മുംബൈ: രാമായണത്തിലെ രാവണ കഥാപാത്രത്തിലൂടെ പ്രശസ്‌തനായ നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു. 82 വയസായിരുന്നു. ചൊവ്വാഴ്‌ച രാത്രിയോടെയായിരുന്നു അന്ത്യം. കുറച്ചു കാലമായി അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമല്ലായിരുന്നുവെന്നും ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തന തകരാറും ഹൃദയഘാതത്തെയും തുടർന്നാണ് മരണമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
അരവിന്ദിന്‍റെ സഹപ്രവർത്തകനായിരുന്ന സുനിൽ ലഹിരി ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് മരണം സ്ഥിരീകരിച്ചത്. 40 വർഷം നീണ്ടു നിൽക്കുന്ന അഭിനയ ജീവിതത്തിൽ ഹിന്ദി, ഗുജറാത്തി ഭാഷകളിലായി 300ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാമായണത്തിന് പുറമെ നിരവധി ഐതിഹ്യ സീരിയലുകളിലും അദ്ദേഹം വേഷമിട്ടു.
-
Bahut dukhad Samachar hai ki Hamare Sabke Pyare Arvind bhai (Ravan of Ramayan) Ab Hamare bich Nahin Rahe😥 Bhagwan Unki Atma ko Shanti De...I am speechless I lost father figure, my guide, well wisher & gentleman ... 🙏😥 pic.twitter.com/RtB1SgGNMh
— Sunil lahri (@LahriSunil) October 6, 2021 " class="align-text-top noRightClick twitterSection" data="
">Bahut dukhad Samachar hai ki Hamare Sabke Pyare Arvind bhai (Ravan of Ramayan) Ab Hamare bich Nahin Rahe😥 Bhagwan Unki Atma ko Shanti De...I am speechless I lost father figure, my guide, well wisher & gentleman ... 🙏😥 pic.twitter.com/RtB1SgGNMh
— Sunil lahri (@LahriSunil) October 6, 2021Bahut dukhad Samachar hai ki Hamare Sabke Pyare Arvind bhai (Ravan of Ramayan) Ab Hamare bich Nahin Rahe😥 Bhagwan Unki Atma ko Shanti De...I am speechless I lost father figure, my guide, well wisher & gentleman ... 🙏😥 pic.twitter.com/RtB1SgGNMh
— Sunil lahri (@LahriSunil) October 6, 2021
അഭിനയ ജീവിതത്തിന് പുറമെ 1991 മുതൽ 1996 വരെയുള്ള കാലയളവിൽ അദ്ദേഹം പാർലമെന്‍റ് അംഗവുമായി. ഗുജറാത്തിലെ സമ്പാർക്കഥ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.