വിജയവാഡ: തെലുഗു സിനിമയുടെ അനശ്വര താരം എൻടിആറിന്‍റെ ശതാബ്‌ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് വിജയവാഡയിൽ എത്തി. തെലുഗു സിനിമ പ്രേമികളുടെ എക്കാലത്തെയും ഐക്കൺ നന്ദമുരി താരക രാമറാവുവിന്‍റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് വൻ താരനിരയാണ് എത്തുന്നത്. വെള്ളിയാഴ്‌ച വൈകിട്ടാണ് പരിപാടി നടക്കുക.
തെലുഗുദേശം പാർട്ടി (ടിഡിപി) അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവും മറ്റ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. രജനീകാന്തിനെ എൻടിആറിന്‍റെ മകനും തെലുഗു സൂപ്പർ താരവുമായ എൻ ബാലകൃഷ്‌ണ സ്വീകരിച്ചു. ആഘോഷങ്ങളിൽ പങ്കുചേരാൻ ആരാധകരെ ക്ഷണിച്ചിരിക്കുകയാണ് ബാലയ്യ എന്ന് അറിയപ്പെടുന്ന ബാലകൃഷ്‌ണ.
-
Biggest Mass Hero from Telugu cinema,
— manabalayya.com (@manabalayya) April 28, 2023 " class="align-text-top noRightClick twitterSection" data="
Biggest Mass Hero from Tamil Cinema,
Both are in one frame🤩🦁🔥#GodofMassesNBK & #Thalaivar 💥♥️#NandamuriBalakrishna #Rajinikanth#100yearsOfTeluguPride pic.twitter.com/VRTltkJ3tn
">Biggest Mass Hero from Telugu cinema,
— manabalayya.com (@manabalayya) April 28, 2023
Biggest Mass Hero from Tamil Cinema,
Both are in one frame🤩🦁🔥#GodofMassesNBK & #Thalaivar 💥♥️#NandamuriBalakrishna #Rajinikanth#100yearsOfTeluguPride pic.twitter.com/VRTltkJ3tnBiggest Mass Hero from Telugu cinema,
— manabalayya.com (@manabalayya) April 28, 2023
Biggest Mass Hero from Tamil Cinema,
Both are in one frame🤩🦁🔥#GodofMassesNBK & #Thalaivar 💥♥️#NandamuriBalakrishna #Rajinikanth#100yearsOfTeluguPride pic.twitter.com/VRTltkJ3tn
വെള്ളിത്തിരയിലെ ശ്രീകൃഷ്‌ണൻ: തെലുഗു സംസാരിക്കുന്ന ആളുകൾക്കിടയിൽ ദൈവതുല്യ പദവി ലഭിച്ച വ്യക്തിയാണ് എൻടിആർ. ടോളിവുഡിലെ ഒരു ഇതിഹാസ നടനായിരുന്നു. 300-ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം പുരാണകഥാപാത്രങ്ങളെ അവതരിപ്പിച്ച് ജനപ്രിയനായി. കൃഷ്‌ണാർജുന യുദ്ധം (1962), ദാന വീര ശൂര കർണൻ എന്നിവയുൾപ്പെടെ 17-ലധികം ചിത്രങ്ങളിൽ എൻടിആർ ശ്രീകൃഷ്‌ണനായി അഭിനയിച്ചു. 1982-ൽ തെലുഗു ദേശം പാർട്ടിയിലൂടെ രാഷ്‌ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം ഒമ്പത് മാസത്തിനുള്ളിൽ അധികാരത്തിലെത്തി റെക്കോഡ് സൃഷ്‌ടിച്ചു.
1923 മെയ് 28 ന് ആന്ധ്രാപ്രദേശിൽ ജനിച്ച എൻടിആർ 1983 മുതൽ 1989 വരെ വിഭജനത്തിനു മുന്‍പുളള ആന്ധ്രാപ്രദേശിന്‍റെ മുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ചു. 1994 ഡിസംബറിൽ വൻ വിജയത്തോടെ ടിഡിപിയെ അദ്ദേഹം വീണ്ടും സ്വന്തം തോളിലേറ്റി അധികാരത്തിലെത്തിച്ചു.
എൻടിആറിന്‍റെ രണ്ടാം ഭാര്യ ലക്ഷ്‌മി പാർവതി പാർട്ടിയിലും ഭരണപരമായ കാര്യങ്ങളിലും ഇടപെട്ടതിൽ അതൃപ്‌തനായിരുന്ന മരുമകൻ ചന്ദ്രബാബു നായിഡു എൻടിആറിന്‍റെ രാഷ്‌ട്രീയ ജീവിതത്തിൽ അസ്വസ്ഥതകൾ സൃഷ്‌ടിച്ചു. എൻടിആറിന്‍റെ ആദ്യഭാര്യയിൽ നിന്നുള്ള മക്കളുടെ പിന്തുണയോടെ, നായിഡു എൻടിആറിനെ 1995 സെപ്റ്റംബറിൽ അധികാരത്തിൽ നിന്ന് പുറത്താക്കി. ഒടുക്കം 1996 ജനുവരി 18-ന് ഹൃദയാഘാതം മൂലം എന്‍ടിആര്‍ അന്തരിച്ചു.