സൂപ്പർ സ്‌റ്റാർ രജനികാന്ത് (Rajinikanth) ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ് 'ജയിലര്‍' (Jaililer) റിലീസിനായി. നെല്‍സണ്‍ ദിലീപ്‌കുമാര്‍ (Nelson Dilipkumar) സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ കോമഡി ചിത്രം, രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ബിഗ് സ്‌ക്രീനിലെത്തുന്ന രജനി ചിത്രം കൂടിയാണിത്.
രജനികാന്തിന്‍റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ എആർ മുരുകദോസിന്‍റെ (AR Murugadoss) 'ദർബാർ' (Darbar), ശിവയുടെ (Siva) 'അണ്ണാത്തെ' (Annaatthe) എന്നീ രണ്ട് ചിത്രങ്ങളും ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നിരുന്നാലും 'ജയിലറി'ലുള്ള പ്രതീക്ഷകള്‍ ആരാധകര്‍ കൈവിടുന്നില്ല.
കഴിഞ്ഞ ദിവസം (ജൂലൈ 28) ചെന്നൈയിലെ പ്രശസ്‌തമായ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ വച്ച് പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് 'ജയിലര്‍' ഓഡിയോ ലോഞ്ച് നടന്നത്. നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ, രജനികാന്തിന്‍റെ സാന്നിധ്യം വേദിയിൽ ആവേശവും സന്തോഷവും നിറച്ചു. ഓഡിയോ ലോഞ്ചില്‍ നിന്നുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
-
தலைவர் entry on stage@rajinikanth#JailerAudioLaunch pic.twitter.com/hF0icaaFFx
— 🤘🤘Senthil 🤘🤘🤘 (@Senthilarumuga5) July 29, 2023 " class="align-text-top noRightClick twitterSection" data="
">தலைவர் entry on stage@rajinikanth#JailerAudioLaunch pic.twitter.com/hF0icaaFFx
— 🤘🤘Senthil 🤘🤘🤘 (@Senthilarumuga5) July 29, 2023தலைவர் entry on stage@rajinikanth#JailerAudioLaunch pic.twitter.com/hF0icaaFFx
— 🤘🤘Senthil 🤘🤘🤘 (@Senthilarumuga5) July 29, 2023
ചടങ്ങിനെത്തിയ രജനികാന്തിന് ഊഷ്‌മളമായ വരവേല്‍പ്പാണ് ലഭിച്ചത്. സദസ്സിലിരുന്നവരുടെ തലൈവ എന്ന ആര്‍ത്തുവിളികളോടു കൂടിയാണ് രജനികാന്ത് വേദിയിലേയ്‌ക്ക് മാസ് എന്‍ട്രി നടത്തിയത്. നിറഞ്ഞ കയ്യടികളോടും ആഹ്ലാദത്തോടും കൂടി സദസ്സിലിരുന്നവര്‍ 72 വയസ്സുള്ള ഈ താരത്തെ വരവേറ്റപ്പോള്‍ അത് കാണികള്‍ക്ക് വിസ്‌മയമായി.
-
The super entry of Superstar Rajinikanth & Mr. Kalanithi Maran!💥@rajinikanth @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi @kvijaykartik @Nirmalcuts @KiranDrk @StunShiva8 #JailerAudioLaunch pic.twitter.com/6mrDJpIz6m
— Sun Pictures (@sunpictures) July 28, 2023 " class="align-text-top noRightClick twitterSection" data="
">The super entry of Superstar Rajinikanth & Mr. Kalanithi Maran!💥@rajinikanth @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi @kvijaykartik @Nirmalcuts @KiranDrk @StunShiva8 #JailerAudioLaunch pic.twitter.com/6mrDJpIz6m
— Sun Pictures (@sunpictures) July 28, 2023The super entry of Superstar Rajinikanth & Mr. Kalanithi Maran!💥@rajinikanth @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi @kvijaykartik @Nirmalcuts @KiranDrk @StunShiva8 #JailerAudioLaunch pic.twitter.com/6mrDJpIz6m
— Sun Pictures (@sunpictures) July 28, 2023
സദസ്സിലിരുന്നവര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ടാണ് രജനികാന്ത് വേദിയിലേക്ക് പ്രവേശിച്ചത്. ഒപ്പം താരത്തെ ഒരു നോക്ക് കാണാൻ കാത്തു നിന്ന ആൾക്കൂട്ടത്തിന് നേരെ രജനികാന്ത് കൈ വീശുകയും ചെയ്‌തു.
