ETV Bharat / bharat

ഗുജറാത്തില്‍ രാജധാനി എക്‌സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമം ; ഒഴിവായത് വന്‍ അപകടം - ഗുജറാത്തില്‍ രാജധാനി എക്‌സ്പ്രസ് അട്ടമറിക്കാന്‍ ശ്രമം

സാമൂഹ്യ വിരുദ്ധര്‍ റെയിൽവേ ട്രാക്കിൽ കൊണ്ടിട്ട സിമന്‍റ് തൂണില്‍ ട്രെയിന്‍ ഇടിച്ചു

Rajdhani Express train hits cement pillar  attempt to derail the Delhi-bound train in Gujarat  ഗുജറാത്തില്‍ രാജധാനി എക്‌സ്പ്രസ് അട്ടമറിക്കാന്‍ ശ്രമം  മുംബൈ-ഡൽഹി രാജധാനി എക്‌സ്പ്രസ് സിമന്‍റ് തൂണിലിടിച്ചു
ഗുജറാത്തില്‍ രാജധാനി എക്‌സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമം; ഒഴിവായത് വന്‍ അപകടം
author img

By

Published : Jan 15, 2022, 12:14 PM IST

വൽസാദ്/ ഗുജറാത്ത് : മുംബൈ-ഡൽഹി രാജധാനി എക്‌സ്പ്രസ് സിമന്‍റ് തൂണിലിടിച്ചു. തെക്കൻ ഗുജറാത്തിലെ വൽസാദിന് സമീപമാണ് അപകടമുണ്ടായത്. സാമൂഹ്യ വിരുദ്ധര്‍ റെയിൽവേ ട്രാക്കിൽ കൊണ്ടിട്ട തൂണിലാണ് ട്രെയിന്‍ ഇടിച്ചത്.

യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 7.10 ഓടെ നടന്ന സംഭവം ഡൽഹിയിലേക്കുള്ള ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ട്രെയിനിടിച്ചതിനെ തുടർന്ന് തൂൺ ട്രാക്കിൽ നിന്ന് തെന്നിമാറിയതാണ് വന്‍ അപകടം ഒഴിവാക്കിയത്.

also read: ഭിന്നശേഷിക്കാരിയെ രക്തസ്രാവത്തോടെ കണ്ടെത്തിയ സംഭവം ; 14 കാരി കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വൽസാദ് റൂറൽ പൊലീസ് സ്റ്റേഷനിൽ അജ്ഞാതരായ ആക്രമികൾക്കെതിരായാണ് എഫ്‌ഐആർ. പൊലീസിലേയും റെയില്‍വേയിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.