ETV Bharat / bharat

അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും വോട്ട് തേടി ഒരുമിച്ച് ഒരു വേദിയിൽ - rajasthan politics

കർഷക മഹാപഞ്ചായത്തുകളിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്

Rajasthan: Gehlot, Pilot put up united face ahead of Assembly bypolls  അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും വോട്ട് തേടി ഒരുമിച്ച് ഒരു വേദിയിൽ.  ജയ്‌പൂർ  rajasthan  rajasthan politics  രാഹുൽ ഗാന്ധി
അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും വോട്ട് തേടി ഒരുമിച്ച് ഒരു വേദിയിൽ
author img

By

Published : Feb 27, 2021, 8:26 PM IST

ജയ്‌പൂർ: രാജസ്ഥാനിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും വോട്ട് തേടി ഒരുമിച്ച് ഒരു വേദിയിൽ. കർഷക മഹാപഞ്ചായത്തുകളിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്.

  • मातृकुण्डिया (चित्तौड़गढ़) मंगलेश्वर महादेव मंदिर में पूजा-अर्चना कर देश-प्रदेश में खुशहाली की कामना की। pic.twitter.com/OwSuvLPBSx

    — Ashok Gehlot (@ashokgehlot51) February 27, 2021 " class="align-text-top noRightClick twitterSection" data=" ">

ഇതോടെ കോൺഗ്രസ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. സുജൻഗഡ്, സഹാദ, വല്ലഭ്നഗർ, രാജസമാന്ദ് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗെയ്‌ലോട്ടിനും പൈലറ്റിനും ഒപ്പം എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ, സംസ്ഥാന കോൺഗ്രസ് മേധാവി ഗോവിന്ദ് സിങ് ദൊട്ടാസ്ര എന്നിവരും ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് പൈലറ്റ് ഗെഹ്‌ലോട്ടിനെതിരെ കലാപം നടത്തി സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചത്. രാഹുൽ ഗാന്ധിയുടെ ഇടപെടലിന് ശേഷമാണ് ഒരു മാസം നീണ്ടുനിന്ന പ്രതിസന്ധി അവസാനിച്ചത്. അതിന് ശേഷമാണ് ഇരുവരും പാർട്ടി പരിപാടികളിൽ വീണ്ടും ഒരുമിച്ച് സജീവമാകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.