ETV Bharat / bharat

രാജേഷ് റാം ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും ; ദളിത് വോട്ടുബാങ്കില്‍ കണ്ണെറിഞ്ഞ് പാര്‍ട്ടി

author img

By

Published : Jul 4, 2021, 6:09 PM IST

ദളിത് വിഭാഗത്തിന്‍റെ ശക്തമായ പിന്തുണയുള്ള നേതാവായ രാജേഷിനെ സംസ്ഥാന അധ്യക്ഷനാക്കുന്നതിലൂടെ പാര്‍ട്ടിയ്ക്ക് നേട്ടം കൊയ്യാനാകുമെന്നാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍.

Bihar Congress  Bihar Congress state President  Bhakta Charandas, in charge of the Bihar Congress  Rajesh Ram, MLA  Congress High Command  Bihar News  Bihar Politics  Rajesh Ram is front runner for Bihar Congress President  Bhakta Charandas, in charge of the Bihar Congress  MLA Rajesh Ram could become the President of Bihar Congress  രാജേഷ് റാം ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷനാവും  ദലിത് വോട്ടുബാങ്ക്  രാജേഷ് റാം ബിഹാര്‍  അജിത് ശർമ ബിഹാര്‍  ബിഹാര്‍ കോണ്‍ഗ്രസ് പാര്‍ട്ടി
രാജേഷ് റാം ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷനാവും; ദലിത് വോട്ടുബാങ്കില്‍ കണ്ണെറിഞ്ഞ് പാര്‍ട്ടി

ന്യൂഡൽഹി : നിയമസഭാംഗവും മുതിര്‍ന്ന നേതാവുമായ രാജേഷ് റാം ബിഹാറിലെ കോൺഗ്രസ് പ്രസിഡന്‍റാകും. നിലവില്‍ ബിഹാറിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഭക്ത ചരന്ദാസാണ് രാജേഷിന്‍റെ പേര് ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചത്.

ഉന്നം ദളിത് വോട്ടുബാങ്ക്

തൊഴിലാളി വിഭാഗത്തിനിടയില്‍ ശക്തമായ അനുയായി വൃന്ദമുള്ള ദളിത് നേതാവാണ് രാജേഷ് റാം. സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നിരവധി ഗ്രൂപ്പുകളുണ്ടെങ്കിലും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനാല്‍ എല്ലാവര്‍ക്കും സ്വീകാര്യനാണ് ഇദ്ദേഹം.

സവർണ വിഭാഗത്തില്‍ നിന്നുള്ള വോട്ട് നേടുന്നതിനൊപ്പം ദളിത് വിഭാഗത്തെ ഒപ്പം നിര്‍ത്തുകയെന്ന ലക്ഷ്യത്തിനാണ് പ്രഥമ പരിഗണന.

സംസ്ഥാന കോണ്‍ഗ്രസിനെ വീണ്ടെടുക്കാന്‍ ഇടപെടല്‍ ശക്തം

ഭൂമിഹാർ ജാതിയില്‍ നിന്നുള്ള അജിത് ശർമയാണ് സംസ്ഥാന ഘടകത്തിന്‍റെ മുഖങ്ങളിലൊന്ന്. നിലവില്‍ ചുമതലയുള്ള ഭക്ത് ചരന്ദാസ് ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളാണ്.

ALSO READ: ഭൂമിത്തർക്കം കലാശിച്ചത് വെടിവയ്പ്പില്‍ ; നാല് പേര്‍ കൊല്ലപ്പെട്ടു

2020 ല്‍ നടന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മോശം പ്രകടനമാണ് നടത്തിയത്. 70 സീറ്റുകളിൽ മത്സരിച്ചതില്‍ 19 എണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. ശേഷം സംസ്ഥാന അധ്യക്ഷനായിരുന്ന മദൻ മോഹൻ ഝാ രാജിവയ്ക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.