ETV Bharat / bharat

സസ്പെൻഷൻ രാജ്യസഭയിലും: 3 കേരള എം.പിമാര്‍ ഉള്‍പ്പടെ 19 പേര്‍ക്കെതിരെ നടപടി - എംപി പ്രതിഷേധം സസ്‌പെൻഷൻ

കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌ത എംപിമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിനാണ് സസ്‌പെൻഷൻ.

protesting in well of the house  rajyasabha mp suspension  aa rahim suspension  lok sabha mp suspension  രാജ്യസഭയിൽ എംപിമാർക്ക് സസ്‌പെൻഷൻ  എംപി പ്രതിഷേധം സസ്‌പെൻഷൻ  എ എ റഹിം സസ്‌പെൻഷൻ
രാജ്യസഭയിൽ 11 എംപിമാർക്ക് സസ്‌പെൻഷൻ
author img

By

Published : Jul 26, 2022, 2:59 PM IST

Updated : Jul 26, 2022, 3:18 PM IST

ന്യൂഡൽഹി: രാജ്യസഭയിൽ പ്ലക്കാർഡുയർത്തിയതിനും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിനും കേരളത്തിൽ നിന്നുള്ള മൂന്ന് പേർ ഉൾപ്പെടെ 19 എംപിമാർക്ക് സസ്‌പെൻഷൻ. എ.എ റഹിം, വി.ശിവദാസൻ, പി. സന്തോഷ് കുമാർ എന്നിവരടക്കമുള്ള എംപിമാരെയാണ് സസ്പെൻഡ് ചെയ്‌തത്. കഴിഞ്ഞ ദിവസം ലോക്‌സഭയിൽ സസ്‌പെൻഡ് ചെയ്‌ത മാണിക്കം ടാഗോർ, ടി.എൻ പ്രതാപൻ, ജ്യോതിമണി, രമ്യ ഹരിദാസ് എന്നിവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം.

തുടർന്ന് ഇരുസഭകളും നിർത്തിവച്ചു. തൃണമൂൽ കോൺഗ്രസ് എംപിമാരായ സുഷ്‌മിത ദേവ്, ഡോ. ശാന്തനു സെൻ, ഡോള സെൻ എന്നിവർ, ഡിഎംകെ എംപി കനിമൊഴി എന്നിവരും സസ്‌പെൻഡ് ചെയ്‌തവരിൽ ഉൾപ്പെടുന്നു. ഈ ആഴ്‌ച മുഴുവൻ സസ്‌പെൻഷൻ തുടരും.

Also Read: ലോക്‌സഭയില്‍ പ്രതിഷേധിച്ചു: ടിഎൻ പ്രതാപനും രമ്യ ഹരിദാസും അടക്കം 4 എംപിമാര്‍ക്ക് സസ്‌പെൻഷൻ

Last Updated : Jul 26, 2022, 3:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.