ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിർമാണം മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് രാം ജൻമ്‌ഭൂമി തീർഥ് ക്ഷേത്ര ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്.
രണ്ടര ഏക്കറിലായി നിർമിക്കുന്ന രാമക്ഷേത്രത്തിന് ചുറ്റുമായി പാർക്കോട്ട എന്ന് വിളിക്കുന്ന ഒരു മതിൽ നിർമിക്കുമെന്നും മൂന്ന് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം രാജസ്ഥാനാണ് ക്ഷേത്ര നിർമാണത്തിനായി ഏറ്റവും കൂടുതൽ സംഭാവന നൽകിയതെന്നും കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. വീടുകൾ തോറും കയറി സംഭാവന ശേഖരിക്കുന്നത് നിർത്തി വച്ചിരിക്കുകയാണെന്നും അതിനാൽ ഭക്തർക്ക് ട്രസ്‌റ്റിന്‍റെ വെബ് സൈറ്റിലൂടെ സംഭാവന നൽകാമെന്നും അദ്ദേഹം അറിയിച്ചു.