ETV Bharat / bharat

Jailer poster| സ്‌റ്റൈല്‍ മന്നനും കംപ്ലീറ്റ് ആക്‌ടറും ഒരേ ഫ്രെയിമില്‍; ജയിലര്‍ പുതിയ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍ - ജയിലര്‍ റിലീസ്

രജനികാന്തിന്‍റെയും മോഹൻലാലിന്‍റെയും കെമിസ്ട്രിയാണ് പുതിയ പോസ്‌റ്ററില്‍ ദൃശ്യമാകുന്നത്. ചിത്രത്തിലെ തന്‍റെ വേഷത്തെ കുറിച്ചും മോഹന്‍ലാല്‍ വെളിപ്പെടുത്തി.

Rajinikanth and Mohanlal fiery chemistry  Rajinikanth and Mohanlal  Rajinikanth and Mohanlal fiery chemistry in Jailer  Jailer poster excites fans  Jailer poster  Jailer  പരാതികള്‍ക്ക് മറുപടിയുമായി നിര്‍മാതാക്കള്‍  2 ഇതിഹാസങ്ങള്‍ ഒരു സ്‌ക്രീനില്‍  ജയിലര്‍ പുതിയ പോസ്‌റ്റര്‍ തരംഗം  ജയിലര്‍ പുതിയ പോസ്‌റ്റര്‍  ഒരേ സ്‌ക്രീന്‍ 2 ഇതിഹാസങ്ങള്‍  കഥാപാത്രത്തെ കുറിച്ചും വെളിപ്പെടുത്തല്‍  രജനികാന്തിന്‍റെയും മോഹൻലാലിന്‍റെയും കെമിസ്ട്രി  മോഹന്‍ലാല്‍ വെളിപ്പെടുത്തി  മോഹന്‍ലാല്‍  ജയിലര്‍  ജയിലര്‍ പുതിയ പോസ്‌റ്റര്‍  ജയിലര്‍ പോസ്‌റ്റര്‍  ജയിലര്‍ റിലീസ്  രജനികാന്ത്
പരാതികള്‍ക്ക് മറുപടിയുമായി നിര്‍മാതാക്കള്‍; ഒരേ സ്‌ക്രീന്‍ 2 ഇതിഹാസങ്ങള്‍; കഥാപാത്രത്തെ കുറിച്ചും വെളിപ്പെടുത്തല്‍
author img

By

Published : Aug 5, 2023, 4:44 PM IST

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം 'ജയിലര്‍' (Jailer) റിലീസിനൊരുങ്ങുകയാണ്. സിനിമയുടേതായി വരാറുളള പുതിയ അപ്‌ഡേറ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

ഓഗസ്‌റ്റ് 10ന് ഗ്രാന്‍ഡ് റിലീസായാണ് ജയിലര്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. തമിഴ്, തെലുഗു, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിലായാണ് 'ജയിലര്‍' റിലീസിനെത്തുന്നത്. റിലീസിന് ഇനി അഞ്ച് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് നിര്‍മാതാക്കള്‍ 'ജയിലര്‍' പുതിയ പോസ്‌റ്റര്‍ (Jailer new poster) പുറത്തുവിട്ടത്. ഇത് ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്‌ത്തിയിരിക്കുകയാണ്.

ഒരേ ഫ്രെയിമില്‍ ഇരിക്കുന്ന രജനികാന്തും മോഹൻലാലുമാണ് പോസ്‌റ്ററില്‍. ഇരുവരും ഒരു സോഫയില്‍ ഇരുന്ന് സംസാരിക്കുന്നതാണ് കാണാനാവുക. നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് പുതിയ പോസ്‌റ്റര്‍ പങ്കുവച്ചത്. 'സൂപ്പര്‍സ്‌റ്റാര്‍ - ലാലേട്ടന്‍. യാരെല്ലാം ഇന്ധ കോംബോ പാക്കാ വെയ്റ്റിംഗ്?' ജയിലർ തിയേറ്ററുകളിൽ എത്താൻ ഇനി അഞ്ച് ദിവസം! ഓഗസ്‌റ്റ് 10 മുതല്‍ ജയിലര്‍ തിയേറ്ററുകളില്‍' -ഇപ്രകാരമാണ് സണ്‍ പിക്‌ചേഴ്‌സ് ട്വിറ്ററില്‍ കുറിച്ചത്.

