ETV Bharat / bharat

ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്തു; റാമോജി ഫിലിം സിറ്റിക്ക് രണ്ട് അവാര്‍ഡുകള്‍ - ടൂറിസം വകുപ്പ്

കൊവിഡ് പശ്ചാത്തലത്തില്‍ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ഫിലിം സിറ്റിയില്‍ ടൂറിസ്റ്റുകളെ അനുവധിച്ചിരുന്നില്ല. എന്നാല്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങോടെ റാമോജി ഫിലിം സിറ്റി ഒക്ടോബര്‍ 8 മുതല്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് റാമോജി ഫിലിം സിറ്റി വൈസ് പ്രസിഡന്‍റ് കെ വെങ്കട്‌രത്നം പറഞ്ഞു.

Ramoji Film City  Hyderabad  Telangana  Ramoji Film City bags excellence awards in tourism  Dolphin Group  Srinivas Goud  തെലങ്കാന സര്‍ക്കാര്‍ ടൂറിസം അവാര്‍ഡ്  റാമോജി ഫിലിം സിറ്റി  ഡോള്‍ഫിന്‍ ഹോട്ടല്‍സ്  ടൂറിസം വകുപ്പ്  തെലങ്കാന ടൂറിസം
തെലങ്കാന സര്‍ക്കാര്‍ ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്തു; റാമോജി ഫിലിം സിറ്റിക്ക് രണ്ട് അവാര്‍ഡുകള്‍
author img

By

Published : Sep 28, 2021, 12:47 PM IST

ഹൈദരാബാദ്: റമോജി ഫിലിം സിറ്റിക്ക് തെലങ്കാന ടൂറിസം വകുപ്പിന്‍റെ മികച്ച ടൂറിസം കേന്ദ്രത്തിനുള്ള അവാര്‍ഡ്. മികച്ച ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ (2020) വിഭാഗത്തില്‍ റാമോജി ഗ്രൂപ്പിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള ഡോള്‍ഫിന്‍ ഗ്രൂപ്പിന്‍റെ ഹോട്ടല്‍ സിതാര അര്‍ഹമായി. ബേഗംപേട്ടയിലെ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി വി ശ്രീനിവാസ് ഗൗഡ അവാര്‍ഡുകള്‍ സമ്മാനിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ഫിലിം സിറ്റിയില്‍ ടൂറിസ്റ്റുകളെ അനുവധിച്ചിരുന്നില്ല. എന്നാല്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങോടെ റാമോജി ഫിലിം സിറ്റി ഒക്ടോബര്‍ 8 മുതല്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് റാമോജി ഫിലിം സിറ്റി വൈസ് പ്രസിഡന്‍റ് കെ വെങ്കട്‌രത്നം പറഞ്ഞു. ചടങ്ങില്‍ റാമോജി ഫിലിം സിറ്റിക്ക് ലഭിച്ച അവര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോര്‍ സ്റ്റാര്‍ വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച ഹോട്ടലായി തിരഞ്ഞെടുക്കപ്പെട്ട ഡോള്‍ഫിന്‍ ഗ്രൂപ്പിന്‍റെ സിതാരയ്ക്കുള്ള അവാര്‍ഡ് ഡോള്‍ഫിന്‍ ഹോട്ടല്‍സ് ജനറല്‍ മാനേജര്‍ ടിആര്‍എല്‍ റാവു ഏറ്റുവാങ്ങി. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണ് ഹോട്ടല്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വായനക്ക്: റാമോജി ഫിലിം സിറ്റിക്ക് തെലങ്കാന സ്റ്റേറ്റ് ടൂറിസം അവാര്‍ഡ്

സെപ്തംബര്‍ 27ന് ലോക ടൂറിസം ദിന പരിപാടിയുടെ ഭാഗമായാണ് അവാര്‍ഡ് വിതരണം നടന്നത്. മികച്ച ഗ്രീൻ ഹോട്ടൽ വിഭാഗത്തിൽ താരമതി ബരദാരി ഒന്നാം സമ്മാനം നേടി. മുലുഗു ജില്ലയിലെ രാമപ്പ ക്ഷേത്രത്തിന് അടുത്തുള്ള ഹരിത ഹോട്ടലിനും അവാര്‍ഡ് ലഭിച്ചു. ഹരിത ലേക്ക് വ്യൂ റിസോട്ട് അലിസാഗറിനാണ് മറ്റൊരു അവാര്‍ഡ്. ലോക ടൂറിസം ഭൂപടത്തില്‍ ഉൾപ്പെടുത്താവുന്ന 20 ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ തെലങ്കാനയിലുണ്ടെന്ന് ടൂറിസം മന്ത്രി ശ്രീനിവാസ് ഗൗഡ് പറഞ്ഞു.

രാജ്യത്തെ തന്നെ ഏറ്റവും ഭംഗിയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തെലങ്കാനയിലുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ് നിര്‍മിച്ച സിഡിയുടെ പ്രകാശനം മന്ത്രി വി ശ്രീനിവാസ് ഗൗഡ നിര്‍വഹിച്ചു. സംസ്ഥാനത്തെ മികച്ച ട്രാവൽ ഏജന്റുമാർ, ഹോട്ടൽ മാനേജ്മെന്‍റ് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.

കൂടുതല്‍ വായനക്ക്: റാമോജി ഗ്രൂപ്പ് ഭവന നിര്‍മ്മാണ പദ്ധതിക്ക് തറക്കല്ലിട്ടു

സംസ്ഥാനത്തെ ചരിത്ര ശേഷിപ്പുകള്‍ സംരക്ഷിക്കുമെന്നും അവ സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കുമെന്നും ശ്രീനിവാസ ഗൗഡ പറഞ്ഞു. തെലങ്കാന സംസ്ഥാനം രൂപികരിക്കപ്പെട്ട ശേഷം വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാറങ്കലിലെ രാമപ്പ ക്ഷേത്രം സംസ്ഥാനത്തെ തന്നെ പ്രാധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രധാന ടൂറിസം കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കുെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ടൂറിസം മേഖലയുടെ വികസനത്തിനായി മികച്ച സംഭാവനകള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നല്‍കേണ്ട അവാര്‍ഡാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.