ഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടി ചരിത്രം രചിച്ച നീരജ് ചോപ്രയുടെ വിജയമാഘോഷിച്ച് ഇന്ത്യന്‍ സൈന്യം. രജ്‌പുതാന റൈഫിള്‍സ് റെജിമെന്‍റിലെ സേനാംഗങ്ങളാണ് നീരജ് ചോപ്രക്ക് മുദ്രാവാക്യം വിളിച്ച് വിജയം ആഘോഷിച്ചത്. ഇതേ റെജിമെന്‍റിലെ സുബേദാറാണ് നീരജ് ചോപ്ര.
ടോക്കിയോയില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര ചരിത്രം കുറിച്ചത്. ഇതോടെ 120 വര്‍ഷത്തിനിടെ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വ നേട്ടവും നീരജ് സ്വന്തമാക്കി. വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനുമാണ് നീരജ് ചോപ്ര.
Also read: സ്വർണ നീരജിന് ആദരപൂർവം; കൽക്കരികൊണ്ട് ആറടി ഉയരത്തിൽ നീരജിന്‍റെ ഛായാചിത്രം
ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. ചെക്ക് താരങ്ങളായ യാകൂബ് വാഡ്‌ലെയ് (86.67 മീറ്റര്‍) വെള്ളിയും, വിറ്റെസ്‌ലാവ് വെസ്ലി (85.44 മീറ്റര്‍) വെങ്കലവും നേടി.