ETV Bharat / bharat

രജനികാന്തിന്‍റെ രാഷ്‌ട്രീയ പ്രവേശനം; നാളെ പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന

author img

By

Published : Nov 29, 2020, 3:15 PM IST

നാളെ ചെന്നൈയിൽ രജനികാന്തും രജനി മക്കൽ മൺറവുമായി നടക്കുന്ന യോഗത്തിൽ സൂപ്പർസ്റ്റാറിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തെ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന

Rajinikanth likely to make announcement news  രജനികാന്തിന്‍റെ രാഷ്‌ട്രീയ പ്രവേശനം വാർത്ത  political stand tomorrow rajnikanth news  തലൈവയുടെ രാഷ്‌ട്രീയ പ്രവേശന പ്രഖ്യാപനം വാർത്ത  രജനി മക്കൾ മൺറം വാർത്ത  അമിത് ഷായും രജനികാന്തും വാർത്ത  rajinikanth likely make announcement news  rajnikanth makkal manram news  രജനികാന്തും രജനി മക്കൽ മൺറവും വാർത്ത
രജനികാന്തിന്‍റെ രാഷ്‌ട്രീയ പ്രവേശനം

ചെന്നൈ: തലൈവയുടെ രാഷ്‌ട്രീയ പ്രവേശന പ്രഖ്യാപനത്തിനായി തമിഴകം വലിയ പ്രതീക്ഷയിലാണ്. വർഷങ്ങളായി രജനികാന്തിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് സൂചനകൾ ഉണ്ടെങ്കിലും താരത്തിന്‍റെ ആരോഗ്യസ്ഥിതി കൂടി പരിഗണിക്കുമ്പോൾ പ്രഖ്യാപനം വൈകുമെന്നും വാർത്തകളുണ്ടായിരുന്നു.

എന്നാൽ, സൂപ്പർതാരം നാളെ ചെന്നൈയിൽ ആരാധകരുടെ യോഗം വിളിച്ചിരിക്കുകയാണ്. രജനികാന്തിന്‍റെ രാഷ്‌ട്രീയപാർട്ടിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട സുപ്രധാന യോഗമാണ് നാളെ രാവിലെ പത്തിന് നടക്കുന്നത്. രജനി മക്കൽ മൺറത്തിന്‍റെ ജില്ലാ സെക്രട്ടറിമാരുമായാണ് താരം യോഗം ചേരുന്നത്. രജനി മക്കൾ മൺറവുമായി ചർച്ച നടത്തിയ ശേഷമായിരിക്കും രാഷ്‌ട്രീയ താൽപര്യത്തെ കുറിച്ച് വ്യക്തമാക്കുന്നതെന്ന് കഴിഞ്ഞ ഒക്‌ടോബറിൽ സൂപ്പർസ്റ്റാർ അറിയിച്ചിരുന്നു.

കഴിഞ്ഞ ആഴ്‌ച കേന്ദ്ര ആഭ്യന്തമന്ത്രിയുടെ സന്ദർശന വേളയിൽ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ ബിജെപിയുമായി സഖ്യം ചേരുമെന്നും പാർട്ടിക്കൊപ്പം തലൈവയുടെ സാന്നിധ്യവുമുണ്ടാകുമെന്നും എഐഎഡിഎംകെ അറിയിച്ചിരുന്നു. എന്നാൽ, അമിത് ഷായും രജനികാന്തും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.