ജയ്‌പൂര്‍: കൊവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ. അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ കുട്ടികള്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. 18 വയസ് വരെ പ്രതിമാസം 2500 രൂപയും 18 വയസ് പൂർത്തിയാകുമ്പോൾ 5 ലക്ഷം രൂപയും നല്‍കും.
ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസവും സൗജന്യമായിരിക്കും. കൂടാതെ 'മുഖ്യമന്ത്രി കൊവിഡ് ബാൽ കല്യാൺ യോജന' പ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും കുട്ടികള്‍ക്ക് നൽകും.
READ MORE: 'കലാകാരന്മാര്‍ക്ക് കൈത്താങ്ങ്'; ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ
കൊവിഡ് മൂലം ഭര്‍ത്താവിനെ നഷ്ടപ്പെട്ട സ്ത്രീകള്‍ക്കും ഒരു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പ്രതിമാസം 1500 രൂപ വീതം പെൻഷൻ നല്‍കാനും നിര്‍ദേശം. ഇവരുടെ കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപയും, പുസ്തകങ്ങളും വസ്ത്രങ്ങള്‍ക്കുമായി 2500 നല്‍കും.