ETV Bharat / bharat

സൂപ്പർഹീറോകൾ; ആരോഗ്യ പ്രവർത്തകരെ പ്രശംസിച്ച് രാജ്‌നാഥ് സിംഗ്

ലഖ്‌നൗവിലെ കിങ് ജോർജ് ആരോഗ്യ സർവകലാശാലയുടെ ബിരുദ ദാന ചടങ്ങിൽ വീഡിയോ കോണ്‍ഫറൻസ് വഴി സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.

rajnath singh praises medical fraternity  calls them real superheroes  യഥാർത്ഥ സൂപ്പർഹീറോകൾ  ആരോഗ്യ പ്രവർത്തകരെ പ്രശംസിച്ച് രാജ്‌നാഥ് സിംഗ്  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
യഥാർത്ഥ സൂപ്പർഹീറോകൾ; ആരോഗ്യ പ്രവർത്തകരെ പ്രശംസിച്ച് രാജ്‌നാഥ് സിംഗ്
author img

By

Published : Dec 23, 2020, 5:08 AM IST

Updated : Dec 23, 2020, 6:22 AM IST

ന്യൂഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകരെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആരോഗ്യ പ്രവർത്തകരെ യഥാർഥ സൂപ്പർ ഹീറോകൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യം എന്നും ആരോഗ്യ പ്രവർത്തകരോട് നന്ദിയുള്ളവരായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ലഖ്‌നൗവിലെ കിങ് ജോർജ് ആരോഗ്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ വീഡിയോ കോണ്‍ഫറൻസ് വഴി സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

കൊറോണ വൈറസിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ലോകത്തിലെ എല്ലാവർക്കും വാക്‌സിൻ നൽകുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വാക്‌സിൻ വിതരണം ചെയ്യുമ്പോൾ പ്രഥമ പരിഗണന ആരോഗ്യ മേഖലയിൽ നിന്നുള്ളവർക്കാകുമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യൻ ശാസ്‌ത്രജ്ഞർ കൊവിഡ് വാക്‌സിനുകളുടെ പരിശോധനകളും പരീക്ഷണങ്ങളും ഉടൻ പൂർത്തിയാക്കുമെന്നും റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിനും ഇന്ത്യയിൽ എത്തുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Last Updated : Dec 23, 2020, 6:22 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.