ETV Bharat / bharat

സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് 498.8 കോടി രൂപയുടെ കേന്ദ്ര സഹായം - രാജ്‌നാഥ്‌ സിങ് സ്റ്റാര്‍ട്ട്അപ്പ് വാര്‍ത്ത

സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട സംരംഭകര്‍ തുടങ്ങി 300 ഓളം പേര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നത്.

rajnath singh  defence innovation  innovation in defence  atmanirbhar abhiyan  atmanirbhar bharat abhiyan  department of defence production  innovations for defence excellence  defence innovation organisation  രാജ്‌നാഥ് സിങ് പ്രതിരോധം സാമ്പത്തിക സഹായം വാര്‍ത്ത  രാജ്‌നാഥ്‌ സിങ് സ്റ്റാര്‍ട്ട്അപ്പ് വാര്‍ത്ത  പ്രതിരോധമന്ത്രി പുതിയ വാര്‍ത്ത
സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് 498.8 കോടിയുടെ സാമ്പത്തിക സഹായത്തിന് അംഗീകാരം നല്‍കി പ്രതിരോധ മന്ത്രി
author img

By

Published : Jun 13, 2021, 3:11 PM IST

ന്യൂഡൽഹി: ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായത്തിന് അംഗീകാരം നല്‍കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്‌സലൻസ് (ഐ-ഡെക്‌സ്) - പ്രതിരോധ ഇന്നൊവേഷൻ ഓർഗനൈസേഷൻ (ഡിഐഒ) എന്നിവയ്ക്ക് കീഴില്‍ വരുന്ന 300 ഓളം ചെറുകിട സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, റിസർച്ച് ആന്‍ഡ് ഡവലപ്മെന്‍റ് (ആർ & ഡി) ഇൻസ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയവയ്ക്കാണ് സാമ്പത്തിക സഹായം ലഭിയ്ക്കുക. അടുത്ത അഞ്ച് വർഷത്തേക്ക് 498.8 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ഐഡെക്‌സ് നെറ്റ്‌വര്‍ക്ക് സ്ഥാപിയ്ക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ സാമ്പത്തിക ഫണ്ട് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഡിഫന്‍സ് പ്രൊഡക്ഷനാണ് നല്‍കുന്നത്. ഡിഐഒ സംരംഭകര്‍ക്ക് ഇന്ത്യന്‍ ഡിഫന്‍സ് പ്രൊഡക്ഷന്‍ ഇന്‍ഡസ്ട്രിയുമായി സംവദിയ്ക്കാനുള്ള അവസരങ്ങള്‍ ഒരുക്കും.

ഇന്ത്യന്‍ പ്രതിരോധ, ബഹിരാകാശ മേഖലയിൽ സ്വാശ്രയത്വവും തദ്ദേശീയവൽക്കരണവും ലക്ഷ്യമിട്ടാണ് ഐ-ഡെക്‌സ്-ഡിഐഒ പ്രവര്‍ത്തിയ്ക്കുന്നത്. സംരംഭകര്‍ക്ക് ധനസഹായം നല്‍കുന്നതിലൂടെ ആത്മനിർഭർ ഭാരത് അഭിയാന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുമെന്ന് പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട പ്രസ്‌താവനയില്‍ പറയുന്നു.

ചെറുകിട സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, റിസർച്ച് ആന്‍ഡ് ഡവലപ്മെന്‍റ് (ആർ & ഡി) ഇൻസ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയവയെ സമന്വയിപ്പിച്ച് പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ പുതിയ കണ്ടെത്തലുകളും സാങ്കേതിക വൈദഗ്ധ്യവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഡിഫന്‍സ് പ്രൊഡക്‌ഷന്‍ ഡിഐഒയും ഐഡെക്‌സും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.