മുംബൈ: പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ നിയന്ത്രണത്തിലുള്ള ആകാശ എയറിന്‍റെ ക്രൂ യൂണിഫോമിന്‍റെ ഫസ്‌റ്റ്‌ലുക്ക് പുറത്തിറക്കി. ഈ മാസം അവസാനത്തോടെ കമ്പനിയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാണ് പദ്ധതി. ആകാശ എയറിന്‍റെ ആദ്യ വിമാനമായ ബോയിങ് 737 മാക്‌സ് ജൂൺ 21ന് ന്യൂഡൽഹിയിലെത്തിയിരുന്നു.
-
Can't keep calm. Stay tuned! 😎#AkasaCrewLook pic.twitter.com/LpXC7La2FG
— Akasa Air (@AkasaAir) July 3, 2022 " class="align-text-top noRightClick twitterSection" data="
">Can't keep calm. Stay tuned! 😎#AkasaCrewLook pic.twitter.com/LpXC7La2FG
— Akasa Air (@AkasaAir) July 3, 2022Can't keep calm. Stay tuned! 😎#AkasaCrewLook pic.twitter.com/LpXC7La2FG
— Akasa Air (@AkasaAir) July 3, 2022
ജീവനക്കാർക്ക് കൂടുതല്‍ സൗകര്യം: ഈ ആഴ്‌ച തന്നെ റെഗുലേറ്റർ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. തിരക്കേറിയ ഫ്ലൈറ്റ് ഷെഡ്യൂളുകളിൽ ക്രൂവിന്‍റെ സൗകര്യം കണക്കിലെടുത്ത് മികച്ച രീതിയിൽ സ്ട്രെച്ച് ആവുന്ന വസ്ത്രമാണ് ഡിസൈൻ ചെയ്‌തിരിക്കുന്നതെന്ന് കമ്പനി പ്രസ്‌താവനയിൽ അറിയിച്ചു. ഓരോ ക്രൂവിന്‍റെയും ശരീരത്തിന് ചേർന്ന ട്രൗസറുകളും ജാക്കറ്റുകളും അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ എയർലൈൻ ആണിതെന്ന് ആകാശ എയർലൈൻ അറിയിച്ചു.
![Rakesh Jhunjhunwala akasa air Akasa Air first look of crew uniform Akasa Air crew uniform ആകാശ എയർ ക്രൂ യൂണിഫോം രാകേഷ് ജുൻജുൻവാല ആകാശ എയർ ആകാശ എയറിന്‍റെ ക്രൂ യൂണിഫോമിന്‍റെ ഫസ്റ്റ്ലുക്ക് പുറത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/15733127_t.jpg)
യൂണിഫോമിന് ഉപയോഗിച്ചിരിക്കുന്ന തുണി ആകാശ എയറിന് വേണ്ടി കടൽ മാലിന്യത്തിൽ നിന്ന് വേർതിരിച്ച പെറ്റ് ബോട്ടിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ച റീസൈക്കിൾ ചെയ്‌ത പോളിസ്റ്റർ ഫാബ്രിക് ഉപയോഗിച്ച് നിർമിച്ചതാണ്. സൗന്ദര്യശാസ്ത്രം, സുഖസൗകര്യങ്ങൾ എന്നിവ കണക്കിലെടുത്ത് എയർലൈൻ ഇൻ-ഫ്ലൈറ്റ് ക്രൂവിന് സുഖപ്രദമായ സ്‌നീക്കറുകളും യൂണിഫോമിൽ ഉൾപ്പെടുന്നു.
![Rakesh Jhunjhunwala akasa air Akasa Air first look of crew uniform Akasa Air crew uniform ആകാശ എയർ ക്രൂ യൂണിഫോം രാകേഷ് ജുൻജുൻവാല ആകാശ എയർ ആകാശ എയറിന്‍റെ ക്രൂ യൂണിഫോമിന്‍റെ ഫസ്റ്റ്ലുക്ക് പുറത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/15733127_y.jpg)
എല്ലാ യാത്രക്കാർക്കും ഊഷ്‌മളവും സൗഹാർദ്ദപരവും കാര്യക്ഷമവുമായ ഫ്ലൈയിങ് അനുഭവം ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന ഞങ്ങളുടെ ടീമിന് അഭിമാനവും സുഖവും തോന്നുന്ന യൂണിഫോം ആണ് രൂപകൽപന ചെയ്‌തിരിക്കുന്നതെന്ന് ആകാശ എയർ സഹസ്ഥാപകനും ചീഫ് മാർക്കറ്റിങ് ആൻഡ് എക്‌സ്‌പീരിയൻസ് ഓഫിസറുമായ ബെൽസൺ കുട്ടീഞ്ഞോ പറഞ്ഞു.
വാനില മൂൺ ആണ് ക്രൂ അംഗങ്ങളുടെ സ്‌നീക്കറുകൾ ഡിസൈൻ ചെയ്‌തത്. ഭാരം കുറഞ്ഞതും പാദം മുതൽ കാൽ വരെ അധിക കുഷ്യനിങ് നൽകുന്നതുമാണ് സ്‌നീക്കറുകൾ. റീസൈക്കിൾ ചെയ്‌ത റബ്ബറിൽ നിന്നും പ്ലാസ്റ്റിക് ഉപയോഗിക്കാതെയുമാണ് സ്‌നീക്കറിന്‍റെ അടിഭാഗം നിർമിച്ചിരിക്കുന്നത്. സുസ്ഥിരമായതും സൗകര്യപ്രദവും ഏത് ജെൻഡറിലുമുള്ളവർക്കും ഉപയോഗിക്കാൻ കഴിയുന്നതും പുതിയ മോഡലിലുള്ളതുമാണ് ആകാശ ക്രൂവിന് വേണ്ടി തയാറാക്കിയിട്ടുള്ള സ്‌നീക്കറുകൾ എന്ന് വാനില മൂൺ സ്ഥാപക ദീപിക മെഹ്‌റ പറഞ്ഞു.
ഡൽഹി ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനർ രാജേഷ് പ്രതാപ് സിങ് രൂപകൽപന ചെയ്‌തതാണ് ജാക്കറ്റ്. ഇന്ത്യൻ ബന്ദ് ഗാലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമാണം. യൂണിഫോം സ്റ്റൈലിന്‍റെയും സുസ്ഥിരതയുടേയും സംയോജനമാണെന്നും ആകാശ എയറിന്‍റെ അടിസ്ഥാന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും രാജേഷ് പ്രതാപ് സിങ് പറഞ്ഞു.