ETV Bharat / bharat

പ്രണയവും പ്രതികാരവും വഞ്ചനയുമായി 'ഐ ലവ് യു' ട്രെയിലര്‍; രാകുൽ പ്രീതിന്‍റെ റൊമാന്‍റിക് ത്രില്ലര്‍ ഒടിടിയില്‍ - ഐ ലവ് യു

രാകുൽ പ്രീത് സിങിന്‍റേയും പാവെയില്‍ ഗുലാത്തിയുടേയും പുതിയ ചിത്രം 'ഐ ലവ് യു'വിന്‍റെ ട്രെയിലർ പുറത്തിറങ്ങി. 'ഐ ലവ് യു'ടെ ഒടിടി റിലീസും പ്രഖ്യാപിച്ചു

Actress Rakul Preet Singh  Pavail Gulati  romantic thriller I Love You  I Love You OTT release  Rakul Preet Singh romantic thriller I Love You  I Love You on OTT release  I Love You  Rakul Preet Singh  I Love You trailer  രാകുൽ പ്രീതിന്‍റെ റൊമാന്‍റിക് ത്രില്ലര്‍  റൊമാന്‍റിക് ത്രില്ലര്‍ ഒടിടിയില്‍  ഐ ലവ് യു ട്രെയിലർ പുറത്ത്  ഐ ലവ് യു ട്രെയിലർ  ഐ ലവ് യു  വിശ്വാസവഞ്ചനയുമായി ഐ ലവ് യു ട്രെയിലര്‍
പ്രണയവും പ്രതികാരവും വിശ്വാസവഞ്ചനയുമായി ഐ ലവ് യു ട്രെയിലര്‍
author img

By

Published : Jun 8, 2023, 10:04 PM IST

രാകുൽ പ്രീത് സിങും പാവെയില്‍ ഗുലാത്തിയും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന റൊമാന്‍റിക് ത്രില്ലര്‍ ചിത്രമാണ് 'ഐ ലവ് യു'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയവും പ്രതികാരവും വിശ്വാസ വഞ്ചനയും സമന്വയിപ്പിക്കുന്ന ഒരു റൊമാന്‍റിക് ത്രില്ലറാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പ്രണയത്തിന്‍റെ വികാരാധീനമായ ഇരുണ്ട വശവും ചിത്രം പറയുന്നു.

രാകുൽ പ്രീത് സിങ്‌, പാവെയില്‍ ഗുലാത്തി എന്നിവരെ കൂടാതെ അക്ഷയ് ഒബ്‌റോയ്, കിരൺ കുമാർ എന്നിവരും ചിത്രത്തില്‍ അഭിനയിക്കും. ഡയറക്‌ട് ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ജൂൺ 16ന് ജിയോ സിനിമയിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. സിനിമയെ കുറിച്ച് രാകുൽ പ്രീത് സിങ്‌ പ്രതികരിക്കുന്നുണ്ട്. 'ഞാൻ ഇതുവരെ ചെയ്‌തിട്ടുള്ളതില്‍ നിന്നും വ്യത്യസ്‌തമാണ് 'ഐ ലവ് യു'.

സസ്പെൻസ്, ത്രില്ലർ, ഡ്രാമ എന്നീ വിഭാഗങ്ങളിലായി ഒരുങ്ങിയ ചിത്രത്തില്‍, പ്രണയം, പ്രതികാരം, വഞ്ചന എന്നി വികാരങ്ങൾ സംയോജിപ്പിച്ച് കൊണ്ടുള്ള കഥപറച്ചിലാണ്.' - രാകുൽ പ്രീത് പറഞ്ഞു. 'തീവ്രമായ ആഖ്യാനത്തോടുകൂടി നിഖിൽ മഹാജന്‍ ഒരു മികച്ച ചിത്രമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ എല്ലാ അഭിനേതാക്കളും അതിശയകരമായ പ്രകടനങ്ങളാണ് കാഴ്‌ചവച്ചത്. പ്രേക്ഷകരുടെ പ്രതികരണങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്.' - രാകുൽ പ്രീത് സിങ്‌ പറഞ്ഞു.

സത്യ പ്രഭാകറുടെ കഥയാണ് 'ഐ ലവ് യു'. രാകുല്‍ പ്രീത് സിങാണ് ചിത്രത്തില്‍ സത്യ പ്രഭാകറായി എത്തുന്നത്. മുംബൈയിൽ ജോലി ചെയ്യുന്ന സ്വതന്ത്ര വനിതയാണ് സത്യ പ്രഭാകര്‍. സത്യയുടെ ജീവിത രീതി അവളെ വലിയൊരു മാറ്റത്തിലേയ്‌ക്ക് നയിക്കുന്നു. അവളുടെ പ്രണയവും ആ ബന്ധവും അവളെ ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിലേയ്‌ക്ക് കൊണ്ടു പോകുന്നു.

'ഐ ലവ് യു'വിനെ കുറിച്ച് സംവിധായകന്‍ തന്നോട് പറഞ്ഞതിനെ കുറിച്ചും രാകുൽ പ്രീത് സിങ്‌ പറയുന്നു. 'സിനിമയെ കുറിച്ച് നിഖിൽ എന്നോട് വിവരിച്ചിരുന്നു. തികച്ചും ആവേശകരമായതും, വ്യത്യസ്‌തമായതുമായ കഥാപാത്ര ഷേഡുകളായി മാറാന്‍ ഈ കഥ എന്നെ അനുവദിച്ചു. ഐ ലവ് യു തീര്‍ത്തും വ്യത്യസ്‌തമായ ട്രീറ്റ്‌മെന്‍റാണ്. ആഖ്യാന രീതിയും വളരെ ആസ്വാദ്യകരമാണ്. പ്രേക്ഷകർ ഞങ്ങളുടെ സിനിമ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.' - രാകുൽ പ്രീത് കൂട്ടിച്ചേര്‍ത്തു.

നിഖില്‍ മഹാജന്‍ ആണ് സിനിമയുടെ രചനയും സംവിധാനവും. 2022ല്‍ പുറത്തിറങ്ങിയ മറാഠി ചിത്രം ഗോദാവരിയിലൂടെ നിഖില്‍ മഹാജന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജിയോ സ്‌റ്റുഡിയോസ്, അഥീന പ്രൊഡക്ഷന്‍സ്, ദ വെർമില്യൺ വേൾഡ് പ്രൊഡക്ഷൻസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം ജ്യോതി ദേശ്‌പാണ്ഡെ, സുനിർ ഖേതർപാൽ, ഗൗരവ് ബോസ് എന്നിവർ ചേര്‍ന്നാണ് നിര്‍മാണം.

'ഐ ലവ് യു' കൂടാതെ ഹൊറര്‍ കോമഡി ചിത്രം 'ബൂ' ആണ് രാകുല്‍ പ്രീതിന്‍റെ മറ്റൊരു പുതിയ ചിത്രം. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിയാര എന്ന കഥാപാത്രത്തെയാണ് രാകുല്‍ പ്രീത് അവതരിപ്പിക്കുന്നത്.

Also Read: ലവ് ടുഡേ ഹിന്ദിയിലേക്ക്; റിലീസ് 2024ല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.