ETV Bharat / bharat

'മെഗാ കസിന്‍സ്'; രാംചരണിന്‍റെ ക്രിസ്‌തുമസ്‌ ആഘോഷം; ഇത്തവണ മധുരമേറെ: വൈറലായി ചിത്രങ്ങള്‍ - തെലുഗു നടന്‍ രാംചരണ്‍

തെലുഗു നടന്‍ രാംചരണിന്‍റെയും ഭാര്യ ഉപാസനയുടെയും ക്രിസ്‌തുമസ് ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

Ram Charan news  Allu Arjun news  Christmas celebration with Mega family  Ram Charan Christmas celebration with Mega family  Allu Arjun Christmas celebration with Mega family  Mega family Christmas celebration pictures  Upasana Konidela hosted a Christmas party  Upasana Konidela news  Christmas 2022  സോഷ്യല്‍ മീഡിയ  മെഗാ കസിന്‍സ്  രാംചരണിന്‍റെ ക്രിസ്‌തുമസ്‌ ആഘോഷം  Ram charans Christmas celebrations  Christmas celebrations  തെലുക് നടന്‍ രാംചരണ്‍  അല്ലു അര്‍ജുന്‍
രാംചരണിന്‍റെ ക്രിസ്‌തുമസ്‌ ആഘോഷം
author img

By

Published : Dec 21, 2022, 7:09 PM IST

ഹൈദരാബാദ്: തെലുഗു സിനിമ ലോകത്തെ താരകുടുംബത്തെ അണിനിരത്തി നടന്‍ രാംചരണിന്‍റെയും ഭാര്യ ഉപാസന കൊനിഡേലിന്‍റെയും ക്രിസ്‌തുമസ്‌ ആഘോഷം. മുന്‍ വര്‍ഷങ്ങളിലും ക്രിസ്‌തുമസ് ആഘോഷമാക്കിയിരുന്നെങ്കിലും ആദ്യ കണ്‍മണിയെ കാത്തിരിക്കുന്ന വേളയില്‍ വിരുന്നെത്തിയ ആഘോഷത്തിന് ഇത്തവണ മധുരമേറെയാണ്. അല്ലു അര്‍ജുനും ഭാര്യ സ്‌നേഹയും ഉള്‍പ്പെടെയുള്ള കസിന്‍സ് താര നിരകളാണ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.

വരുൺ തേജ്, സായ് ധരം തേജ്, വൈഷ്‌ണവ് തേജ്, നിഹാരിക, അല്ലു സിരിഷ്, സുസ്‌മിത, ശ്രീജ എന്നിവരും ഹൈദരാബാദിലെ രാംചരണിന്‍റെ വസതിയിലെത്തിയിരുന്നു. കുടുംബാംഗങ്ങള്‍ ഒരുമിച്ച് ക്രിസ്‌തുമസ് ആഘോഷിച്ചതിന്‍റെ ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാംചരണിന്‍റെ ഭാര്യ ഉപാസനയാണ് ആഘോഷത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്.

'മെഗാ കസിന്‍സ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കിട്ടത്. തെലുഗു സിനിമ ലോകത്തെ ഏറ്റവും പ്രശസ്‌തമായ താര കുടുംബമാണ് ചിരഞ്ജീവിയുടേത്. മകന്‍ രാംചരണും ഭാര്യ സഹോദരന്‍റെ മകനായ അല്ലു അര്‍ജുനും തെലുഗു സിനിമ ലോകത്തെ മുന്‍നിര നായകന്മാരാണ്. ചിരഞ്ജീവി കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാംചരണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട സന്തോഷ വാര്‍ത്തയ്‌ക്ക് നിരവധി താരങ്ങളാണ് ആശംസകളറിയിച്ചത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.