ETV Bharat / bharat

പ്രതിരോധ കുത്തിവയ്പ്പിന്‍റെ വേഗത വർധിപ്പിക്കണമെന്ന് അശോക് ഗെലോട്ട് - Rajasthan Chief Minister Ashok Gehlot

ഗ്രാമപ്രദേശങ്ങളിൽ ഉള്ള വീടുകൾ തോറും സർവേയും മെഡിസിൻ കിറ്റുകൾ വിതരണം നടത്തണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി.

അശോക് ഗെഹ്ലോട്ട് പ്രതിരോധ കുത്തിവയ്പ്പ് രാജസ്ഥാൻ കൊവിഡ് രാജസ്ഥാൻ കൊവിഡ് Rajasthan COVID COVID Rajasthan Chief Minister Ashok Gehlot Rajasthan COVID-19 vaccines
പ്രതിരോധ കുത്തിവയ്പ്പിന്‍റെ വേഗത വർധിപ്പിക്കണമെന്ന് അശോക് ഗെഹ്ലോട്ട്
author img

By

Published : May 9, 2021, 7:54 AM IST

ജയ്‌പൂർ: രാജസ്ഥാനിൽ കൊവിഡ് അതിരൂക്ഷമായി പടർന്നു പിടിക്കുമ്പോൾ പ്രതിരോധ കുത്തിവയ്പ്പിന്‍റെ വേഗത വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. വൈറസ് പടരാതിരിക്കാനും മരണം കുറയ്‌ക്കാനും പ്രതിരോധ കുത്തിവയ്പ്പിന്‍റെ വേഗത വർധിപ്പിക്കണം. സംസ്ഥാനത്ത് വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ പകർച്ചവ്യാധി അതിവേഗം പടർന്നു പിടിക്കുന്നു. വാക്സിനേഷൻ ഡ്രൈവിനെക്കുറിച്ച് ഗ്രാമപ്രദേശങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക പ്രചാരണ പരിപാടികൾ നടത്തണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. രോഗം വ്യാപിക്കുന്നത് തടയുകയും രോഗബാധിതർക്ക് അടിയന്തര ചികിത്സ നൽകുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ നഗരങ്ങളിൽ എത്തുമ്പോഴേക്കും ചികിത്സ കിട്ടാൻ വൈകിയിരിക്കും. ഇത്തരം സാഹചര്യത്തിൽ വീടുകൾതോറും സർവേയും മെഡിസിൻ കിറ്റുകൾ വിതരണം നടത്തണമെന്നും അശോക് ഗെലോട്ട് കൂട്ടിച്ചേർത്തു. ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വായനയ്‌ക്ക്: കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്കൊപ്പം കൈകോര്‍ത്ത് ലോക രാജ്യങ്ങള്‍

രാജസ്ഥാനിൽ 17,987 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ 160 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 5,506 ആയി. ആകെ രോഗബാധിതരുടെ എണ്ണം 7,38,786 ആയി വർധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.