ലഖ്‌നൗ: നെല്‍സൻ ദിലീപ് കുമാർ സംവിധാനം ചെയ്‌ത 'ജയിലർ' സിനിമ തിയേറ്ററുകളില്‍ മികച്ച കലക്ഷൻ നേടി മുന്നേറുമ്പോൾ നായകനായ രജനികാന്ത് ഉത്തരേന്ത്യൻ സന്ദർശനത്തിലാണ്. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയിലെ വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച രജനികാന്ത് ജാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്‌ണനെ കണ്ടിരുന്നു. അതിനു ശേഷം ലഖ്‌നൗവിലെത്തിയ രജനികാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടത് ദേശീയ തലത്തില്‍ ചർച്ചയാകുകയും ചെയ്‌തു.
-
जब दिल मिलते हैं तो लोग गले मिलते हैं।
— Akhilesh Yadav (@yadavakhilesh) August 20, 2023 " class="align-text-top noRightClick twitterSection" data="
मैसूर में इंजीनियरिंग की पढ़ाई के दौरान पर्दे पर रजनीकांत जी को देखकर जितनी ख़ुशी होती थी वो आज भी बरकरार है। हम 9 साल पहले व्यक्तिगत रूप से मिले और तब से दोस्ती है… pic.twitter.com/e9KZrc5mNH
">जब दिल मिलते हैं तो लोग गले मिलते हैं।
— Akhilesh Yadav (@yadavakhilesh) August 20, 2023
मैसूर में इंजीनियरिंग की पढ़ाई के दौरान पर्दे पर रजनीकांत जी को देखकर जितनी ख़ुशी होती थी वो आज भी बरकरार है। हम 9 साल पहले व्यक्तिगत रूप से मिले और तब से दोस्ती है… pic.twitter.com/e9KZrc5mNHजब दिल मिलते हैं तो लोग गले मिलते हैं।
— Akhilesh Yadav (@yadavakhilesh) August 20, 2023
मैसूर में इंजीनियरिंग की पढ़ाई के दौरान पर्दे पर रजनीकांत जी को देखकर जितनी ख़ुशी होती थी वो आज भी बरकरार है। हम 9 साल पहले व्यक्तिगत रूप से मिले और तब से दोस्ती है… pic.twitter.com/e9KZrc5mNH
കൂടിക്കാഴ്‌ചയ്ക്കിടെ യോഗി ആദിത്യനാഥിന്‍റെ കാലുകളില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം ഇന്നലെ മാധ്യമങ്ങളില്‍ വന്നതോടെയാണ് രജനികാന്തിനെ വിമർശിച്ചും അനുകൂലിച്ചും ചർച്ചകൾ തുടങ്ങിയത്. തമിഴ്‌നാട്ടില്‍ വലിയ വിമർശനമാണ് യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്‌ചയെ തുടർന്ന് രജനിക്ക് എതിരെ ഉയർന്നത്. എന്നാല്‍ ഇന്നലെ യോഗി ആദിത്യനാഥിനെ കണ്ട രജനി കാന്ത് ഇന്ന് സമാജ് വാദി പാർട്ടി അധ്യക്ഷനും യോഗിയുടെ എതിരാളിയുമായ അഖിലേഷ് യാദവിനെയും സന്ദർശിച്ചു. സന്ദർശനത്തിന് ശേഷം അഖിലേഷ് യാദവ് തലൈവറെ ആലിംഗനം ചെയ്‌തുകൊണ്ടുളള ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്‌തു. അതിന് ശേഷം അദ്ദേഹം ഇങ്ങനെ ട്വീറ്റ് ചെയ്‌തു.
"ഹൃദയങ്ങൾ കണ്ടുമുട്ടുമ്പോൾ ആളുകൾ ആലിംഗനം ചെയ്യുന്നു. മൈസൂരിൽ എന്‍റെ എഞ്ചിനീയറിംഗ് പഠനകാലത്ത് രജനികാന്ത് ജിയെ ഞാൻ സ്‌ക്രീനിൽ കണ്ടപ്പോൾ അന്ന് അനുഭവിച്ച ആ ഒരു സന്തോഷം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുണ്ട്. ഒൻപത് വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ കണ്ടുമുട്ടി. അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്".
