ETV Bharat / bharat

Rajinikanth Jailer Gets OTT Release ബോക്‌സോഫിസ് വിജയത്തിന് ശേഷം ജയിലര്‍ ഒടിടിയില്‍; റിലീസ് തീയതി പുറത്ത്

Rajinikanth Jailer on Prime Video ബോക്‌സോഫിസ് വിജയമായ രജനികാന്തിന്‍റെ ഏറ്റവും പുതിയ ചിത്രം ജയിലർ ഒടിടി റിലീസിനൊരുങ്ങുന്നു. നെൽസൺ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്‌ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിൽ ലഭ്യമാകും.

Jailer OTT release  Jailer ott release date  when is Jailer releasing on OTT  Jailer OTT date  Rajinikanth Jailer OTT release date  Rajinikanth latest news  Jailer film OTT date  ജയിലര്‍ ഒടിടിയില്‍  ജയിലര്‍  Rajinikanth Jailer on Prime Video  ജയിലർ ഒടിടി റിലീസിനൊരുങ്ങുന്നു  നെൽസൺ ദിലീപ്‌കുമാര്‍  Jailer on OTT platform  Nelson Dilipkumar about Jailer OTT release  രജനികാന്ത്  Jailer  Nelson Dilipkumar
Rajinikanth Jailer gets OTT release
author img

By ETV Bharat Kerala Team

Published : Sep 2, 2023, 4:18 PM IST

രജനികാന്തിന്‍റെ (Rajinikanth) ഏറ്റവും പുതിയ ചിത്രം 'ജയിലർ' (Jailer) ഓഗസ്‌റ്റ് 10ന് തിയേറ്ററില്‍ എത്തിയപ്പോള്‍ ബോക്‌സോഫിസിൽ കൊടുങ്കാറ്റായി മാറി. പ്രദര്‍ശന ദിനം മുതല്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറിയ ചിത്രം ഒരു മാസത്തിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമില്‍ (Jailer on OTT platform) എത്തുകയാണ്. സെപ്‌റ്റംബര്‍ ഏഴിന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് (Jailer on Amazon Prime) ചിത്രം ഒടിടിയില്‍ എത്തുന്നത്.

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) പുതിയ ചിത്രം 'ജവാന്‍' തിയേറ്ററുകളില്‍ (Jawan theatre release) എത്തുന്ന അതേ ദിനമാണ് 'ജയിലര്‍' ആമസോണ്‍ പ്രൈം വീഡിയോയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. നീതിയുടെയും നിശ്ചയദാർഢ്യത്തിന്‍റെയും ഈ കഥ ബിഗ് സ്‌ക്രീനിൽ ജീവസുറ്റതാക്കിയത് പോലെ ഒടിടി പ്രേക്ഷകരും സിനിമ ആസ്വദിക്കുമെന്ന പ്രതീക്ഷയിലാണ് 'ജയിലര്‍' ഒടിടി റിലീസിനൊരുങ്ങുമ്പോള്‍ സംവിധായകന്‍ നെൽസൺ ദിലീപ് കുമാര്‍ (Nelson Dilipkumar about Jailer OTT release) പറയുന്നത്.

Also Read: Rajinikanth becomes Indias highest paid actor 'ജയിലറെ' വെല്ലാന്‍ ഇന്ത്യയില്‍ മറ്റൊരാളില്ല..!; രജനികാന്തിന്‍റെ പ്രതിഫലം 210 കോടി

നെൽസൺ ദിലീപ്‌കുമാർ (Nelson Dilipkumar) സംവിധാനം ചെയ്‌ത ചിത്രം സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മിച്ചത്. ജയിലര്‍ വിജയത്തെ കുറിച്ചും നെല്‍സണ്‍ ദിലീപ് കുമാര്‍ (Nelson Dilipkumar about Jailer success) പ്രതികരിച്ചു. ഒരു സംവിധായകന്‍ എന്ന നിലയിൽ, ഭാഷാ അതിർവരമ്പുകൾക്ക് അതീതമായി ശ്രദ്ധേയമായ ഒരു ആഖ്യാനം രൂപപ്പെടുത്തുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് നെല്‍സണ്‍ പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

'മറ്റ് സിനിമകളെ പോലുള്ളതല്ല ജയിലർ; മാനുഷിക വികാരങ്ങൾ, കുടുംബ ബന്ധങ്ങൾ, നീതി എന്നിവയുടെ സങ്കീർണ്ണതകളിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങുന്ന ഒരു കഥയാണിത്. ജയിലർ വൻ വിജയമായി മാറിയതിനാൽ, ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിൽ മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ ഭാഷകളിൽ ലഭ്യമാകും. അതില്‍ എനിക്ക് ആവേശമുണ്ട്.' -നെൽസൺ ദിലീപ്‌കുമാർ പറഞ്ഞു.

Also Read: Rajinikanth Celebrates Jailer Success : 'ജയിലർ' വിജയം ആഘോഷിച്ച് രജനി ; അടുത്തത് 'ജയ് ഭീം' സംവിധായകനൊപ്പം 'തലൈവർ 170'

ആക്ഷനും സസ്പെൻസും മാത്രമല്ല, മനുഷ്യന്‍റെ സഹിഷ്‌ണുതയെ കുറിച്ചും പറഞ്ഞ 'ജയിലര്‍' എഴുതാനും സംവിധാനം ചെയ്യാനും കഴിഞ്ഞത് തന്‍റെ ഭാഗ്യമാണെന്നും നെല്‍സണ്‍ പറഞ്ഞു. 'ജീവിതത്തിന്‍റെ സങ്കീർണ്ണതകളെ പ്രതിഫലിപ്പിക്കുന്ന ചിത്രം തിയേറ്ററുകളില്‍, പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ജയിലർ വെറുമൊരു സിനിമയല്ലെന്ന് ഞാൻ വിശ്വസിക്കുന്നു; ജീവിതത്തിന്‍റെ വിവിധ തുറകളിൽ നിന്നുള്ള പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുന്ന ഒരു അനുഭവമാണ് ചിത്രം.' -നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

രജനികാന്ത് അവതരിപ്പിച്ച ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന വിരമിച്ച ജയിലറുടെ കഥയാണ് 'ജയിലർ'. മകൻ ദാരുണമായി കൊല്ലപ്പെട്ടതിന് ശേഷം, നീതിക്ക് വേണ്ടി അശ്രാന്തമായി പരിശ്രമിക്കുകയാണ് മുത്തുവേല്‍ പാണ്ഡ്യന്‍. ഒരുപാട് പരീക്ഷണങ്ങളും വെല്ലുവിളികളും നേരിടുന്ന പാതയിലൂടെയാണ് മുത്തുവേല്‍ പാണ്ഡ്യന്‍റെ യാത്ര.

Also Read: Rajinikanth meets Akhilesh Yadav: 'യോഗിയെ കണ്ട് കാല്‍ തൊട്ടു, അഖിലേഷിനെ കണ്ട് കെട്ടിപ്പിടിച്ചു''; ചർച്ചയായി രജനിയുടെ ഉത്തരേന്ത്യൻ യാത്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.