ചണ്ഡീഗഡ്: കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി പ്രേരിപ്പിക്കാനാണ് അവരുടെ കൊവിഡ് ഫലം പോസിറ്റീവാണെന്ന് സര്‍ക്കാര്‍ പറയുന്നതെന്ന് സമര നേതാവ് രാകേഷ് ടിക്കായത്ത്. കര്‍ഷകരെ വീടുകളിലേക്ക് അയക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
സോണിപത്തിലെ കുണ്ഡാലി അതിർത്തിയിൽ കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാരതീയ കിസാൻ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്തിന്‍റെ പ്രതികരണം.
കൂടുതല്‍ വായിക്കുക....22,000 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് വര്‍ധന
ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന്‍റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അതേസമയം കൊവിഡ് രൂക്ഷമായതോടെ സന്‍സദ് മാര്‍ച്ച് മാറ്റിവയ്ക്കുകയാണെന്നും രാകേഷ് ടിക്കായത്ത് അറിയിച്ചു.