ജയ്പൂർ: വാക്സിനേഷൻ സർട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് ചോദ്യം ഉന്നയിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി ഡോ. രഘു ശർമ. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് നൽകുന്ന വാക്‌സിനേഷന്‍റെ ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും എന്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ചോദിച്ചു. ഇടിവി ഭാരതിനോടായിരുന്നു പ്രതികരണം.
18 മുതൽ 45 വയസ്സ് വരെയുള്ള ഗുണഭോക്താക്കൾക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടുതൽ വായനയ്ക്: 'കൊവിഡ് മൂന്നാം തരംഗത്തെ കരുതിയിരിക്കുക' ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
24 മണിക്കൂറിനിടെ രാജസ്ഥാനിൽ 154 പുതിയ കൊവിഡ് മരണങ്ങളും 16,974 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. നിലവിൽ രാജസ്ഥാനിൽ ആകെ 4,866 കൊവിഡ് മരണങ്ങളും 6,68,221 കൊവിഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച് 1,97,045 സജീവ കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.