ചണ്ഡീഗഢ്: കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്ന് ആഹ്വാനം ചെയ്‌ത് കർഷക നേതാവ് ടിക്കായത്ത്. കാർഷിക നിയമത്തിൽ നിന്ന് കേന്ദ്രം പിന്നോട്ട് പോകില്ലെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ്ങിന്‍റെ പ്രസ്‌താവനക്ക് മറുപടിയുമായാണ് ടിക്കായത്ത് രംഗത്തെത്തിയത്.
കാർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം ഇതിനകം ഏഴ് മാസം പിന്നിട്ട വേളയിൽ ട്വിറ്ററിലൂടെയായിരുന്നു ടിക്കായത്തിന്‍റെ പ്രതികരണം. 'കേന്ദ്ര സർക്കാർ പ്രതിഷേധത്തിനോട് പ്രതികരിക്കാൻ പോകുന്നില്ല. ട്രാക്‌ടറുമായി റെഡിയായി ഇരിക്കൂ. ഭൂമിയെ സംരക്ഷിക്കാനായി പ്രതിഷേധം ശക്തമാക്കേണ്ടതുണ്ടെന്നും' രാകേഷ് ടിക്കായറ്റ് ട്വിറ്ററിൽ കുറിച്ചു.
-
सरकार मानने वाली नहीं है। इलाज तो करना पड़ेगा। ट्रैक्टरों के साथ अपनी तैयारी रखो। जमीन बचाने के लिए आंदोलन तेज करना होगा। #FarmersProtest
— Rakesh Tikait (@RakeshTikaitBKU) June 20, 2021 " class="align-text-top noRightClick twitterSection" data="
">सरकार मानने वाली नहीं है। इलाज तो करना पड़ेगा। ट्रैक्टरों के साथ अपनी तैयारी रखो। जमीन बचाने के लिए आंदोलन तेज करना होगा। #FarmersProtest
— Rakesh Tikait (@RakeshTikaitBKU) June 20, 2021सरकार मानने वाली नहीं है। इलाज तो करना पड़ेगा। ट्रैक्टरों के साथ अपनी तैयारी रखो। जमीन बचाने के लिए आंदोलन तेज करना होगा। #FarmersProtest
— Rakesh Tikait (@RakeshTikaitBKU) June 20, 2021
കർഷകർ സമരത്തിൽ നിന്ന് പിന്മാറുമെന്ന് സർക്കാർ കരുതേണ്ടെന്നും കാർഷിക നിയമം പിൻവലിക്കാതെ ഡൽഹിയിൽ നിന്ന് കർഷകർ പോകില്ലെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് 2020 നവംബർ 26നാണ് കർഷകർ ഡൽഹിയിൽ പ്രതിഷേധം ആരംഭിച്ചത്.
READ MORE:'കര്‍ഷകരെ തുണയ്ക്കുന്ന മമതയ്ക്ക് നന്ദി' ; കൂടിക്കാഴ്ച നടത്തി രാകേഷ് ടിക്കായത്ത്