ETV Bharat / bharat

ഡോക്ടർ ദമ്പതികളുടെ കൊലപാതകം : മുഖ്യപ്രതി അറസ്റ്റിൽ - പൊലീസ് വാർത്തകള്‍

മെയ്‌ 28നാണ് സുദീപ് ഗുപ്ത ഭാര്യ സീമ ഗുപ്ത എന്നിവർ വെടിയേറ്റ് കൊല്ലപ്പെട്ടത്.

doctor couple's murder  Rajasthan Police  murder latest news  കൊലപാതകം വാർത്തകള്‍  പൊലീസ് വാർത്തകള്‍  ഡോക്ടർ കൊലപ്പെട്ടു
ഡോക്ടർ ദമ്പതികളുടെ കൊലപാതകം
author img

By

Published : Jun 14, 2021, 10:57 AM IST

ഭരത്പൂർ : ഡോക്ടർ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. തന്‍റെ കാമുകിയെ കാണാൻ പോകുന്നതിനിടെയാണ് പ്രചി അനൂജ് ഗുർജറിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കൂട്ടുപ്രതികളായ ദൗലത്ത് ഗുർജർ, നിർബൻ സിങ് ഗുർജർ, മഹേഷ് ഗുർജർ എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മെയ്‌ 28നാണ് സുദീപ് ഗുപ്ത ഭാര്യ സീമ ഗുപ്ത എന്നിവർ വെടിയേറ്റ് കൊല്ലപ്പെട്ടത്. കാറില്‍ പോകുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞ് വെടിയുതിർക്കുകയായിരുന്നു. പട്ടാപ്പകലായിരുന്ന സംഭവം.

also read: അമ്മ,ഭാര്യ,മകന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ 42കാരന് ജീവപര്യന്തം

ഒരു സ്ത്രീയും അഞ്ച് വയസുള്ള കുട്ടിയും കൊല്ലപ്പെട്ട കേസില്‍ സുദീപ് ഗുപ്ത, സീമ ഗുപ്ത സുദീപിന്‍റെ അമ്മ എന്നിവർ 2019 നവംബറില്‍ ജയിലിലായിരുന്നു. അന്ന് കൊല്ലപ്പെട്ട സ്‌ത്രീയുടെ സഹോദരനാണ് അനൂജ്. വീടിന് തീപിടിച്ചാണ് സ്‌ത്രീയും കുട്ടിയും മരിച്ചത്. സുദീപിന് ഈ സ്‌ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സംശയത്തെ തുടർന്നാണ് മൂന്ന് പേരും ജയിലില്‍ ആയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.