ഹൈദരാബാദ് : സഞ്ചാരികളെ അതിശയിപ്പിക്കാന്‍ റാമോജി ഫിലിം സിറ്റിയില്‍ വിന്‍റര്‍ ഫെസ്റ്റ്. വെള്ളിയാഴ്‌ച ആണ് ഫിലിം സിറ്റിയില്‍ വിന്‍റര്‍ ആഘോഷങ്ങള്‍ തുടങ്ങിയത്. സഞ്ചാരികള്‍ക്കായി ആകര്‍ഷണീയമായ പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്.
രാവിലെ ഒന്‍പതു മണി മുതല്‍ രാത്രി ഒന്‍പതുവരെയാണ് സന്ദര്‍ശകര്‍ക്ക് ഫിലിം സിറ്റിയില്‍ പ്രവേശനം. ഫിലിം സിറ്റി കാണുന്നതിന് പുറമെ ഇവിടെ നടക്കുന്ന സാംസ്‌കാരിക പരിപാടികളിലും സഞ്ചാരികള്‍ക്ക് സംബന്ധിക്കാം. വൈകുന്നേരം നടക്കുന്ന കാര്‍ണിവല്‍ പരേഡില്‍ ഫിലിം സിറ്റി വൈദ്യുത ദീപാലങ്കാരം കൊണ്ട് അതിമനോഹരിയാകും.
![റാമോജി ഫിലിം സിറ്റിയില്‍ ശീതകാലാഘോഷങ്ങള്‍ Winter celebrations at Ramojil FIlm City Special Packages For the tourists celebrations started on Friday on Saturday Filmcity was bustling with visitors special entertainment programs carnival parade celebrations that will continue till January 28 കാര്‍ണിവല്‍ പരേഡ് ശൈത്യകാലോത്സവത്തില്‍ പ്രധാന ആകര്‍ഷണം റാമോജി ഫിലിം സിറ്റി വിന്‍റര്‍ ഫെസ്റ്റ് കാഴ്‌ചകള്‍ റാമോജി ഫിലിം സിറ്റി വിന്‍റര്‍ ഫെസ്റ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/17-12-2023/20287880_winter-fest-ramoji.jpg)
ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ 110-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നൃത്ത പരിപാടികളും ഒരുക്കിയിട്ടുണ്ട്. മനോഹര ഉദ്യാനങ്ങളും സിനിമ സെറ്റുകളും ശിശുസൗഹൃദ റൈഡുകളും യൂറേക്ക ഷോപ്പിങ്ങും സ്റ്റണ്ട് ഷോകളും അടക്കം നിരവധി നനുത്ത ഓര്‍മകളാകും സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. സഞ്ചാരികള്‍ക്ക് ഏറെ സന്തോഷം പകരുന്ന കാര്‍ണിവല്‍ പരേഡ് തന്നെയാണ് ശൈത്യകാലോത്സവത്തില്‍ റാമോജിയിലെ പ്രധാന ആകര്‍ഷണം.
![റാമോജി ഫിലിം സിറ്റിയില്‍ ശീതകാലാഘോഷങ്ങള്‍ Winter celebrations at Ramojil FIlm City Special Packages For the tourists celebrations started on Friday on Saturday Filmcity was bustling with visitors special entertainment programs carnival parade celebrations that will continue till January 28 കാര്‍ണിവല്‍ പരേഡ് ശൈത്യകാലോത്സവത്തില്‍ പ്രധാന ആകര്‍ഷണം റാമോജി ഫിലിം സിറ്റി വിന്‍റര്‍ ഫെസ്റ്റ് കാഴ്‌ചകള്‍ റാമോജി ഫിലിം സിറ്റി വിന്‍റര്‍ ഫെസ്റ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/17-12-2023/20287880_ramoji-winter-fest-1.jpg)
ഫിലിം സിറ്റിയിലെ വീഥിയില്‍ നടക്കുന്ന കാര്‍ണിവല്‍ പരേഡ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത് ഒരു രാജകീയ അനുഭവമാകും. കലാപരിപാടികള്‍, നൃത്ത പരിപാടികള്‍ തുടങ്ങിവ നിങ്ങളെ സന്തോഷത്തിന്‍റെ വലിയൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. ശൈത്യകാല രാവുകളില്‍ സഞ്ചാരികള്‍ക്ക് ആഘോഷത്തിന്‍റെ വലിയ വിരുന്നാണ് റാമോജി ഫിലിം സിറ്റി ഒരുക്കുന്നത്.
![റാമോജി ഫിലിം സിറ്റിയില്‍ ശീതകാലാഘോഷങ്ങള്‍ Winter celebrations at Ramojil FIlm City Special Packages For the tourists celebrations started on Friday on Saturday Filmcity was bustling with visitors special entertainment programs carnival parade celebrations that will continue till January 28 കാര്‍ണിവല്‍ പരേഡ് ശൈത്യകാലോത്സവത്തില്‍ പ്രധാന ആകര്‍ഷണം](https://etvbharatimages.akamaized.net/etvbharat/prod-images/17-12-2023/20287880_dance.jpg)
അടുത്തമാസം 28 വരെയാണ് റാമോജിയിലെ ശൈത്യകാല ആഘോഷങ്ങള്‍. ആഘോഷ സമയത്ത് റാമോജിയിലെ ഹോട്ടലുകളില്‍ പ്രത്യേക താമസ പാക്കേജുകളും ലഭ്യമാണ്. ശൈത്യകാല ആഘോഷങ്ങളില്‍ പങ്കെടുക്കാനും പ്രത്യേക പാക്കേജുകള്‍ ഉണ്ട്. കുടുംബങ്ങളും സുഹൃത്തുക്കളുമൊത്ത് തെരഞ്ഞെടുക്കാനാകുന്ന മികച്ച പാക്കേജുകള്‍ ഇപ്പോള്‍ ലഭ്യമാണ്.