ETV Bharat / bharat

അയോധ്യ പ്രതിഷ്‌ഠ : രാമവിഗ്രഹം ശ്രീകോവിലില്‍ എത്തിച്ചു - Ayodhya prana pratishta

Ram lalla lifted to sanctum sanctorum: ശ്രീരാമന്‍റെ വിഗ്രഹം ഗര്‍ഭഗൃഹത്തിലെത്തിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകള്‍.

Ramlalla to sanctum sanctorum  അയോധ്യ പ്രതിഷ്ഠ  Ayodhya prana prathishta  വിഗ്രഹം ഗര്‍ഭഗൃഹത്തിലേക്ക്
ram lalla idol crane lifted to ayodhya temple before grand ritual
author img

By ETV Bharat Kerala Team

Published : Jan 18, 2024, 11:06 AM IST

അയോധ്യ : അയോധ്യയില്‍ പ്രതിഷ്‌ഠിക്കാനുള്ള രാമന്‍റെ ബാലവിഗ്രഹം ഗര്‍ഭഗൃഹത്തിലെ ശ്രീകോവിലിലേക്ക് മാറ്റി (Ram lalla to sanctum sanctorum). ക്രെയിന്‍ ഉപയോഗിച്ചാണ് വിഗ്രഹം ക്ഷേത്ര ശ്രീകോവിലിലേക്ക് കൊണ്ടുപോയത്. ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെയായിരുന്നു ബാല ശ്രീരാമനെ ഗര്‍ഭഗൃഹത്തിലെത്തിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് ശ്രീരാമ വിഗ്രഹം ശ്രീകോവിലിലേക്ക് കൊണ്ടുപോയത്. വേദമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പ്രത്യേക പൂജകളോടെയായിരുന്നു ചടങ്ങുകള്‍ (Ayodhya prana pratishta). ജയ്‌ശ്രീറാം വിളികളും മുഴങ്ങി. ശ്രീരാമക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ട്രക്കിലാണ് ക്ഷേത്രത്തിലേക്ക് രാം ലല്ല വിഗ്രഹം എത്തിച്ചത്. തിങ്കളാഴ്‌ച നടക്കുന്ന പ്രതിഷ്‌ഠയ്ക്ക് മുന്നോടിയായി ഏഴ് ദിവസത്തെ യഞ്ജം ആരംഭിച്ചിരുന്നു. ഇന്നലെ കലശം നടന്നു. ഇതോടെ പ്രതിഷ്‌ഠക്കുള്ള ചടങ്ങുകള്‍ക്ക് തുടക്കമായി.

മൈസൂരില്‍ നിന്നുള്ള ശില്‍പി അരുണ്‍ യോഗിരാജാണ് പ്രതിഷ്‌ഠ നടത്താനുള്ള രാം ലല്ല നിര്‍മിച്ചത്. അതിമനോഹരമായ ശില്‍പ്പമാണ് ഇതെന്ന് ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി പറഞ്ഞു. ചെന്താമരദലത്തിന് സമാനമായ കണ്ണുകളും പൂര്‍ണചന്ദ്രനെ പ്രതിനിധീകരിക്കുന്ന മുഖവുമാണ് വിഗ്രഹത്തിനുള്ളത്. കാല്‍മുട്ടോളമെത്തുന്ന കയ്യുകളും ചുണ്ടിലെ പുഞ്ചിരിയും രാം ലല്ലയുടെ പ്രത്യേകതമാണ്.

ഞായറാഴ്‌ച വരെയാണ് പല ചടങ്ങുകളും ഉണ്ടാകുക. പ്രതിഷ്‌ഠ നടക്കുന്ന തിങ്കളാഴ്‌ച ചുരുങ്ങിയ പ്രധാന ചടങ്ങുകള്‍ മാത്രമേ നടക്കു. 121 ആചാര്യന്‍മാരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12.20നാണ് പ്രതിഷ്‌ഠ ചടങ്ങുകള്‍ തുടങ്ങുക. ഒരു മണിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. പ്രതിഷ്‌ഠയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. രാഷ്ട്രീയക്കാരും വ്യവസായികളും സന്യാസിമാരും പ്രശസ്‌തരായ ചലച്ചിത്ര താരങ്ങളും അടക്കം ഏഴായിരം പേരാണ് ചടങ്ങിനെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. ഇതിന് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 100 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

