ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ബംഗാളിലെത്തും. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജോയ്‌പൂർ, തൽദാംഗ്ര, കക്ദ്വിപ്പ് അടക്കമുള്ള നിയമസഭ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണ പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്‌ച കോണ്ടായി മണ്ഡലത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്‌ച മെഡിനിപൂരിലും റാലികളെ അഭിസംബോധന ചെയ്തിരുന്നു. 294 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. അവസാനഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നാണ്. മെയ് 2 നാണ് വോട്ടെണ്ണല്‍.