ശ്രീ ഗംഗ നഗർ : രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ പട്ടണത്തിൽ കാർ ഡ്രൈവറെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച് കോണ്‍ഗ്രസ് നേതാവ് അശോക് റോയൽ. തന്‍റെ കാറിൽ ഇടിച്ചു എന്ന കാരണത്താലാണ് ഡ്രൈവറെ വടികൊണ്ട് അശോക് മർദിച്ചത്. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ കോണ്‍ഗ്രസ് നേതാവിനെതിരെ രൂക്ഷ വിമർശനവുമായി എതിർ കക്ഷികൾ രംഗത്തെത്തി.
ഏപ്രിൽ 11ന് റൈസിങ് നഗറിലെ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം. റെയിവേ ഗേറ്റ് അടച്ചിരുന്ന സമയത്ത് നിയന്ത്രണം വിട്ട കാർ അശോക് റോയലിന്‍റെ കാറിന്‍റെ പിൻഭാഗത്ത് ചെറുതായി തട്ടുകയായിരുന്നു. തുടർന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയ അശോക് റോയൽ വടി ഉപയോഗിച്ച് പിറകെ വന്ന കാറിന്‍റെ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.
അടികൊള്ളുന്നയാൾ അശോകിനോട് മര്‍ദിക്കരുതെന്ന് അഭ്യർഥിക്കുന്നത് വീഡിയോയിൽ കാണാം. സ്ഥലത്ത് വൻ ജനക്കൂട്ടം ഉണ്ടായിരുന്നെങ്കിലും അവര്‍ കാഴ്‌ചക്കാരായി നിന്നു. സംഭവത്തിൽ റായ്‌സിങ് നഗർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷയത്തില്‍ പൊലീസ് കർശന നടപടിയെടുക്കുമെന്ന് റൈസിങ് നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഗണേഷ് കുമാർ വിഷ്‌ണോയ് പറഞ്ഞു.
അതേസമയം സംഭവത്തിൽ ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ട് മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് രംഗത്തെത്തി. കോൺഗ്രസിലെ ഗാന്ധി കുടുംബത്തിന് മഹാത്മാഗാന്ധിയുമായി ഒരു ബന്ധവുമില്ല. ഗാന്ധിയെന്നത് ദുരുപയോഗം ചെയ്തതല്ലാതെ അവര്‍ ബാപ്പുവിനെപ്പോലെ ഒന്നും ചെയ്യുന്നില്ല.
-
महात्मा गांधी जी से कांग्रेस के गांधी परिवार का कोई रिश्ता नहीं है।
— Gajendra Singh Shekhawat (@gssjodhpur) April 12, 2022 " class="align-text-top noRightClick twitterSection" data="
गांधी सरनेम का दुरुपयोग करने के अलावा कांग्रेस के गांधियों ने बापू जैसा कुछ नहीं किया, जिसका सबूत श्रीगंगानगर में सड़क के गुंडे की भांति हिंसा करते ये कांग्रेसी नेता महोदय हैं! #Rajasthan pic.twitter.com/WEl7z1zINj
">महात्मा गांधी जी से कांग्रेस के गांधी परिवार का कोई रिश्ता नहीं है।
— Gajendra Singh Shekhawat (@gssjodhpur) April 12, 2022
गांधी सरनेम का दुरुपयोग करने के अलावा कांग्रेस के गांधियों ने बापू जैसा कुछ नहीं किया, जिसका सबूत श्रीगंगानगर में सड़क के गुंडे की भांति हिंसा करते ये कांग्रेसी नेता महोदय हैं! #Rajasthan pic.twitter.com/WEl7z1zINjमहात्मा गांधी जी से कांग्रेस के गांधी परिवार का कोई रिश्ता नहीं है।
— Gajendra Singh Shekhawat (@gssjodhpur) April 12, 2022
गांधी सरनेम का दुरुपयोग करने के अलावा कांग्रेस के गांधियों ने बापू जैसा कुछ नहीं किया, जिसका सबूत श्रीगंगानगर में सड़क के गुंडे की भांति हिंसा करते ये कांग्रेसी नेता महोदय हैं! #Rajasthan pic.twitter.com/WEl7z1zINj
അതിന്‍റെ തെളിവാണ് ശ്രീഗംഗാനഗറിൽ തെരുവ് ഗുണ്ടകളെപ്പോലെ കോൺഗ്രസ് നേതാക്കൾ അക്രമം നടത്തുന്നത്. മഹാത്മാഗാന്ധിക്ക് കോൺഗ്രസിന്‍റെ ഗതി അറിയാമായിരുന്നു. കോൺഗ്രസിന്‍റെ അസ്തിത്വം അവസാനിക്കുമ്പോൾ മാത്രമേ ബാപ്പുവിന്‍റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടൂ - ഷെഖാവത്ത് ട്വീറ്റ് ചെയ്തു.