സുപ്രധാന വേഷത്തിലാണ് 'ജയിലറി'ല്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. നാളിതുവരെ സിനിമയിലെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ കുറിച്ച് മോഹന്‍ലാലോ അണിയറപ്രവര്‍ത്തകരോ വെളിപ്പെടുത്തിയിരുന്നില്ല. ജയിലര്‍ ട്രെയിലറിലും (Jailer trailer) മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമയിലെ താരത്തിന്‍റെ കഥാപാത്രത്തെ കുറിച്ചറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ബോധപൂര്‍വമായിരുന്നു നിര്‍മാതാക്കള്‍, മോഹന്‍ലാലിനെ ട്രെയിലറില്‍ നിന്നും ഒഴിവാക്കിയത്. 'ജയിലറി'ലെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ കുറിച്ച് ആരാധകരില്‍ ആവേശം സൃഷ്‌ടിക്കുക എന്നതായിരുന്നു നിര്‍മാതാക്കളുടെ ലക്ഷ്യം. നിര്‍മാതാക്കളുടെ ഈ ലക്ഷ്യം ഫലം കാണുകയും ഉണ്ടായി.

ഇപ്പോഴിതാ 'ജയിലറി'ലെ തന്‍റെ വേഷത്തെ കുറിച്ച് മോഹന്‍ലാല്‍ ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'ഇതൊരു രസകരമായ കഥാപാത്രം ആയിരിക്കും' -എന്നാണ് തന്‍റെ വേഷത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. ബിഗ്‌ സ്‌ക്രീനിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കാനായി, ജയിലര്‍ റിലീസ് വരെ തന്‍റെ റോളിനെ കുറിച്ച് സര്‍പ്രൈസ് നിലനിര്‍ത്താനാണ് മോഹന്‍ലാല്‍ ആഗ്രഹിക്കുന്നത്.

അടുത്തിടെയാണ് 'ജയിലര്‍' ട്രെയിലര്‍ പുറത്തിറങ്ങിയത്. രജനികാന്തിന്‍റെ കഥാപാത്രമായ മുത്തുവേൽ പാണ്ഡ്യനെ പ്രേക്ഷകർക്ക് മുമ്പില്‍ നിര്‍മാതാക്കള്‍ പരിചയപ്പെടുത്തുകയും ചെയ്‌തു. കന്നഡ സൂപ്പർസ്‌റ്റാര്‍ ശിവ രാജ്‌കുമാര്‍ ആണ് ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്.

ബോളിവുഡ് താരം ജാക്കി ഷ്‌റോഫ്, രമ്യ കൃഷ്‌ണൻ, യോഗി ബാബു, വസന്ത് രവി, വിനായകൻ എന്നിവരും ജയിലറില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രഹണം.

അതേസമയം മലയാളത്തിലും 'ജയിലര്‍' എന്ന പേരില്‍ സിനിമ റിലീസിനൊരുങ്ങുന്നുണ്ട്. രജനികാന്തിന്‍റെ 'ജയിലര്‍' റിലീസ് ദിനം തന്നെയാണ് മലയാളത്തിലെ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം 'ജയിലര്‍' തിയേറ്ററുകളില്‍ എത്തുന്നത്.

Also Read: Jailer audio launch| എന്തൊരു മനുഷ്യന്‍, മോഹന്‍ലാല്‍ മഹാനടനെന്ന് രജനികാന്ത്; കഥ പോലും കേള്‍ക്കാതെ സമ്മതം മൂളിയെന്ന് നെല്‍സണ്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.