanna പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് 'അനിമൽ' Animal. അടുത്തിടെയാണ് 'അനിമലി'ന്‍റെ പ്രീ - ടീസർ റിലീസ് ചെയ്‌തത്. ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

കബീർ സിങ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. സിനിമയുടെ ഓരോ അപ്‌ഡേറ്റുകള്‍ക്കായും പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ വർഷത്തെ റിലീസുകളില്‍ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് അനിമല്‍.

പ്രീ - ടീസറിന് ശേഷം സിനിമയുടെ ട്രെയിലർ ലോഞ്ചിനായി ആരാധകർ ശ്വാസമടക്കി കാത്തിരിക്കുമ്പോൾ, ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന, ചിത്രത്തിലെ സെറ്റില്‍ നിന്നുള്ള ഏതാനും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

രൺബീർ കപൂറും നടി രശ്‌മിക മന്ദാനയും വളരെ മനോഹരമായി, നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. ചിത്രത്തിന് ആരാധകര്‍ വളരെ രസകരമായ കമന്‍റുകളാണ് പങ്കുവച്ചിരിക്കുന്നത്. 'നീളന്‍ തലമുടിയുള്ള രണ്‍ബീര്‍ കപൂറിന് ദീര്‍ഘായുസ് ലഭിക്കട്ടെ' - ഇപ്രകാരമാണ് ഒരു ആരാധകന്‍റെ കമന്‍റ്. 'രാവണൻ ദുഷ്‌ടനായിരുന്നു, പക്ഷേ ഇദ്ദേഹം (രൺബീർ), 'ആദിപുരുഷി'ലെ സെയ്‌ഫിനെ പോലെ മണ്ടനല്ല.' - മറ്റൊരാള്‍ കുറിച്ചു.

നേരത്തെ അനിമലിലെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. കൈയിൽ കോടാലി പിടിച്ച് ദേഹമാകെ രക്തക്കറയുമായി സിഗരറ്റ് കത്തിക്കുന്ന രണ്‍ബീറിനെയാണ് ഫസ്‌റ്റ്‌ലുക്കില്‍ കാണാനായത്. ചിത്രത്തില്‍ ഒരു ഗ്യാങ്‌സ്‌റ്ററായാണ് രണ്‍ബീര്‍ കപൂര്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന.

'അനിമലില്‍' നിന്നുള്ള ഒരു വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ക്ലീന്‍ ഷേവ് ചെയ്‌ത് യുവത്വം നിറഞ്ഞ ലുക്കിലുള്ള രണ്‍ബീറിനെയായിരുന്നു വീഡിയോയില്‍ കാണാനായത്. സ്‌കൂള്‍ പശ്ചാത്തലത്തില്‍ ക്ലാസ് മുറിക്ക് മുന്നില്‍ നില്‍ക്കുന്ന രണ്‍ബീര്‍ ആയിരുന്നു വീഡിയോയില്‍.

രണ്‍ബീര്‍ കപൂര്‍ നായകനായെത്തുന്ന ചിത്രത്തില്‍ അനിൽ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആഗസ്റ്റ് 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

അതേസമയം സണ്ണി ഡിയോളിന്‍റെ വരാനിരിക്കുന്ന ചിത്രമായ 'ഗദർ 2', അക്ഷയ് കുമാറിന്‍റെ 'ഒഎംജി 2' എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് അനിമലും റിലീസിനെത്തുന്നത്. ഒരേ ദിവസമുള്ള മൂന്ന് ചിത്രങ്ങളുടെ റിലീസുകള്‍ ബോക്‌സ് ഓഫീസില്‍ വലിയ ക്ലാഷുകള്‍ക്ക് കാരാണമായേക്കാം.

അതേസമയം 'തു ഝൂട്ടി മേം മക്കാര്‍' ആയിരുന്നു രൺബീർ കപൂറിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ശ്രദ്ധ കപൂര്‍ ആയിരുന്നു ചിത്രത്തില്‍ രണ്‍ബീറിന്‍റെ നായികയായെത്തിയത്. ലവ് രഞ്ജൻ സംവിധാനം ചെയ്‌ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ 'പുഷ്‌പ: ഭാഗം 2', പേരിടാത്ത മറ്റൊരു തെലുങ്ക് ചിത്രം, എന്നിവയാണ് രശ്‌മികയുടെ പുതിയ പ്രോജക്‌ടുകള്‍.

Also Read: ക്ലീന്‍ ഷേവ് ചെയ്‌ത് സ്‌കൂള്‍ യൂണിഫോമില്‍ രണ്‍ബീര്‍ കപൂര്‍; അനിമല്‍ ദൃശ്യം ചോര്‍ന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.