ശില്‍പ്പ നിര്‍മാണത്തിന് ഉപയോഗിച്ച കൃഷ്‌ണ ശിലയെക്കുറിച്ച് അറിയാം : മൈസൂരിലെ എച്ച്‌ഡി കോട്ടെ താലൂക്കിലെ ഗുജ്ജെഗൗഡനപുരയിൽ കണ്ടെത്തിയ കൃഷ്‌ണ ശിലയിലാണ്‌ വിഗ്രഹം കൊത്തിയെടുത്തത്‌. ഗുജ്ജെഗൗഡനപുരയിലെ രാംദാസിന്‍റെ കൃഷിഭൂമിയില്‍ നിന്നാണ് കൃഷ്‌ണശില കണ്ടെടുത്തതെന്നും ഈ ഭൂമിയിൽ കല്ല് ഖനനം ചെയ്യാൻ അനുമതി ലഭിച്ച ശ്രീനിവാസ് ജോലി ചെയ്യുന്നതിനിടെയാണ് അപൂർവമായ കൃഷ്‌ണശില കണ്ടെത്തിയത്. 2023 ഫെബ്രുവരിയിലാണ് കല്ലുകൾ കണ്ടെത്തിയത്.

കല്ലുകൾ പരിശോധിച്ചപ്പോൾ, ആ കല്ലുകൾ കൃഷ്‌ണശിലയാണെന്നും വിഗ്രഹം നിർമിക്കാൻ അനുയോജ്യമാണെന്നുമുള്ള നിഗമനത്തിലെത്തി. തുടർന്ന് 2023 ഫെബ്രുവരി 9 ന് 17 ടൺ ഭാരമുള്ള അഞ്ച് കൃഷ്‌ണ ശിലകൾ അയോധ്യയിലേക്ക് അയച്ചു. ബാലരാമൻ, സീതാമാതാവ്, ലക്ഷ്‌മണൻ എന്നിവരുടെ വിഗ്രഹങ്ങൾ കൊത്തിവയ്ക്കാനാണ് കല്ലുകൾ കൊണ്ടുപോയത്. ഖനി പാട്ടത്തിനെടുത്ത ശ്രീനിവാസ് ഈ കല്ലുകൾ ശ്രീരാമ മന്ദിർ ട്രസ്റ്റിലേക്ക് സൗജന്യമായി നല്‍കി.

എച്ച്ഡി കോട്ടെ പ്രദേശത്ത് കാണപ്പെടുന്ന ഒരുതരം പാറക്കല്ലാണ് കൃഷ്‌ണ ശില. ഇതിനെ സാധാരണയായി ബലപാദ കല്ല് (സോപ്പ്സ്റ്റോൺ) എന്ന് വിളിക്കുന്നു. ഈ കല്ല് 9x9 ഇഞ്ച് അല്ലെങ്കിൽ 1x1 അടി ചതുരാകൃതിയിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ബലപാദ കല്ല് വളരെ മിനുസമാർന്നതാണ്. കൃഷ്‌ണ ശിലയ്‌ക്കും സമാനമായ ശൈലിയാണ് കൂടാതെ ഇവയ്‌ക്ക്‌ ഇരുമ്പിനേക്കാള്‍ കാഠിന്യവുമുണ്ട്‌. കൃഷ്‌ണ ശില ഭൂമിയില്‍ നിന്ന്‌ ഏകദേശം 50 മുതൽ 60 അടി വരെ ആഴത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ കല്ല് 1200 വർഷത്തോളം കേടൊന്നും സംഭവിക്കാതെ നിലനില്‍ക്കും. എണ്ണ കൊണ്ടുള്ള അഭിഷേകമോ ജലാഭിഷേകമോ മറ്റെന്തെങ്കിലും അഭിഷേകമോ നടത്തിയാലും എത്ര വർഷം കഴിഞ്ഞാലും കല്ലിന്‌ ഒരു കാരണവശാലും ഒന്നും സംഭവിക്കില്ല. കല്ല് കോലാറിലെ ലാബിൽ പരിശോധിച്ച്‌ അവിടെ നിന്നും അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമാണ് കമ്മറ്റി സമ്മതിച്ചതെന്നും സൂര്യപ്രകാശ്‌ കൂട്ടിചേര്‍ത്തു.

Also Read: 'രാമായണവുമായി ബന്ധപ്പെട്ട സ്റ്റാമ്പുകളുടെ ശേഖരണം'; ജനശ്രദ്ധ നേടി തപാല്‍ വകുപ്പിന്‍റെ മേള

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.