ETV Bharat / bharat

Rajasthan To Conduct Caste Census: ബിഹാർ മാതൃകയിൽ ജാതി സെൻസസ് രാജസ്ഥാനിലും : പ്രഖ്യാപനവുമായി അശോക് ഗെലോട്ട് - Ashok Gehlot On Caste Census

Rajasthan CM Ashok Gehlot On Caste Census: സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കുന്നതിലൂടെ കൂടുതൽ കൃത്യമായി ജാതിപരമായ ആനുകൂല്യങ്ങൾ നടപ്പാക്കാനാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്

Rajasthan CM Ashok Gehlot  രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്  ജാതി സെൻസസ്  രാജസ്ഥാനിൽ ജാതി സെൻസസ്  Caste Census  Rajasthan To Conduct Caste Census  Ashok Gehlot On Caste Census  bihar Caste Census
Rajasthan To Conduct Caste Census
author img

By ETV Bharat Kerala Team

Published : Oct 7, 2023, 10:52 AM IST

ജയ്‌പൂർ : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ജാതി സെൻസസ് (caste census) നടപ്പാക്കുമെന്ന് രാജസ്ഥാൻ സർക്കാർ (Rajasthan government). ബിഹാർ മാതൃകയിൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് സംസ്ഥാനത്തും നടത്തുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് (Rajasthan Chief Minister Ashok Gehlot) പ്രഖ്യാപിച്ചു. ജാതി സെൻസസ് ഏറെ പ്രധാനപ്പെട്ട ഒന്നായതിനാൽ സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുമെന്ന് ഗെലോട്ട് ഇന്നലെ (6.10.2023) അറയിക്കുകയായിരുന്നു.

ജയ്‌പൂരിൽ നടന്ന സംസ്ഥാന പാർട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്‌ടോബർ രണ്ടിനാണ് ബിഹാർ സർക്കാർ ജാതി സെൻസസ് (Bihar government On caste census) നടപ്പാക്കുമെന്ന റിപ്പോർട്ട് പുറത്തുവിട്ടത്. രാജസ്ഥാനിൽ ജാതി സെൻസസ് നടത്തുന്നതിലൂടെ 'കൂടുതൽ ജനസംഖ്യ, കൂടുതൽ അവകാശങ്ങൾ' എന്ന രാഹുൽ ഗാന്ധിയുടെ ആശയം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

ജാതി സെൻസസ് നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ ജനസംഖ്യയിൽ വ്യക്തത വരുത്താനും ആരൊക്കെയാണ് ആനുകൂല്യങ്ങൾക്ക് അർഹരായിട്ടുള്ളതെന്ന് തിരിച്ചറിയാനും സർക്കാരിന് സഹായകമാകും. ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യ സാഹചര്യം മനസിലാക്കുന്നതിലൂടെ സാമൂഹിക സുരക്ഷ നടപ്പാക്കാനാകുമെന്നും ഗെലോട്ട് പറഞ്ഞു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിൽ കോൺഗ്രസിന്‍റെ ആറു പൊതുയോഗങ്ങൾ നടത്തുമെന്ന് രാജസ്ഥാൻ കോൺഗ്രസ് കമ്മിറ്റി ചീഫ് ഗോവിന്ദ് സിങ് ദോട്ടസ്ര പറഞ്ഞു.

രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കളും പാർട്ടിയുടെ മറ്റ് മുതിർന്ന നേതാക്കളും തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാൻ സന്ദർശിക്കും. ഈ വർഷം അവസാനമാണ് രാജസ്ഥാനുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഗെലോട്ടിന്‍റെ ജുഡീഷ്യറിക്കെതിരായ പരാമർശം : ദിവസങ്ങൾക്ക് മുൻപാണ് ജുഡീഷ്യറിക്കെതിരെ അഴിമതി ആരോപണം (Corruption allegation against judiciary) നടത്തിയ സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് (Rajasthan CM Ashok Gehlot) ഹൈക്കോടതിയിൽ മറുപടി നൽകിയത്. ഇന്ന് ജുഡീഷ്യറിയിൽ അഴിമതി വ്യാപകമാണെന്നും ചില അഭിഭാഷകർ തന്നെ വിധി രേഖാമൂലം രേഖപ്പെടുത്തി അതേ വിധി പ്രസ്‌താവിക്കുകയാണ് ചെയ്യുന്നതെന്നുമുള്ള ഗെലോട്ടിന്‍റെ വിവാദ പ്രസ്‌താവനയിൽ മുൻ ജുഡീഷ്യൽ ഓഫിസർ ശിവചരൺ ഗുപ്‌ത നൽകിയ (former judicial officer Shivcharan Gupta) പൊതുതാത്‌പര്യ ഹർജിയിലാണ് അശോക് ഗെലോട്ട് കോടതിയിൽ മാപ്പ് പറഞ്ഞത്.

വിഷയത്തിൽ ജസ്റ്റിസ് എംഎം ശ്രീവാസ്‌തവ, ജസ്റ്റിസ് അശുതോഷ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഗെലോട്ടിന് നോട്ടിസ് നൽകിയത്. എന്നാൽ, ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പല മുൻ ജഡ്‌ജിമാരും പലതവണ സംസാരിച്ചിട്ടുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് താൻ സംസാരിച്ചതെന്നും ഇക്കാര്യം ജുഡീഷ്യറിയെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Read More : Ashok Gehlot Apologises To Judiciary : പറഞ്ഞത് തന്‍റെ കാഴ്‌ചപ്പാടല്ല, വേദനിച്ചെങ്കിൽ മാപ്പ് : ജുഡീഷ്യറിക്കെതിരായ ആരോപണത്തിൽ അശോക് ഗെലോട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.