ഒമ്പത് വർഷം മുമ്പ് മുംബൈയിലെ ഒരു ചടങ്ങിൽ വെച്ചായിരുന്നു അവരുടെ ആദ്യ കൂടിക്കാഴ്‌ച നടന്നത്. ആദ്യ കണ്ടുമുട്ടൽ പിന്നീടുളള ഫോൺ സംഭാഷണങ്ങളിലൂടെ കാലാകാലങ്ങളിൽ നിലനിൽക്കുന്ന ഒരു സൗഹൃദത്തിന് തുടക്കമിട്ടു. അഞ്ച് വർഷം മുമ്പ് ലഖ്‌നൗവിൽ നടന്ന ഷൂട്ടിംഗിനിടെ അഖിലേഷിനെ കാണാനുള്ള അവസരം നഷ്‌ടമായതിനെക്കുറിച്ച് രജനികാന്ത് ഓർമ്മിച്ചു. നിലവിലെ ഈ ഒത്തുചേരൽ കൂടുതൽ സവിശേഷമാക്കുന്നു. രജനികാന്ത് കൂട്ടിച്ചേർത്തു.
യോഗിക്കൊപ്പം ജയിലർ കണ്ട് രജനി: രജനിയുടെ പുതിയ സിനിമ ജയിലറിന് എല്ലാ ആശംസകളും യോഗി ആദിത്യനാഥ് നേരുകയും കൂടാതെ പുസ്‌തകവും ഗണേശ വിഗ്രഹവും സമ്മാനിക്കുകയും ചെയ്‌തിരുന്നു. ശനിയാഴ്‌ച രാവിലെ ലഖ്‌നൗവിൽ ജയിലർ സിനിമയുടെ പ്രത്യേക പ്രദർശനം ഒരുക്കിയിരുന്നു. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ ഉൾപ്പെടെയുള്ളവർ സിനിമ കാണാനെത്തി.
'ജയിലർ’ എന്ന സിനിമ കാണാൻ എനിക്കും അവസരം ലഭിച്ചു. രജനികാന്തിന്‍റെ പല സിനിമകളും താൻ കണ്ടിട്ടുണ്ടെന്നും ഏറെ കഴിവുള്ള ഒരു നടനാണ് അദ്ദേഹമെന്നും ഉള്ളടക്കം നോക്കിയാൽ വലുതായി ഇല്ലെങ്കിലും പ്രകടനം കൊണ്ട് സിനിമയെ മാറ്റിമറിക്കുന്ന നടനാണ് അദ്ദേഹമെന്നും ചിത്രം കണ്ടതിന് ശേഷം മൗര്യ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ജാർഖണ്ഡിൽ നിന്നാണ് രജനികാന്ത് ഉത്തർപ്രദേശിലേക്ക് എത്തിയത്. ജാർഖണ്ഡിലെ പ്രസിദ്ധമായ ഛിന്നമസ്‌ത ക്ഷേത്രം സന്ദർശിക്കുകയും ഝാർഖണ്ഡ് ഗവർണറായ സിപി രാധാകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു. അതേസമയം, ഓഗസ്റ്റ് 10ന് തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ജയിലർ ബോക്‌സ് ഓഫീസിൽ വമ്പൻ ഹിറ്റാണ്. ഓഗസ്റ്റ് 17 വരെ ഉളള കണക്ക് പരിശോധിക്കുമ്പോൾ ഇന്ത്യയിൽ നിന്ന് ചിത്രം എട്ട് ദിവസം കൊണ്ട് മൊത്തം 235.65 കോടി കലക്ഷനാണ് നേടിയത്. തമിഴ്, തെലുഗു, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.