ജയ്പൂര്‍: രാജസ്ഥാനില്‍ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 121 പേരാണ് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 3,806 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 16,089 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,46,964 ആയി. സജീവ കേസുകളുടെ എണ്ണം 1,55,182 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 3,87,976 കൊവിഡ് ബാധിതര്‍ രോഗമുക്തരായി.