ജയ്‌പൂർ: പിതാവിന്‍റെ ചിതയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. കൊവിഡ് ബാധിച്ച് മരിച്ച ദാമോർദാസ് ഷാർദയുടെ (65) ചിതയിലേക്കാണ് സ്വന്തം മകൾ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് ഷാർദയെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചു. തുടർന്ന് മൃതദേഹം കുടുംബാങ്ങൾക്ക് കൈമാറുകയായിരുന്നു.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ച പാെലീസ് ഉടൻ തന്നെ സ്ഥലത്തെത്തി സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റ ഇവർ ഗുരുതരാവസ്ഥയിൽ ജോദ്‌പൂർ ഡിഎച്ച്എച്ചിൽ ചികിത്സയിൽ തുടരുകയാണ്.