ജയ്‌പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍മാരുടെ യോഗം ഇന്ന്(ജൂണ്‍ 23). സംസ്ഥാനത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്താനാണ് യോഗമെന്ന് എംഎല്‍എമാര്‍ പറഞ്ഞു.
ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാറിയ എംഎല്‍എമാര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 13 സ്വതന്ത്ര എംഎല്‍എമാരും 6 ബിഎസ്പി എംഎല്‍എമാരുമാണ് കോണ്‍ഗ്രസുമായി ചേര്‍ന്നത്.
മന്ത്രിസഭ വികസനം നടത്താൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. സച്ചിന്‍റെ അനുയായികളെ മന്ത്രിസഭാ വികസനത്തിൽ പരിഗണിക്കരുതെന്നും പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്ന തങ്ങൾക്ക് മന്ത്രിസ്ഥാനം നൽകണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഗെഹ്‌ലോട്ടിനെതിരെ സച്ചിൻ വിമത നീക്കം നടത്തിയപ്പോൾ, സർക്കാരിനെ രക്ഷിച്ചത് തങ്ങളാണെന്നും ഇവർ വാദിക്കുന്നു.
ALSO READ: തമിഴ് മീഡിയത്തില്‍ പഠിച്ചവര്‍ക്ക് തമിഴ്‌നാട്ടിലെ സർക്കാര്‍ ജോലിക്ക് മുൻഗണന
ഭരണത്തിൽ സ്വാധീനമുറപ്പിക്കുന്നതിന് അനുയായികളെ മന്ത്രിമാരാക്കാൻ ഹൈക്കമാൻഡിന് മേൽ സച്ചിൻ സമ്മർദം ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കങ്ങൾ. സര്‍ക്കാരിനെ താഴെയിടാനുള്ള ശ്രമമാണ് സച്ചിൻ പൈലറ്റും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എമാരും നടത്തുന്നതെന്ന് സ്വതന്ത്ര എംഎല്‍എ റാംകേശ് മീണ ആരോപിച്ചു. ബിജെപിയും ഇതിന് ശ്രമിക്കുന്നതായി മീണ ആരോപിച്ചു.