ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിനെ അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. മെയ് 14ന് നിലവിലെ കമ്മിഷണര്‍ സുശീൽ ചന്ദ്ര സ്ഥാനമൊഴും. മെയ് 15ന് രാജീവ് കുമാര്‍ ചുമതലയേൽക്കുമെന്ന് നിയമ മന്ത്രാലയം അറിയിച്ചു. നിയമമന്ത്രി കിരൺ റിജിജു കുമാറിന് ആശംസകൾ നേർന്നു.
1984 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫിസറാണ് രാജീവ് കുമാർ. 1960 ഫെബ്രുവരി 19ന് ജനിച്ച് ബി.എസ്.സി, എൽ.എൽ.ബി, പി.ജി.ഡി.എം, എം.എ പബ്ലിക് പോളിസി എന്നിവയുടെ അക്കാദമിക് ബിരുദങ്ങൾ നേടിയ രാജീവ് കുമാർ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
also read: പ്രചാരണത്തിന് ആർക്ക് വേണമെങ്കിലും പങ്കെടുക്കാമെന്ന് കാനം രാജേന്ദ്രൻ
സാമൂഹിക മേഖല, പരിസ്ഥിതി & വനം, മാനവ വിഭവശേഷി, ധനകാര്യം, ബാങ്കിംഗ് മേഖലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുജറാത്ത് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങലില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമം.