ETV Bharat / bharat

ഓസ്‌കറിൽ വോട്ടുചെയ്യാൻ അർഹത നേടി രാം ചരൺ, ജൂനിയർ എൻടിആർ, കരൺ ജോഹർ; അക്കാദമിയിൽ അംഗത്വം

ഇന്ത്യയിൽ നിന്നും മണിരത്‌നം, സിദ്ധാർഥ് റോയ് കപൂർ, ചൈതന്യ തംഹാനെ, ഷൗനക് സെൻ, എംഎം കീരവാണി, കെകെ സെന്തിൽ കുമാർ എന്നിവർക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

Academy of Motion Pictures and Arts  Ram Charan and Jr NTR  Ram Charan  Jr NTR  Karan Johar  Ram Charan Jr NTR at Academy of Motion Pictures  Karan Johar at Academy of Motion Pictures and Arts  Ram Charan invited to join Film Academy  Jr NTR invited to join Film Academy  Karan Johar invited to join Film Academy  ഓസ്‌കറിൽ വോട്ടുചെയ്യാൻ അർഹത നേടി  അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആൻഡ് ആർട്‌സ്  ജൂനിയർ എൻടിആർ  രാം ചരൺ  മണിരത്‌നം  സിദ്ധാർത്ഥ് റോയ് കപൂർ  ചൈതന്യ തംഹാനെ  ഷൗനക് സെൻ  എംഎം കീരവാണി  ഓസ്‌കർ  അക്കാദമി  അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആൻഡ് ആർട്‌സ്
ഓസ്‌കറിൽ വോട്ടുചെയ്യാൻ അർഹത നേടി രാം ചരൺ, ജൂനിയർ എൻടിആർ, കരൺ ജോഹർ; അക്കാദമിയിൽ അംഗത്വം
author img

By

Published : Jun 29, 2023, 1:24 PM IST

ഹൈദരാബാദ്: 2023ലെ തങ്ങളുടെ 398 അംഗ പട്ടികയുടെ ഭാഗമാകാൻ ചലച്ചിത്ര രംഗത്തെ കലാകാരന്മാരെ ക്ഷണിച്ച് അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആൻഡ് ആർട്‌സ്. ഓസ്‌കർ വേദിയിൽ ഇതിനോടകം തിളങ്ങിയ 'ആർആർആർ' എന്ന ചിത്രത്തിലെ അഭിനേതാക്കളായ രാം ചരൺ, ജൂനിയർ എൻടിആർ, കരൺ ജോഹർ എന്നിവരുൾപ്പെടെ ഒരു ഡസനോളം ഇന്ത്യൻ കലാകാരന്മാർ ഈ പട്ടികയിലുണ്ട്. മണിരത്‌നം, സിദ്ധാർഥ് റോയ് കപൂർ, ചൈതന്യ തംഹാനെ, ഷൗനക് സെൻ, എംഎം കീരവാണി, കെകെ സെന്തിൽ കുമാർ എന്നിവരാണ് മറ്റ് ഇന്ത്യൻ ക്ഷണിതാക്കൾ.

ഹോളിവുഡ് ചലച്ചിത്ര വ്യവസായത്തിൽ ഏറ്റവും ഉയർന്ന് നിൽക്കുന്നതാണ് അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആൻഡ് ആർട്‌സ്. അതുകൊണ്ടുതന്നെ വർഷത്തിൽ ഒരിക്കൽ മാത്രമെ ഇത്തരത്തിൽ അക്കാദമി ക്ഷണം അയയ്‌ക്കാറുള്ളൂ. അക്കാദമിയിലെ അംഗങ്ങൾക്ക് മാത്രമാണ് ഓസ്‌കർ ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനായി വോട്ട് ചെയ്യാൻ കഴിയുക.

അതേസമയം ടെയ്‌ലർ സ്വിഫ്റ്റ്, ഈ വർഷത്തെ മികച്ച സഹനടനുള്ള ഓസ്‌കർ കരസ്ഥമാക്കിയ കെ ഹുയ് ക്വാൻ, എൽവിസ് താരം ഓസ്റ്റിൻ ബട്ട്‌ലർ, നോപിന്‍റെ കെകെ പാമർ, ദി വീക്ക്ൻഡ് എന്നിവർക്കും അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസസിന്‍റെ ക്ഷണം ലഭിച്ചിച്ചുണ്ട്.

