ന്യൂഡൽഹി: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റേതാണ് നടപടി. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരമാണിത്.
ഈ മാസം 31നകം നാമനിര്‍ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി ഏപ്രിൽ 12ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്ത് വിട്ട വാര്‍ത്താകുറിപ്പിൽ പറയുന്നത്.