ബെംഗളൂരു: വർഷങ്ങൾക്ക് ശേഷം കണ്ടക്‌ടറായി ജോലി ചെയ്‌തിരുന്ന ബസ് ഡിപ്പോയിൽ സന്ദർശനം നടത്തി സ്‌റ്റൈൽ മന്നൻ രജനികാന്ത്. കർണാടകയിലെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനില്‍ (Bengaluru Metropolitan Transport Corporation) ബസ് ഡിപ്പോ നമ്പർ 4 ബിഎംടിസി (BMTC) യിലാണ് ഗൃഹാതുരമുണർത്തുന്ന സന്ദർശനം താരം നടത്തിയത് (Rajinikanth Visit Bus Depot In Bengaluru).
പൊലീസ് സുരക്ഷയോടെ വെളള കുർത്ത ധരിച്ചാണ് താരം തന്‍റെ ഓർമ പുതുക്കിയത്. ബിഎംടിസി(Bengaluru Metropolitan Transport Corporation) യിലെ അംഗങ്ങളോടൊപ്പം ഫോട്ടോ എടുത്തും ഫാൻസിനോട് സംവദിച്ച ശേഷവുമാണ് താരം അവിടെ നിന്നും മടങ്ങിയത്.
1975 ൽ കെ ബാലചന്ദർ സംവിധാനം ചെയ്‌ത അപൂർവ രാഗങ്ങൾ (Apoorva Ragangal) സിനിമയിൽ നടനായി അരങ്ങേറ്റം കുറിക്കും മുമ്പ് രജനികാന്ത് ഈ ഡിപ്പോയിൽ ബസ് കണ്ടക്‌ടറായിട്ടായിരുന്നു സേവനമനുഷ്‌ഠിച്ചത്. തന്‍റെ ആദ്യകാലങ്ങളിൽ അദ്ദേഹം ടിക്കറ്റ് കൗണ്ടറുകൾ കൈകാര്യം ചെയ്യുക മാത്രമല്ല മറിച്ച് തന്‍റെ ഒഴിവുസമയങ്ങളിൽ തിയറ്ററുകളിൽ പോവുകയും കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുകയും ചെയ്‌തിരുന്നു. കൂടാതെ കണ്ടക്‌ടറായിരുന്നപ്പോൾ രജനികാന്തിന്‍റെ ടിക്കറ്റ് കീറുന്ന ശൈലിയായിരുന്നു യാത്രക്കാർക്ക് ഏറെ പ്രിയപ്പെട്ടതും.
തന്‍റെ സുഹൃത്തായ രാജ് ബഹദൂറിന്‍റെ പ്രോത്സാഹനത്തോടെ രജനികാന്ത് അഭിനയ ജീവിതത്തിനായി ഒരു യാത്ര ആരംഭിക്കുകയും പിന്നീട് അദ്ദേഹം അഭിനയം പഠിക്കാനായി മദ്രാസ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് (madras film institute) ൽ ചേരുകയും ചെയ്‌തു. ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ പഠനത്തിലൂടെ തന്‍റെ ജീവിതത്തെ മാറ്റിമറിച്ച അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലെ വേഷത്തിൽ കലാശിച്ചു. കൂടാതെ പ്രതിഭാധനനായ കമല്‍ഹാസനുമായി സ്‌ക്രീൻ പങ്കിടാനും അവസരം ലഭിച്ചു.
തന്‍റെ ജീവിതത്തിൽ സുപ്രധാന സ്ഥാനമുള്ള ഡിപ്പോയിലേക്കുള്ള സന്ദർശനത്തെ തുടർന്ന് രജനികാന്ത് ബെംഗളൂരുവിലെ രാഘവേന്ദ്ര സ്വാമി മഠത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ പോയിട്ടുണ്ടായിരുന്നു. ബഹുമാനിക്കപ്പെടുന്ന ഹിന്ദു സന്യാസിയായ രാഘവേന്ദ്രയുടെ ദീർഘകാല ഭക്തനായ അദ്ദേഹം തന്‍റെ നൂറാമത്ത ചിത്രത്തിനായി ശ്രീ രാഘവേന്ദ്രയുടെ വേഷം ചെയ്‌തിരുന്നു.
ജയിലർ ചിത്രം (Jailer Film) തിയേറ്ററുകളിൽ മിന്നും വിജയം കൈവരിക്കുമ്പോൾ രജനികാന്ത് തന്‍റെ അടുത്ത പ്രൊജക്റ്റായ തലൈവർ 170 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ കൈകോർക്കുന്നുണ്ട്. ലൈക പ്രൊഡക്ഷൻസിന്‍റെ പിന്തുണയോടെയാണ് ചിത്രം ആരാധകർക്ക് മുൻപിൽ എത്തുക.
ദേശീയ അവാർഡ് ജേതാവ് ടി.ജെ ജ്ഞാനവേലിന്‍റെ സംവിധാന മികവാണ് ഈ ചിത്രത്തെ പ്രശംസിക്കാൻ കാരണമാവുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം കഴിഞ്ഞയാഴ്‌ച ചെന്നൈയിൽ ആരംഭിച്ചിട്ടുണ്ട്.
പ്രൊജക്‌റ്റുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും ചിത്രത്തിന്‍റെ സ്‌കോർ കമ്പോസ് ചെയ്യാൻ അനിരുദ്ധ് രവിചന്ദറിനെയാണ് നിർമാതാക്കൾ തിരഞ്ഞെടുത്തിട്ടുളളത്.
വമ്പൻ താരനിരയിൽ തലൈവർ 170: 'ജയ് ഭീം' എന്ന ചിത്രത്തിന്‍റെ സംവിധായകൻ ടിജെ ജ്ഞാനവേലുമായാണ് 'തലൈവർ 170' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന അടുത്ത ചിത്രത്തിൽ രജനികാന്ത് കൈകോർക്കുന്നത് (Rajinikanth is working on his next film tentatively titled 'Thalaiver 170').
ചിത്രത്തിൽ വമ്പൻ താരനിര തന്നെയുണ്ട്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, ശർവാനന്ദ് എന്നിവരായിരിക്കും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് എന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.