ETV Bharat / bharat

ദി ഇന്ത്യ ഹൗസ് : നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിച്ച് രാം ചരണ്‍ ; പുതിയ സിനിമയുടെ പ്രഖ്യാപനം - രാം ചരണ്‍

പാന്‍ ഇന്ത്യന്‍ ചിത്രം ദി ഇന്ത്യ ഹൗസ് പ്രഖ്യാപിച്ചു. നിഖിൽ സിദ്ധാർഥയും അനുപം ഖേറുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ram Charan announces pan India film  Nikhil Siddharth Anupam Kher starrer  The India House  Ram Charan  ദി ഇന്ത്യ ഹൗസ്  നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിച്ച് രാം ചരണ്‍  രാം ചരണ്‍  പാന്‍ ഇന്ത്യന്‍ സിനിമയുടെ പ്രഖ്യാപനം
നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിച്ച് രാം ചരണ്‍
author img

By

Published : May 28, 2023, 3:15 PM IST

Updated : May 29, 2023, 9:14 AM IST

തന്‍റെ ആദ്യ നിര്‍മാണ സംരംഭമായ പാന്‍ ഇന്ത്യന്‍ സിനിമയുടെ പ്രഖ്യാപനം നടത്തി ആര്‍ആര്‍ആര്‍ താരം രാം ചരണ്‍. 'ദി ഇന്ത്യ ഹൗസ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ ഞായറാഴ്‌ചയാണ് നടന്‍ പ്രഖ്യാപിച്ചത്. നിഖിൽ സിദ്ധാർഥയും അനുപം ഖേറുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ട്വിറ്ററിലൂടെയായിരുന്നു രാം ചരണിന്‍റെ ചിത്ര പ്രഖ്യാപനം. ഒരു വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ ട്വീറ്റ്. 'നമ്മുടെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കർ ഗാരുവിന്‍റെ 140-ാം ജന്മവാർഷിക വേളയിൽ നിഖിൽ സിദ്ധാർഥ, അനുപം ഖേർ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഞങ്ങളുടെ പാൻ ഇന്ത്യ ഫിലിം - ദി ഇന്ത്യ ഹൗസ് പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നു. രാം വംശി കൃഷ്‌ണയാണ് സംവിധായകൻ! ജയ് ഹിന്ദ്!"

സിനിമയുടെ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ലണ്ടനിലെ പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം. ഇന്ത്യ ഹൗസിനെ ചുറ്റിപ്പറ്റിയുള്ള രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ കാലത്ത് ഒരു പ്രണയ കഥ ഉണ്ടാകുന്നതിലേയ്‌ക്കാണ് ടീസര്‍ നല്‍കുന്ന സൂചന. പ്രഖ്യാപന വീഡിയോ പങ്കുവച്ചതിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയർ ഇമോജികളുമായി ആരാധകര്‍ കമന്‍റ് ബോക്‌സ്‌ നിറച്ചു.

തന്‍റെ പുതിയ പ്രൊഡക്ഷൻ ബാനറായ വി മെഗാ പിക്‌ചേഴ്‌സിന്‍റെ ബാനറിലാണ് രാം ചരൺ ചിത്രം നിർമിക്കുന്നത്. അടുത്തിടെ താരം തന്‍റെ പ്രൊഡക്ഷന്‍ ബാനറായ വി മെഗാ പിക്‌ചേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷന്‍സുമായി ചേര്‍ന്നാണ് താരം പുതിയ ബാനര്‍ പ്രഖ്യാപിച്ചത്. അതേസമയം സിനിമയുടെ ഔദ്യോഗിക റിലീസ് തീയതിക്കായി ഇനിയും കാത്തിരിക്കണം.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചെയിഞ്ചറാണ് രാം ചരണിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്ന്.

വീർ സവർക്കർ ഗാരുവിന്‍റെ 140-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ യഥാര്‍ഥ ജീവിത യാത്ര സിനിമയാക്കുന്നതായി നിര്‍മാതാക്കള്‍. അദ്ദേഹത്തിന്‍റെ ജീവിതം പ്രമേയമാക്കുന്ന സിനിമയ്‌ക്ക് സ്വാതന്ത്ര്യ വീർ സവർക്കർ എന്നാണ് പേരിട്ടിരിക്കുന്നത്. സ്വാതന്ത്ര്യ വീർ സവർക്കറുടെ ടീസറും പുറത്തിറങ്ങി.

രൺദീപ് ഹൂഡ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് ടൈറ്റില്‍ റോളില്‍ എത്തുന്നതും. രണ്‍ദീപ് ഹൂഡയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് 'സ്വാതന്ത്ര്യ വീർ സവർക്കർ'.

സവർക്കർ അവിശ്വസനീയമായ ഒരു ജീവിതമാണ് നയിച്ചിരുന്നതെന്ന് രണ്‍ദീപ് ഹൂഡ. 'എന്‍റെ സിനിമയ്‌ക്കായി അദ്ദേഹത്തെ കുറിച്ച് ഞാന്‍ കൂടുതല്‍ ഗവേഷണം നടത്തുന്നതിനിടയിൽ എനിക്ക് അദ്ദേഹത്തെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തെ വളരെയധികം അഭിനന്ദിക്കാൻ വന്നിരിക്കുകയാണ് ഞാന്‍. അദ്ദേഹത്തിന്റെ 140-ാം ജന്മദിനത്തിൽ ഞങ്ങളുടെ സിനിമയുടെ ടീസര്‍ പുറത്തുവിടാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.' -സിനിമയെ കുറിച്ച് രണ്‍ദീപ് ഹൂഡ പറഞ്ഞു.

'ബ്രിട്ടീഷുകാർക്ക് ഏറ്റവും ആവശ്യമുള്ള ഇന്ത്യക്കാരൻ. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, ഖുദിറാം ബോസ് തുടങ്ങി വിപ്ലവകാരികൾക്ക് പിന്നിലെ പ്രചോദനം. ആരാണ് വീർ സവർക്കർ? അദ്ദേഹത്തിന്‍റെ യഥാർത്ഥ കഥ റിലീസാകുമ്പോള്‍ കാണുക. 2023 ല്‍ തന്നെ സ്വാതന്ത്ര്യ വീർസവർക്കര്‍ തിയേറ്ററുകളില്‍ എത്തും.' -ഇപ്രകാരമാണ് രണ്‍ദീപ് ഹൂഡ ട്വീറ്റ് ചെയ്‌തത്.

Last Updated : May 29, 2023, 9:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.