-
Team #Jailer🔥😎
— Sun Pictures (@sunpictures) July 28, 2023 " class="align-text-top noRightClick twitterSection" data="
August 10th theatre la sandhipom💥@rajinikanth @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi #JailerFromAug10 pic.twitter.com/UPpqdD3kKS
">Team #Jailer🔥😎
— Sun Pictures (@sunpictures) July 28, 2023
August 10th theatre la sandhipom💥@rajinikanth @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi #JailerFromAug10 pic.twitter.com/UPpqdD3kKSTeam #Jailer🔥😎
— Sun Pictures (@sunpictures) July 28, 2023
August 10th theatre la sandhipom💥@rajinikanth @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi #JailerFromAug10 pic.twitter.com/UPpqdD3kKS
ഹിറ്റ് സംവിധായകന്‍ പാ രഞ്ജിത്ത് (Pa Ranjith) 2018ല്‍ സംവിധാനം ചെയ്‌ത 'കാലാ' (Kaala) എന്ന സിനിമയിലെ തന്‍റെ ലുക്കിലാണ് താരം ജയിലര്‍ ഓഡിയോ ലോഞ്ചില്‍ എത്തിയത്. ഇത് സദസ്സിലിരുന്നവരെ ഒന്നടങ്കം ഇളക്കിമറിച്ചു. തുടർന്ന് ചടങ്ങില്‍ സന്നിഹിതരായിരുന്ന 'ജയിലറി'ലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും താരം സ്നേഹപൂർവ്വം ആശ്ലേഷിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്‌തു.
-
Anirudh's fiery performance🔥🔥🔥 #JailerAudioLaunch @rajinikanth @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi #Jailer #JailerFromAug10 pic.twitter.com/7fx7KZVpfy
— Sun Pictures (@sunpictures) July 28, 2023 " class="align-text-top noRightClick twitterSection" data="
">Anirudh's fiery performance🔥🔥🔥 #JailerAudioLaunch @rajinikanth @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi #Jailer #JailerFromAug10 pic.twitter.com/7fx7KZVpfy
— Sun Pictures (@sunpictures) July 28, 2023Anirudh's fiery performance🔥🔥🔥 #JailerAudioLaunch @rajinikanth @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi #Jailer #JailerFromAug10 pic.twitter.com/7fx7KZVpfy
— Sun Pictures (@sunpictures) July 28, 2023
200 കോടിയുടെ ബിഗ് ബജറ്റില്‍ സൺ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ കലാനിധി മാരൻ ആണ് സിനിമയുടെ നിര്‍മാണം. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്. 'ജയിലര്‍' ഓഡിയോ ലോഞ്ചില്‍ രജനികാന്ത് മോഹന്‍ലാലിനെ പ്രശംസിക്കാനും മറന്നില്ല.
മോഹന്‍ലാല്‍ തന്നെ അത്‌ഭുതപ്പെടുത്തി എന്നാണ് ചടങ്ങില്‍ രജനികാന്ത് പറഞ്ഞത്. 'എന്തൊരു മനുഷ്യന്‍, മഹാനടന്‍ ആണ് മോഹന്‍ലാല്‍. അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി.' -ഇപ്രകാരമാണ് മോഹന്‍ലാലിനെ കുറിച്ച് രജനികാന്ത് പറഞ്ഞത്.
-
The superstar alapparai aarambham😍🔥 #JailerAudioLaunch @rajinikanth @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi #Jailer #JailerFromAug10 pic.twitter.com/iHaMDE9G4W
— Sun Pictures (@sunpictures) July 28, 2023 " class="align-text-top noRightClick twitterSection" data="
">The superstar alapparai aarambham😍🔥 #JailerAudioLaunch @rajinikanth @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi #Jailer #JailerFromAug10 pic.twitter.com/iHaMDE9G4W
— Sun Pictures (@sunpictures) July 28, 2023The superstar alapparai aarambham😍🔥 #JailerAudioLaunch @rajinikanth @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi #Jailer #JailerFromAug10 pic.twitter.com/iHaMDE9G4W
— Sun Pictures (@sunpictures) July 28, 2023
തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ ജാക്കി ഷ്‌റോഫ്, രമ്യ കൃഷ്‌ണന്‍, യോഗി ബാബു, വിനായകന്‍, ജാഫര്‍ സാദിഖ്, ശിവരാജ് കുമാര്‍, മിര്‍ണ മേനോന്‍, നാഗ ബാബു, സുനില്‍, ബില്ലി മുരളി, റിത്വിക്, കരാട്ടെ കാര്‍ത്തി, മാരിമുത്ത്, സുഗന്തന്‍, അര്‍ഷാദ്, കിഷോര്‍, മിഥുന്‍, സുനില്‍വാസന്ത് രവി, ശരവണന്‍ തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുക.
അനിരുദ്ധ് രവിചന്ദര്‍ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. വിജയ് കാർത്തിക് കണ്ണന്‍ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. സ്‌റ്റണ്ട് ശിവയാണ് ആക്ഷന്‍ ഡയറക്‌ടര്‍. ഓഗസ്‌റ്റ് 10നാണ് 'ജയിലര്‍' തിയേറ്ററുകളില്‍ എത്തുക.