ETV Bharat / bharat

രാമക്ഷേത്ര പ്രതിഷ്‌ഠ: രാജ്യവ്യാപകമായി തത്സമയ സംപ്രേഷണം നടത്താൻ ആഹ്വാനം ചെയ്‌ത്‌ ബിജെപി

author img

By ETV Bharat Kerala Team

Published : Jan 6, 2024, 12:32 PM IST

Ram mandir consecration: രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യാന്‍ ബിജെപി. വലിയ സ്‌ക്രീനുകൾ ഒരുക്കണമെന്ന് പ്രവർത്തകര്‍ക്ക് നിര്‍ദേശം.

Ram Mandir consecration  ram lala live telecast  BJP plans to telecast  Ram Mandir ceremony
Ram mandir consecration

ഡൽഹി : അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്‍റെ മഹാപ്രതിഷ്‌ഠ ചടങ്ങ് രാജ്യത്തുടനീളമുള്ള ബൂത്ത് തലത്തിൽ തത്സമയം സംപ്രേഷണം ചെയ്യാൻ ആഹ്വാനം ചെയ്‌ത്‌ ബിജെപി (Ayodha idol installation ceremony live telecast). ജനുവരി 22 നാണ് ചടങ്ങ്. ബൂത്ത് തലത്തിൽ ശ്രീരാമ പ്രതിഷ്‌ഠയുടെ തത്സമയ സംപ്രേക്ഷണത്തിനായി വലിയ സ്‌ക്രീനുകൾ സജ്ജീകരിക്കാൻ ബിജെപി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

'ശ്രീരാം ലല്ലയുടെ സമർപ്പണം സാധാരണ ജനങ്ങൾക്ക് കാണാനുള്ള മാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി തത്സമയം സംപ്രേഷണം ഒരുക്കുന്നത്. ഇതിലൂടെ പൊതുജനങ്ങൾക്ക് ശ്രീരാംലാലയെ ദർശിക്കാനും പ്രതിഷ്‌ഠ ചടങ്ങ്‌ കാണാനും സാധിക്കും' -പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

ചടങ്ങ് കാണാന്‍ എത്തുന്നവർക്ക് ആവശ്യമായ പുതപ്പുകൾ വിതരണം ചെയ്യാനും വിരുന്ന് നല്‍കാനുള്ള ഭക്ഷണവും പഴങ്ങളും സംഘടിപ്പിക്കാനും ബിജെപി വൃത്തങ്ങങ്ങൾ പ്രവർത്തകർക്ക് നിർദേശം നൽകി. ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാജ്യത്തെ നിരവധി വിവിഐപി പ്രമുഖർക്കും അയോധ്യയിൽ നടക്കുന്ന പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

അയോധ്യയിൽ പ്രധാന ചടങ്ങിന് ഒരാഴച മുൻപ് രാം ലല്ലയുടെ പ്രാൺ-പ്രതിഷ്‌ഠ ചടങ്ങുകൾക്കുള്ള ഒരുക്കം ആരംഭിക്കും. ജനുവരി 16 നാണ് ഈ ചടങ്ങുകൾ ആരംഭിക്കുക. വാരണാസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്‌മി കാന്ത് ദീക്ഷിത് ആണ് രാം ലല്ലയുടെ പ്രധാന പ്രതിഷ്‌ഠ ചടങ്ങുകൾ നിർവഹിക്കുന്നത്. ജനുവരി 14 മുതൽ ജനുവരി 22 വരെ അയോധ്യയിൽ അമൃത് മഹോത്സവം നടക്കും.

ചടങ്ങിൽ 1008 ഹുണ്ടി മഹായാഗവും സംഘടിപ്പിക്കും. ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നൽകും. മഹാഭിഷേകത്തിനായി ഉത്തർപ്രദേശിലെ ക്ഷേത്രനഗരത്തിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് ഭക്തരെ ഉൾക്കൊള്ളുന്നതിനായി അയോധ്യയിൽ നിരവധി കൂടാര നഗരങ്ങൾ നിർമിക്കുകയും ചെയ്യും.

ശ്രീരാമ ജന്മഭൂമി ട്രസ്രറ്റ് അനുസരിച്ച്, 10,000-15,000 ആളുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പ്രതിഷ്‌ഠ ചടങ്ങിലേക്ക് എത്താൻ സാധ്യതയുള്ള സന്ദർശകരുടെ ഒഴുക്ക് കണക്കിലെടുത്ത് അധികൃതർ കനത്ത സുരക്ഷ ഏർപ്പെടുത്തും. കൂടാതെ സുരക്ഷ നടപടികൾ ഉറപ്പാക്കുന്നതിനുള്ള ലോജിസ്റ്റിക് ക്രമീകരണങ്ങൾ നടത്തുകയും ചെയ്യും.

Also Read: നാഗര ശൈലിയില്‍ നിര്‍മാണം, 392 തൂണുകളും 44 വാതിലുകളും; അയോധ്യ രാമക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.