ETV Bharat / bharat

'കാവാലാ' എത്തി ; ഐറ്റം ഡാന്‍സുമായി തമന്ന, സ്‌റ്റൈലന്‍ ചുവടുകളുമായി രജനികാന്തും - ജയിലറിലെ ആദ്യ ഗാനം

ജയിലറിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. കാവാലാ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഐറ്റം നമ്പറുമായാണ് തമന്ന ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ലിറിക്കല്‍ വീഡിയോ നല്‍കുന്ന സൂചന

ഐറ്റം ഡാന്‍സുമായി തമന്ന  സ്‌റ്റൈലന്‍ ചുടവുകളുമായി രജനികാന്തും  കാവാല എത്തി  തമന്ന  രജനികാന്ത്  കാവാല  കാവാല ഗാനം  Rajinikanth Tamannaah Jailer song  Jailer song Kaavaalaa lyrical video song  Jailer song  Kaavaalaa lyrical video song  Kaavaalaa lyrical video  Kaavaalaa  Jailer song Kaavaalaa  Rajinikanth  Tamannaah  Jailer  നെല്‍സണ്‍ ദിലീപ്‌കുമാര്‍  അനിരുദ്ധ് രവിചന്ദര്‍  ജയിലര്‍  ജയിലറിലെ ആദ്യ ഗാനം  ജയിലര്‍ ആദ്യ ഗാനം
ഐറ്റം ഡാന്‍സുമായി തമന്ന; സ്‌റ്റൈലന്‍ ചുടവുകളുമായി രജനികാന്തും; ഒടുവില്‍ കാവാല എത്തി
author img

By

Published : Jul 6, 2023, 7:31 PM IST

കാത്തിരിപ്പിന് വിരാമം, ഒടുവില്‍ 'ജയിലറി'ലെ Jailer, ആദ്യ ഗാനം എത്തി. സിനിമയിലെ 'കാവാലാ' Kaavaalaa എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. ഐറ്റം ഡാന്‍സ് നമ്പറുമായാണ് 3.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ തമന്ന Tamannaah പ്രത്യക്ഷപ്പെടുന്നത്. സ്‌റ്റൈലിഷ് സ്‌റ്റെപ്പുകളുമായി രജനികാന്തും Rajinikanth എത്തുന്നുണ്ട്.

അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതത്തില്‍ ഒരുങ്ങിയ ഗാനം ശില്‍പ റാവുവും അനിരുദ്ധും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അരുണ്‍രാജ കാമരാജ് ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. ഫ്ലൂട്ട് നവീനും, വയലിന്‍ അനന്തകൃഷ്‌ണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

അടുത്തിടെ 'കാവാലാ' ഗാനത്തിന്‍റെ പ്രമോ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അനിരുദ്ധും നെല്‍സണും തമ്മിലുള്ള വളരെ രസകരമായ പ്രമോ ആയിരുന്നു അത്. ജൂലൈ ആറിന് 'ജയിലറി'ലെ ആദ്യ ഗാനം പുറത്തിറങ്ങുമെന്നും പ്രമോ പുറത്തുവിട്ടുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

നാളേറെയായി രജനികാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ജയിലര്‍'. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ വളരെ ആവേശപൂര്‍വമാണ് ഏറ്റെടുക്കുന്നത്. 'കാവാലാ' ഗാനവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ 'കാവാലാ' സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

നെല്‍സണ്‍ ദിലീപ്‌കുമാര്‍ ആണ് സംവിധാനം. ഒരു ആക്ഷന്‍ കോമഡി ചിത്രമായാണ് നെല്‍സണ്‍ ദിലീപ്‌കുമാര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ തിരക്കഥയും നെല്‍സണ്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യം എടുക്കാന്‍ നെല്‍സണ് രജനികാന്ത് പൂര്‍ണ അനുവാദം നല്‍കിയിരുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

നെല്‍സണ്‍ ദിലീപ്‌കുമാര്‍ - രജനികാന്ത് കോംബോ ഇതാദ്യമായാണ് ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെ ജയിലറുടെ വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ താരം അവതരിപ്പിക്കുക. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്‌റ്റ് ആലി ഹക്കീം ആണ് 'ജയിലറി'ല്‍ രജനികാന്തിനെ അണിയിച്ചൊരുക്കുന്നത്.

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും Mohanlal ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. അതിഥി വേഷത്തിലാകും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജാക്കി ഷറഫ്, യോഗി ബാബു, രമ്യ കൃഷ്‌ണന്‍, ശിവ രാജ്‌കുമാര്‍, വിനായകന്‍, സുനില്‍, മിര്‍ണ മേനോന്‍, വാസന്ത് രവി, നാഗ ബാബു, ജാഫര്‍ സാദിഖ്, കിഷോര്‍, സുഗന്തന്‍, ബില്ലി മുരളി, മിഥുന്‍, കരാട്ടെ കാര്‍ത്തി, അര്‍ഷാദ്, റിത്വിക്, മാരിമുത്ത്, ശരവണന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും.

സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. വിജയ്‌ കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സ്‌റ്റണ്ട് ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫി. 'ജയിലര്‍'ക്ക് വേണ്ടി റാമോജി റാവു ഫിലിം സിറ്റിയില്‍ ഒരു കൂറ്റന്‍ സെറ്റ് ഒരുക്കിയിരുന്നു.

Also Read: Jailer first single| ജയിലറിലെ തമന്ന പാട്ട് ഉടന്‍; നെല്‍സണ്‍-അനിരുദ്ധ് കോംബോയില്‍ ആദ്യ ഗാനത്തിന്‍റെ പ്രൊമോ പുറത്ത്

'അണ്ണാത്തെ'യ്‌ക്ക് ശേഷമുള്ള രജനികാന്ത് ചിത്രം കൂടിയാണിത്. പ്രേക്ഷകര്‍ക്കുള്ള ഒരു മികച്ച ട്രീറ്റ് ആയിരിക്കും 'ജയിലര്‍'. ഓഗസ്‌റ്റ് 10ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം എത്തും. റിലീസിന് മുമ്പായി ചെന്നൈയില്‍ സിനിമയുടെ ഓഡിയോ ലോഞ്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ പ്രധാന താരങ്ങളെല്ലാം ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.