അയോധ്യ: പ്രതിഷ്‌ഠയ്ക്ക് മുമ്പ് രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് ക്ഷേത്രത്തിന് അകത്തും പുറത്തും സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി(Ayodhya in High security). ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ കമാന്‍ഡോകള്‍ പരിസരം മുഴുവന്‍ അരിച്ച് പെറുക്കി(Ram temple Prana Prathishta).
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെയും എസ്‌ടിഎഫ് മേധാവി അമിതാഭ് യാഷിനെയും കൊല്ലുമെന്നും രാമക്ഷേത്രം കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഈ മാസം നാലിന് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു(Ats, AI, Drones etc deployed for security).
ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ കമാന്‍ഡോകളെ ലതാമങ്കേഷ്‌കർ ചൗക്കിലുള്‍പ്പെടെ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച പ്രതിഷ്‌ഠയും റിപ്പബ്ലിക് ദിനവും പരിഗണിച്ച് ക്ഷേത്രം നിലനില്‍ക്കുന്ന മെയിന്‍പുരി നഗരത്തിലും സുരക്ഷ കര്‍ശനമാക്കി. സുരക്ഷ നടപടികളുടെ ഭാഗമായി. നഗരത്തിലെമ്പാടുമായി പതിനായിരം സിസിടിവി ക്യാമറകളാണ് വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമെ എഐ സാങ്കേതികത വിദ്യയും സുരക്ഷ ജോലികൾക്കായി ഉപയോഗിക്കുന്നുണ്ട്.
ക്ഷേത്രത്തിന്‍റെ നാലര കിലോമീറ്റര്‍ പരിധിയില്‍ സംശയാസ്പദമായ രീതിയിലുള്ള വസ്‌തുക്കള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കാന്‍ പ്രത്യേക സുരക്ഷ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. അസാധാരണ സാഹചര്യമുണ്ടായാല്‍ നേരിടാന്‍ പ്രത്യേക ഇന്‍റലിജന്‍സ് സെല്ലുമുണ്ട്. ഉത്തര്‍പ്രദേശ്- നേപ്പാള്‍ അതിര്‍ത്തിയിലെ പാതകളില്‍ പട്രോളിംഗും വര്‍ദ്ധിപ്പിച്ചു.
ഡ്രോണുകള്‍ക്ക് പുറമെ ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ കമാന്‍ഡോകളെയും പതിനായിരത്തിലേറെ പൊലീസുകാരെയും അയോധ്യയില്‍ വിന്യസിച്ചിട്ടുണ്ട്. ആധുനിക ആയുധങ്ങളുമായി 100 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരെയും 325 ഇന്‍സ്‌പെക്‌ടര്‍മാരെയും 800 സബ്‌ഇന്‍സ്‌പെക്ടര്‍മാരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ പൊലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്ന് പതിനായിരം പേരെക്കൂടി ഇനിയും വിന്യസിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇതിനിടെ രാമ വിഗ്രഹവുമായുള്ള ഘോഷയാത്ര പൂര്‍ത്തിയായെന്നും ആനന്ദ രാമായണ പാരായണം തുടങ്ങിയെന്നും ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് എക്സിലൂടെ അറിയിച്ചു. പ്രതിഷ്ഠയോട് അനുബന്ധിച്ച് ഏഴ് ദിവസത്തെ യഞ്ജം ജനുവരി 16ന് ആരംഭിച്ചിരുന്നു. പ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ദിവസത്തെ വ്രതത്തിലാണ്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് അയോധ്യയില്‍ പ്രാണപ്രതിഷ്‌ഠ ചടങ്ങുകള്‍. ഇന്ന് പുലര്‍ച്ചെ രാമവിഗ്രഹം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗര്‍ഭഗൃഹത്തില്‍ എത്തിച്ചു. വേദമന്ത്രങ്ങളും ജയ്ശ്രീറാം വിളികളും നിറഞ്ഞ് നിന്ന അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകള്‍.
Also Read: കർണാടക ശിൽപിയുടെ രാംലല്ല വിഗ്രഹം അയോധ്യയിലേക്ക്; ജനുവരി 22 ന് സ്ഥാപിക്കും