ക്ഷണിക്കപ്പെട്ടവരിൽ 22 ഓസ്‌കർ ജേതാക്കളും 76 നോമിനികളും ഉൾപ്പെടുന്നു. എവരിവിങ് ഓൾ അറ്റ് വൺസിന്‍റെ അണിയറക്കാരായ ഡാനിയൽ ക്വാൻ, ഡാനിയൽ ഷീനെർട്ട് എന്നിവരും അഭിനേതാക്കളായ പോൾ മെസ്‌ക്കൽ, സ്റ്റെഫാനി ഹ്സു, കെറി കോണ്ടൻ എന്നിവരും പട്ടികയില്‍ ഉൾപ്പെടുന്നു. ഈ വർഷത്തെ ക്ഷണിതാക്കളിൽ ഭൂരിഭാഗവും യുഎസിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

ഹോളി സ്‌പൈഡർ സ്റ്റാർ സാർ അമീർ - ഇബ്രാഹിമി, ട്രയാംഗിൾ ഓഫ് സാഡ്‌നെസിലെ ഡോളി ഡി ലിയോൺ, ഷോപ്പിഫ്‌റ്റേഴ്‌സ് സകുര ആൻഡോ, ഫാന്‍റം ത്രെഡ് താരം വിക്കി ക്രീപ്‌സ്. പാർക്ക് ഹേ-ഇൽ എന്നിവർ പട്ടികയിലുണ്ട്. ലഷാന ലിഞ്ച്, നിക്കോളാസ് ഹോൾട്ട്, ബിൽ ഹാഡർ, പോൾ റെയ്‌സർ, സെൽമ ബ്ലെയർ, ദി ഗൂണീസ് നടൻ റോബർട്ട് ജോൺ ഡേവി എന്നിവരാണ് പട്ടികയിലെ മറ്റ് ഹോളിവുഡ് അഭിനേതാക്കൾ.

'ഈ കലാകാരന്മാരെയും പ്രൊഫഷണലുകളെയും ഞങ്ങളുടെ അംഗത്വത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അക്കാദമി അഭിമാനിക്കുന്നു. അവർ സിനിമാറ്റിക് വിഭാഗങ്ങളിലുടനീളമുള്ള അസാധാരണമായ ആഗോള പ്രതിഭകളെയാണ് പ്രതിനിധീകരിക്കുന്നത്. കൂടാതെ മോഷൻ പിക്‌ചറുകളുടെ കലകളിലും ശാസ്‌ത്രങ്ങളിലും ലോകമെമ്പാടുമുള്ള സിനിമ ആരാധകരിലും സുപ്രധാന സ്വാധീനം ഇവര്‍ ചെലുത്തിയിട്ടുണ്ട്' -അക്കാദമി സിഇഒ ബിൽ ക്രാമർ, അക്കാദമി പ്രസിഡന്‍റ് ജാനറ്റ് യാങ് എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.

അതേസമയം നിലവിൽ പതിനായിരത്തിലധികം അംഗങ്ങളാണ് അക്കാദമിയിൽ ഉള്ളത്. 2023 ക്ലാസിലെ അംഗങ്ങളിൽ 40 ശതമാനം സ്‌ത്രീകളാണെന്ന് അക്കാദമി പറഞ്ഞു. പ്രാതിനിധ്യമില്ലാത്ത വംശീയ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് 34 ശതമാനം പേർ. 52 ശതമാനം യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്തുള്ള 50 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ളവരാണെന്നും അക്കാദമി പറഞ്ഞു. അടുത്ത വർഷത്തെ ഓസ്‌കർ പ്രഖ്യാപനം മാർച്ച് 10 നാണ് നടക്കുക.

READ ALSO: Oscars 2023 | ഓസ്‌കര്‍ പ്രഖ്യാപനം എന്ന്, ഇന്ത്യന്‍ സമയം എപ്പോള്‍..?; അറിയാം വിശദാംശങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.